UPDATES

സോഷ്യൽ വയർ

താന്‍ നേരത്തേയും വലിയ മീനുകളെ ചൂണ്ടയിട്ട് പിടിച്ചിട്ടുണ്ടെന്നു കണ്ണന്താനം

തെരഞ്ഞെടുപ്പ് പര്യടനം തേവര ഫെറിയില്‍ എത്തിയപ്പോഴാണ് കണ്ണന്താനത്തിന്റെയുള്ളിലെ ചൂണ്ടയിടല്‍ കമ്പം പുറത്തു ചാടിയത്

ഇതാദ്യമൊന്നുമല്ല, നേരത്തെയും വലിയ മീനൊക്കെ ഞാന്‍ ചൂണ്ടയിട്ട് പിടിച്ചിട്ടുണ്ട്; പറയുന്നത് വേറെയാരുമല്ല, അല്‍ഫോന്‍സ് കണ്ണന്താനമാണ്. തെരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരി കൊണ്ടിരിക്കുന്നതിനിടയിലാണ് എറണാകുളത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കൂടിയായ കണ്ണന്താനത്തിന്റെ മീന്‍പിടിത്ത പുരാണം. ബുധനാഴ്ച്ച രാവിലെ അയ്യപ്പന്‍ കാവ് അമ്പല നടയില്‍ നിന്നും ആരംഭിച്ച നാലാം വട്ട തെരഞ്ഞെടുപ്പ് പര്യടനം തേവര ഫെറിയില്‍ എത്തിയപ്പോഴാണ് കണ്ണന്താനത്തിന്റെയുള്ളിലെ ചൂണ്ടയിടല്‍ കമ്പം പുറത്തു ചാടിയത്.

തേവര ഫെയറിയില്‍ എത്തിയ സ്ഥാനാര്‍ത്ഥി അവിടെ വച്ച് ചൂണ്ട വാങ്ങി കായലില്‍ ഒരു ഭാഗ്യപരീക്ഷണത്തിനൊരുങ്ങി. ഇതിനിടയിലായിരുന്നു മീന്‍ പിടുത്തത്തിലും താനൊട്ടും പിറകില്‍ അല്ലെന്നു തെളിയിക്കാന്‍, താനിതാദ്യമായൊന്നുമല്ല, നേരത്തെയും വലിയ മീനൊക്കെ ചൂണ്ടയിട്ടു പിടിച്ചിട്ടുണ്ടെന്നു അല്‍ഫോന്‍സ് കണ്ണന്താനം ചുറ്റുമുണ്ടായിരുന്നവരോടായി പറഞ്ഞത്.

Avatar

അഴിമുഖം ബ്യൂറോ

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍