UPDATES

സോഷ്യൽ വയർ

ആനപ്പുറമേറി വരൻ, പിന്നാലെ കേസ്; പുലിവാല് പിടിച്ച കല്ല്യാണ ഘോഷയാത്ര/ വീഡിയോ

വിവാഹച്ചടങ്ങിന് മോടികൂട്ടാന്‍ വരൻ ആനപ്പുറത്ത് എഴുന്നെള്ളിയ സംഭവത്തിൽ പോലീസ് കേസെടുത്തു. വടകരയിലാണ് സംഭവം. നാട്ടാന പരിപാലന ചട്ടം അനുസരിച്ചാണ് കേസ് എടുത്തിരിക്കുന്നത്. വടകര വില്യാപ്പള്ളി സ്വദേശി സമീഹ് ആർ കെ , ആനയുടമ ,പാപ്പാൻ എന്നിവർക്കെതിരെയാണ് കേസ്.

ഈ മാസം 18നായിരുന്നു സംഭവം. വിവാഹ ചടങ്ങിനായി വരന് സഞ്ചരിക്കാനായിരുന്നു ആനയെ ഉപയോഗിച്ചത്. ഇതിന്റെ ദൃശ്യങ്ങളും നവ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് നടപടി സ്വീകരിച്ചത്. ഇത്തരം ആഘോഷങ്ങള്‍ക്കായി ആനയെ ഉപയോഗിക്കുന്നത് നാട്ടാന പരിപാലന ചട്ടത്തിന് എതിരാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍