UPDATES

സോഷ്യൽ വയർ

പി രാജീവിനെ അറസ്റ്റ് ചെയ്തുകൊണ്ടു പോകുന്ന ആ പൊലീസുകാരന്‍ ഇപ്പോള്‍ എവിടെയാണ്?

അന്നത്തെയും ഇന്നത്തെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കുറിപ്പില്‍ ചരിത്ര നിയോഗമെന്നാണ് കുറിച്ചിരിക്കുന്നത്

രാജ്യവും സംസ്ഥാനവും ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പോരാട്ടച്ചൂടിലേക്ക് കടക്കുമ്പോള്‍ ശ്രദ്ധേയമാവുകയാണ് ഒരു ഫേസ്ബുക്ക് കുറിപ്പും. എറണാകുളത്തെ ഇടത് സ്ഥാനാര്‍ത്ഥി പി.രാജീവിനെ 1994-ല്‍ അറസ്റ്റു ചെയ്ത പോലീസ് ഉദ്യോഗസ്ഥന്‍ ഇന്ന് അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുന്നതിനെ കുറിച്ചാണ് ഫേസ്ബുക്ക് പോസ്റ്റ്. അന്നത്തെയും ഇന്നത്തെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കുറിപ്പില്‍ ചരിത്ര നിയോഗമെന്നാണ് കുറിച്ചിരിക്കുന്നത്.

പോസ്റ്റ് വായിക്കാം,

‘അന്ന് ഡ്യൂട്ടി………………
ഇന്ന് ചരിത്ര നിയോഗം……….

1994-ൽ സ:പി.രാജീവിനെ അറസ്റ്റു ചെയ്തു കൊണ്ടുപോകുന്ന അതേ പോലീസ് ഓഫീസർ ആണ് ഇപ്പോൾ രാജീവിന്റെ ഇലക്ഷൻ കൺവെൻഷനിൽ സജീവമായി ഇരിക്കുന്ന മുൻ സൂപ്രണ്ട് ഓഫ് പോലീസ് മാർട്ടിൻ.കെ.മാത്യു.

പി.രാജീവിനെ പോലൊരു നേതാവ് ഇന്ത്യൻ പാർലിമെന്റിൽ എത്തണം എന്ന് മാർട്ടിൻ സാർ ഉറച്ചു വിശ്വസിക്കുന്നു. അതുകൊണ്ട് അതിനുള്ള പ്രവർത്തനങ്ങളിൽ അദ്ധേഹം വളരെ സജീവമാണ്. ഇത് പോലുള്ള പതിനായിരങ്ങളാണ് സഖാവിന്റെ കരുത്ത്..!!
#Vote4LDF
#VoteForRajeev❤’


Read More :കോട്ടയം സീറ്റ്; പി ജെ ജോസഫിനെ കോണ്‍ഗ്രസും കൈവിട്ടു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍