UPDATES

സോഷ്യൽ വയർ

വിമാന ചിറകിലേറി ഒരു മേഘപാളി, അതിസുന്ദരം ഈ ലാന്‍ഡിങ് / വീഡിയോ

 ടോം ജോൺ എന്നയാൾക്ക് കടപ്പാട് നൽകിയാണ് വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്.

സ്ഥലം ലണ്ടനിലെ ഗാറ്റ്വിക്ക് വിമാനത്താവളം, എയര്‍ ബസ് വിഭാഗത്തില്‍പ്പെട്ട എ 380 വിമാനം ലാന്റ് ചെയ്യാൻ റൺവേയിലേക്ക് താഴ്ന്നുവരുന്നു. എന്നാൽ ആകാശത്തുനിന്നും എപ്പോഴോ കൂടെ കൂടിയ ഒരു മേഘപാളിക്ക് മടങ്ങാന്‍ കഴിഞ്ഞിരുന്നില്ല. അതും വിണ്ണിൽ നിന്നും മണ്ണിലേക്കിറങ്ങി. നവ മാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്ന ചെറിയ വീഡിയോയയിലെ ദൃശ്യങ്ങളാണിത്.

എമിറൈറ്റ്സ് എയര്‍ലൈന്‍ തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണിൽ പങ്കുവച്ച ലാന്‍ഡിംഗ് വീഡിയോയായിലാണ് ഈ സുന്ദര ദൃശ്യമുള്ളത്. ആകാശത്ത് വച്ച് മൂടി നിന്ന മേഘത്തിന്റെ ചില ഭാഗങ്ങള്‍ വിമാനത്തിന്‍റെ ചിറകുകളില്‍ തങ്ങിനില്‍ക്കുന്നതും. ലാന്‍ഡ് ചെയ്യുന്നതോടെ മങ്ങിപ്പോവുന്നതുമാണ് ദൃശ്യങ്ങളിൽ വ്യക്തം.

വെറും പത്ത് സെക്കന്‍ഡ് മാത്രമുള്ള വീഡിയോ പോസ്റ്റ് 12 മണിക്കൂറിനുള്ളില്‍ അരലക്ഷത്തിലധികമാളുകൾ കണ്ടുകഴിഞ്ഞിരിക്കുന്നു. അന്തരീക്ഷത്തിൽ 1200 അടി ഉയരെ വരെ കാണപ്പെടുന്ന സ്ട്രാറ്റസ് മേഘങ്ങളെ വകഞ്ഞുമാറ്റിയാണ് വിമാനം ലാന്‍ഡ് ചെയ്യുന്നത്. ടോം ജോൺ എന്നയാൾക്ക് കടപ്പാട് നൽകിയാണ് വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍