UPDATES

സോഷ്യൽ വയർ

ന്യൂനപക്ഷങ്ങൾക്ക്‌ വേണ്ടി പാർലമെന്റിലെ ഗർജ്ജിക്കുന്ന സിംഹമാകാനാണ്‌ കുഞ്ഞാലിക്കുട്ടി ഡൽഹിക്ക് വിമാനം കയറിയത്‌ എന്ന് കരുതുന്ന നിഷ്കളങ്കരായ ലീഗുകാരോട്‌ സഹതാപം മാത്രം

കുഞ്ഞാലിക്കുട്ടിക്ക്‌ കേരളത്തിൽ ഏറ്റവും കൂടിയാലും കുറഞ്ഞാലും ലഭിക്കുന്ന സ്ഥാനം വ്യവസായ മന്ത്രിയുടേതാണ്‌ . അത്‌ വിട്ട്‌ ഇനിയൊരു ഉയർച്ച കേരളത്തിൽ ഉണ്ടാകില്ല. അതറിയാവുന്നത് കൊണ്ടാണ് കുഞ്ഞാലിക്കുട്ടി പാർലമെന്റിലേക്ക്‌ പോകാൻ തന്നെ കാരണം.

അൽഭുതങ്ങളൊന്നും സംഭവിചില്ലെങ്കിൽ അടുത്ത കേന്ദ്രഭരണം കോൺഗ്രസിന്റെ നേതൃത്വത്തിൽ യു പി എ ആയിരിക്കും. സ്വാഭാവികമായും മുസ്ലിം ലീഗിന്‌ ഒരു സഹമന്ത്രിസ്ഥാനം കൊടുക്കും . സീനിയറായ ഇ ടി മുഹമ്മദ്‌ ബഷീറിനാകും അത്‌ ലഭിക്കുക .
കേരളത്തിലെ ഒരു മന്ത്രിയേക്കാൾ എന്തുകൊണ്ടും പവർഫുൾ ആയ പൊസിഷനാണ്‌ കേന്ദ്ര മന്ത്രിസ്ഥാനം . ലോകം മുഴുവൻ ആദരം ലഭിക്കും .

കുഞ്ഞാലിക്കുട്ടിക്ക്‌ കേരളത്തിൽ ഏറ്റവും കൂടിയാലും കുറഞ്ഞാലും ലഭിക്കുന്ന സ്ഥാനം വ്യവസായ മന്ത്രിയുടേതാണ്‌ . അത്‌ വിട്ട്‌ ഇനിയൊരു ഉയർച്ച കേരളത്തിൽ ഉണ്ടാകില്ല. അതറിയാവുന്നത് കൊണ്ടാണ് കുഞ്ഞാലിക്കുട്ടി പാർലമെന്റിലേക്ക്‌ പോകാൻ തന്നെ കാരണം. അതല്ലാതെ മുസ്ലിം ലീഗുകാർ ഉദ്ദേശിക്കുന്നത്‌ പോലെ ന്യൂനപക്ഷങ്ങളുടെ ശബ്ദമാകാനൊന്നുമല്ല കുഞ്ഞാലികുട്ടി പാർലമെന്റിലേക്ക്‌ കയറിയത്‌ . തികച്ചും വ്യക്തിപരമായ അധികാര മോഹം മാത്രം .

ഇ അഹമ്മദിന്റെ മരണശേഷം പാർലമെന്റിലേക്ക്‌ പോകാൻ മുസ്ലിം ലീഗിൽ നിന്ന് ഏറ്റവും അനുയോജ്യൻ പി കെ ഫിറോസ്‌ ആയിരുന്നു . എന്ന് കരുതി ഫിറോസ്‌ എല്ലാ തികഞ്ഞവൻ എന്നൊന്നുമല്ല . ഇപ്പോൾ മുസ്ലിം ലീഗിൽ അൽപം വിവരവും , കാര്യഗൗരവവും , ആഴത്തിൽ പഠിച്ച്‌ വിഷയങ്ങൾ അവതരിപ്പിക്കുന്നതുമായ യുവ നേതാവ്‌ ഫിറോസ്‌ മാത്രമാണ്‌ . ബാക്കിയുള്ള എല്ലാ യുവ നേതാക്കളും കുഞ്ഞാലിക്കുട്ടിയെ സുഖിപ്പിക്കലാണ്‌ ലീഗ്‌ രാഷ്ട്രീയം എന്ന് കരുതുന്നവരാണ്‌

( നികേഷ്‌ കുമാറിനെപോലുള്ളവരെ ഇടതുപക്ഷവും പാർലമെന്റിലേക്ക്‌ അയക്കണം . ഡെൽഹിയിലുള്ള മാധ്യമബന്ധങ്ങളും വിവിധഭാഷകൾ കൈകാര്യം ചെയ്യാനുള്ള കഴിവും , നികേഷിനെ ലൈം ലൈറ്റിൽ നിറുത്തും . അതൊടൊപ്പം ഇടത്‌ അഭിപ്രായങ്ങൾക്കും കൂടുതൽ മാധ്യമ ശ്രദ്ധ ലഭിക്കും )

ഫിറോസ്‌ മൽസരിച്ച്‌ ജയിച്ചിരുന്നെങ്കിൽ സീനിയറായ ഇ ടി മുഹമ്മദ് ബഷീർ കേന്ദ്രമന്ത്രിയാകും .യു ഡി എഫിന് അടുത്ത തവണ ജയിക്കാൻ കഴിഞ്ഞാൽ കുഞ്ഞാലിക്കുട്ടി കേരളത്തിൽ ഒരു സാധാ മാത്രിയായിരിക്കുമ്പോൾ എതിർ ചേരിക്കാരനായ ഇ ടി കേന്ദ്രമന്ത്രിയാകുന്നത്‌ കുഞ്ഞാലിക്കുട്ടിക്ക്‌ സഹിക്കാൻ കഴിയാത്ത കാര്യമാണ്‌ .

കേന്ദ്ര മന്ത്രിയായ്‌ വിലസാനുള്ള അഗ്രഹത്താലാണ്‌ അല്ലാതെ ന്യൂനപക്ഷങ്ങൾക്ക്‌ വേണ്ടി പാർലമെന്റിലെ ഗർജ്ജിക്കുന്ന സിംഹമാകാനാണ്‌ കുഞ്ഞാപ്പ ഡെൽഹിക്ക്‌ വിമാനം കയറിയത്‌ എന്ന് കരുതുന്ന നിഷ്കളങ്കരായ ലീഗുകാരോട്‌ സഹതാപം മാത്രം.

ഫേസ്ബുക് പോസ്റ്റ്
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Avatar

അനീഷ് ഷംസുദ്ദീന്‍

രാഷ്ട്രീയ നിരീക്ഷകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍