UPDATES

സോഷ്യൽ വയർ

‘ചെറിയ വീടും വലിയ ബാത്‌റൂമും’ അതാണ് ആകെയുള്ള ആഗ്രഹം; ജീവിതം തിരികെ പിടിക്കാൻ അച്ചാറുകള്‍ ഉണ്ടാക്കുന്ന ഭിന്നശേഷിക്കാരി

വല്യ ബാത്രൂം ന്താണെന്നോ മ്മക്ക് ഭിന്നശേഷിക്കാർക്ക് വീൽ ചെയർ കേറേണ്ടത് ആയിട്ടാ

സ്വന്തമായി ഒരു കൊച്ചു വീടെന്ന തന്റെ ആഗ്രഹം സാധിക്കാന്‍ നൈമിത്ര എന്ന പുതിയ സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് ഈ ഭിന്നശേഷിക്കാരി. ഇതിനായി നൈമിത്ര എന്ന പേരില്‍ തുടങ്ങുന്ന അച്ചാര്‍ സംരഭം വിപണിയിലെത്തിക്കാന്‍ സഹായം അഭ്യര്‍ത്ഥിക്കുകയാണ് ഇവര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ.

ഇപ്പോഴുള്ള വീട് 3 ലക്ഷം രൂപ കടം വീട്ടി ബാങ്കില്‍ നിന്നും തിരിച്ചെടുക്കണമെന്നും അതിനു ശേഷം സ്വന്തമായി ഒരു ചെറിയ വീടും വെക്കണമെന്നും കുറിപ്പില്‍ പറയുന്നു. ഒപ്പം വിഷമില്ലാത്ത കലര്‍പ്പില്ലാത്ത നൈമിത്ര ഓരോ അടുക്കളയിലെയും എത്താന്‍ സഹായിക്കണമെന്നും കുറിപ്പിലൂടെ പറയുന്നു.

പോസ്റ്റ് പൂര്‍ണ്ണരൂപത്തില്‍,

‘അതേ, ഒരാഗ്രഹം ഉണ്ടായിരുന്നു,,
പറയട്ടേ,, എനിക്കേ ഒരു കൊച്ചുവീട് വയ്ക്കണം,, ഇപ്പോൾ ഉണ്ടായിരിക്കുന്നതല്ല അതു ബാങ്കിലാണ്,, 3ലക്ഷം രൂപ കൊടുത്താൽ തിരിച്ചു കിട്ടും
അതിനുള്ള ശ്രമം തന്നെയാണ് ഈ #നൈമിത്ര
പക്ഷേ അതുകഴിഞ്ഞു എനിക്കൊരു വീട് വേണം
ചെറുതുമതി,,
ഒരുകിളിക്കൂട് പോലെ നിറയേ പച്ചപ്പിൽ ഒരുവീട്,,
അകത്തു രണ്ടുമുറിയും വല്യ ബാത്റൂമും വേണം പിന്നെയാണ് എന്റെ സ്വപ്നം പൂക്കുന്നിടം,, എവിടാ?
#അടുക്കള
ന്നിട്ട് എന്നും ഞാൻ മരിച്ചു പോകും വരേയും നിക്ക് അച്ചാറുണ്ടാക്കണം,, ദേ ങ്ങനെ..
ആ ആഗ്രഹം സഫലീകരിക്കണം എങ്കിൽ
Nymitra #വിപണിയിൽ എത്തണം
വിഷമില്ലാത്ത, കലർപ്പില്ലാത്ത എന്റെ, ഞങ്ങളുടെ നൈമിത്ര,,
എനിക്കു നടക്കാൻ സാധിക്കാത്ത കാലുകളായി Naushad Khan ഇക്കയുടെ കാലുകൾ ഓടുന്നുണ്ട്,,
ഒത്തിരി ഒത്തിരി ???
ന്റെ നിഴലായി സഹോദരിയുണ്ട്, അമ്മയുണ്ട്…
ഞാനിതു നിങ്ങളോട് പറഞ്ഞത് പോസ്റ്റ് ഷെയർ ചെയ്യണം
എനിക്കു
ആ സ്വപ്നം നിറവേറി, നൈമിത്ര ഓരോ അടുക്കളയിലും നിറസാന്നിധ്യമാവാൻ,,
കൂടെ നിൽക്കാൻ എല്ലാരും ല്ലേ,,
ഞാൻ ആഗ്രഹിക്കുന്നു,പ്രതീക്ഷിക്കുന്നു, സ്വപ്നം കാണുന്നു…
അമിതമായതല്ല
എന്നാ ഷെയർ ചെയ്യൂ…

പിക്കിൾസ് ഇന്ത്യയിൽ എവിടെയും കൊറിയർ ചെയ്യും കേട്ടോ

ഷെയർ ചെയ്യുമ്പോൾ വല്യ ഹോട്ടലുകളിൽ ഏതെങ്കിലും സ്ഥിരം ഓർഡർ കിട്ടിയെങ്കിലോ കാറ്ററിങ് കാരുടെ കൈകളിൽ എത്തിയാലോ,, സാധാരണ വിലകുറഞ്ഞ അച്ചാറിൽ നിന്നും വ്യത്യസ്തമായി മായമില്ലാതെയാണ് ഉണ്ടാക്കുന്നത്
സത്യം ???
??
ട്ടോ
നബി : വല്യ ബാത്രൂം ന്താണെന്നോ മ്മക്ക് ഭിന്നശേഷിക്കാർക്ക് വീൽ ചെയർ കേറേണ്ടത് ആയിട്ടാ’

 

Read More :  ‘Clouds Over Himalayas’; മഞ്ഞുപുതഞ്ഞു കിടക്കുന്ന ഹിമാലയന്‍ കൊടുമുടികളെ കൂട്ടുപിടിച്ച് മേഘങ്ങള്‍ നടത്തുന്ന ചിത്രപണികള്‍ / ഫോട്ടോഫീച്ചര്‍

 

“കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ…”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍