UPDATES

സോഷ്യൽ വയർ

‘വനിത മതിലും 50 കോടിയും’: മുൻ നക്സൽ അടക്കമുള്ളവർ ആ സത്യവാങ്‌മൂലം എടുത്തൊന്ന് വായിക്കണം

കോടതിയിലൊക്കെ എന്തൊക്കെയാണ് സംഭവിക്കുന്നതെന്ന് അറിയില്ലെങ്കിൽ മിണ്ടാതിരിക്കണം.കാള പെറ്റെന്ന് കേക്കുമ്പോഴേ പാൽ കറക്കാൻ പാത്രവുമായി പോകരുതെന്ന്.

എൽ ഡി എഫ് സർക്കാരിന്റെ നേതൃത്വത്തിൽ വനിതാ മതില്‍ സംഘടിപ്പിക്കാന്‍ ചെലവാകുന്ന തുക സ്ത്രീ സുരക്ഷക്ക് വേണ്ടി നീക്കിവെച്ച 50 കോടി രൂപയില്‍ നിന്നാണ് വിനിയോഗിക്കുകയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയിൽ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ പ്രളയാനന്തരം കേരളത്തിൽ മറ്റു പല പ്രശ്നങ്ങളും നേരിടുമ്പോൾ ഇത്രയും വലിയ തുക ചിലവാക്കുന്നതെന്തിനാണെന്നും, 50 കോടി മുഴുവൻ വനിതാ മതിലിനായി ചിലവഴിക്കുന്നുവെന്നുമുള്ള ആരോപണങ്ങളും ചോദ്യങ്ങളും പല കോണുകളിൽ നിന്നും ഉയർന്നിരുന്നു.

സർക്കാർ ഹൈ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തെ മുൻ നിർത്തി മാധ്യമ പ്രവർത്തക സാനിയോ എഴുതിയ കുറിപ്പ് നവമാധ്യമങ്ങളിൽ ചർച്ചയാകുന്നുണ്ട്.

സാനിയോ മനോമി ഫേസ്ബുക്കിൽ പങ്കു വെച്ച കുറിപ്പ്:

വനിതാ മതിലിന് പങ്കെടുക്കാൻ വരുന്ന സ്ത്രീകൾക്കൊക്കെ ഉച്ചക്ക് ഓരോ ചിക്കൻ ബിരിയാണി വിത്ത് ഫ്രൂട്ട് സലാഡ് കൊടുക്കാനാണ് ഞങ്ങൾ ഇപ്പോ തീരുമാനിച്ചത്. മതിൽ കെട്ടി തിരിച്ച് പോകുമ്പോ കയ്യിൽ രണ്ടായിരത്തിന്‍റെ അഞ്ച് നോട്ട് ചുരുട്ടി വെക്കും.അങ്ങോട്ടും ഇങ്ങോട്ടും യാത്രക്കൂലി കൊടുക്കും. പങ്കെടുത്തവർക്കെല്ലാം ആജീവനാന്തം പെൻഷൻ കൊടുക്കും.
വർഷാവർഷം ഒരു തുക അവരുടെ പേരിൽ ബാങ്കിലിടും ആ അൻപത് കോടി കൊണ്ട് ഞങ്ങൾ അങ്ങ് സുഖിക്കും.

ഓരോരുത്തരുടെ വർത്താനം കേട്ടാൽ തോന്നും ബജറ്റിൽ മാറ്റി വച്ച അൻപത് കോടി രൂപ പൊടിച്ചാണ് വനിത മതിൽ കെട്ടുന്നത്. ചില സിനിമ ആക്റ്റിവിസ്റ്റുകളൊക്കെ എഡിറ്റോറിയൽ പേജിൽ എഴുതിയത് വായിക്കുമ്പോൾ സത്യം പറഞ്ഞാൽ ഛർദ്ദിക്കാൻ വരും.
ഇവരിൽ ചിലരൊക്കെ പഴയ നക്സലൈറ്റുകളാണത്രേ, നക്സലൈറ്റുകൾക്ക് നാണക്കേടുണ്ടാക്കാനായി എറങ്ങിയതാവണം. കാര്യമായിട്ട് ചോദിക്കുവാ, നിങ്ങൾ വല്ലവരും ആ സത്യവാങ്മൂലം വായിച്ചിട്ട് തന്നെയാണോ ചൊറിഞ്ഞോണ്ടിരിക്കുന്നത്?

സ്ത്രീ സുരക്ഷയ്ക്കും തുല്യതയ്ക്കും എന്തൊക്കെ ചെയ്തെന്നതിന്‍റെ വിശദീകരണമാണ് ഞങ്ങൾ ബഡ്ജറ്റിൽ അൻപത് കോടി മാറ്റി വച്ചു എന്നത്. അതുപോലെ ചെയ്യുന്ന മറ്റൊരു പദ്ധതിയാണ് വനിതാ മതിൽ എന്നാണ് അടുത്ത പാരഗ്രാഫിൽ പറയുന്നത്. അതായത് രമണാ, അൻപത് കോടിയും മതിലും രണ്ടും രണ്ടാണെന്ന്.

ഒരു രൂപ എടുത്തെങ്കിൽ അതിനു പോലും കണക്ക് വെക്കുന്ന സർക്കാരാണിത്. പ്രളയ കാലത്ത് പിരിച്ച ഓരോ തുട്ടുകൾക്കും കൃത്യമായി കണക്ക് വച്ച് പൊതു ജന മധ്യത്തിൽ പ്രസിദ്ധീകരിച്ച പാർട്ടിയാണ് ഈ സർക്കാരിനെ നയിക്കുന്നത്. പിന്നെ കോടതിയിലൊക്കെ എന്തൊക്കെയാണ് സംഭവിക്കുന്നതെന്ന് അറിയില്ലെങ്കിൽ മിണ്ടാതിരിക്കണം.കാള പെറ്റെന്ന് കേക്കുമ്പോഴേ പാൽ കറക്കാൻ പാത്രവുമായി പോകരുതെന്ന്.

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍