UPDATES

സോഷ്യൽ വയർ

വനിത മതിലിന് തുരങ്കം വെക്കുന്നവരേ, കേരളത്തിലെ നവോത്‌ഥാന മുന്നേറ്റങ്ങളുണ്ടായത് സംഘടിത പോരാട്ടങ്ങളിലൂടെയാണെന്ന് മാത്രം ഓർമ്മിപ്പിക്കുന്നു

മതിലിൽ പങ്കെടുക്കുന്നുണ്ടോ ഇല്ലയോ എന്നത് ഓരോരുത്തരുടെയും ഇഷ്ടമാണ്.പങ്കെടുക്കാൻ താൽപ്പര്യമുള്ളവരെക്കൊണ്ട് പറ്റുന്നിടത്തോളം മതിലുണ്ടാക്കും.

വനിത മതിലിനെ കുറിച്ചുള്ള ചർച്ചകളിൽ നിന്ന് ഒരു വസ്തുത പ്രകടമാണ്. സുപ്രീം കോടതി വിധിക്കെതിരെയും എൽ ഡി എഫ് ഗവൺമെന്റിനെതിരെയും സമരം നയിച്ചവർക്കും അവരെ പ്രത്യക്ഷമായി തന്നെ പിന്തുണച്ച യു ഡി എഫിനും അവരുടെ നിലപാടിൽ ഒരു ചാഞ്ചാട്ടവുമില്ല.അവർ മതിലിനെതിരാണ്. അത് വർഗീയമതിലാണെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. അതിനെ തകർക്കാനുള്ള ശ്രമങ്ങളുമായി അവർ മുന്നോട്ടു പോകുമെന്നും പരസ്യമാക്കിയിരിക്കുന്നു.

പ്രശ്നം ജനാധിപത്യവാദികൾ ആണെന്ന് സ്വയം അവകാശപ്പെടുന്നവരുടെ ഇടയിലാണ്. ചിലരുടെ പ്രശ്നം നവോത്‌ഥാനവുമായി മതിലിനെ ബന്ധിപ്പിക്കുന്നതിലാണ്. നവോത്‌ഥാനത്തെ സംബന്ധിച്ച വ്യവഹാരരൂപങ്ങൾക്ക് വ്യക്തത വരുത്തിയാൽ മാത്രമേ മതിൽ പ്രസക്തമാകുകയുള്ളു എന്നാണ് വാദം. മറ്റൊന്ന് ഇത്തരം ഒരു മതിൽ പ്രഖ്യാപിക്കുന്നതിനല്ല അതുപ്രഖ്യാപിച്ച സംഘടനകളുടെ . അവകാശത്തെ സംബന്ധിച്ചാണ്. ചിലർക്ക് അവർ ഹിന്ദുക്കളാണ്. ചിലർക്ക് അവർ ഫ്രോഡുകളാണ്. ഫെമിനിസ്റ്റുകൾക്ക് അവർ പുരുഷന്മാരാണ്.

ഒരു ഫെമിനിസ്റ്റ് എഴുതിയതുപോലെ പുരുഷന്മാർ പ്രഖ്യാപിച്ച മതിലിനു ഇഷ്ടികകളാകാൻ സ്ത്രീകളെ കിട്ടുകയില്ല. മറ്റു ചിലർക്ക് സി പി എമ്മാണ് പ്രശ്നം. സി പി എം ആണധികാരരൂപമായതുകൊണ്ടും പി കെ ശശി സി പി എം കാരനായത് കൊണ്ടും അവർ പിന്തുണക്കുന്ന മതിലിനെ അംഗീകരിക്കാൻ. അവർ തയ്യാറല്ല.

സി പി എം പോലുള്ള ആണധികാരസംഘത്തിന് വനിത മതിലിൽ എന്ത് കാര്യം? രാഷ്ട്രീയ മതിലായതു കൊണ്ട് ചിലർ പങ്കെടുക്കുന്നില്ല ചുരുക്കത്തിൽ പറഞ്ഞാൽ സ്വന്തം വിശ്വാസത്തെ മുറുകെപ്പിടിക്കുന്നതിൽ സംഘികളും വലതുപക്ഷവും കാണിക്കുന്ന വാശിയുടെ പത്തിലൊന്നു പോലും താല്പര്യം പ്രതീകാത്മാകമായ സ്ത്രീകളുടെ ഒരു നിര പടുത്തുയർത്തുന്നതിൽ നമ്മുടെ ബുദ്ധിജീവി സുഹൃത്തുക്കൾക്ക് ഇല്ല. കമ്മ്യൂണിസ്റ്റുകാരും സി പി എമ്മും ഉള്ള ഏർപ്പാടുകളിൽ പങ്കെടുക്കാൻ താല്പര്യം ഇല്ല എന്ന് പറയുന്നതാകും കൂടുതൽ ശരി.

മതിലിൽ പങ്കെടുക്കുന്നുണ്ടോ ഇല്ലയോ എന്നത് ഓരോരുത്തരുടെയും ഇഷ്ടമാണ്.പങ്കെടുക്കാൻ താൽപ്പര്യമുള്ളവരെക്കൊണ്ട് പറ്റുന്നിടത്തോളം മതിലുണ്ടാക്കും. പക്ഷെ കേരളത്തിലെ നവോത്‌ഥാനമുന്നേറ്റങ്ങളുണ്ടായത് സംഘടിതപോരാട്ടങ്ങൾ കൊണ്ടാണെന്നു മാത്രം ഓർമ്മിപ്പിക്കുന്നു. വൈക്കം സത്യാഗ്രഹവും, ഗുരുവായൂർ സത്യാഗ്രഹവും, പാലിയം സത്യാഗ്രഹവും കുട്ടംകുളം സമരവുമെല്ലാം ഇത്തരം സംഘടിതപോരാട്ടങ്ങളാണ്.ത്രിശൂർ മണിമലർക്കാവിൽ അമ്പല ത്തിനകത്ത് മാറുമറയ് ക്കാൻ തയ്യാറായി മുന്നോട്ടു വന്നവർക്ക് ബ്ലൗസ് തുന്നിച്ചുഎത്തിച്ച് കൊടുത്തത് പുരുഷന്മാരായിരുന്നു.

അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് പുരുഷന്മാർ കളിച്ചപ്പോൾ ഞെട്ടിയത് ബ്രഹ്മണ്യപുരുഷാധികാര രൂപങ്ങളായിരുന്നു. മിശ്രഭോജനവും ക്ഷേത്രക്കുളങ്ങളിലെ കുളിസമരവും എല്ലാവരും ചേർന്നായിരുന്നു. ഗുരുവായൂരമ്പലത്തിൽ ആദ്യം ക്ഷേത്രപ്രവേശനം നടത്തിയതും എല്ലാവരും യോഗം ചേർന്നായിരുന്നു. അപ്പോളൊന്നും ഇത്തര ത്തി ലുള്ള കണക്കെടുപ്പോ പഴയകാര്യങ്ങളുടെ വിഴുപ്പലക്കലോ ഉണ്ടായിട്ടില്ല. പങ്കെടുക്കാൻ തയ്യാറായി മുന്നോട്ടു വരുന്നവരുന്നവരെയെല്ലാം പങ്കെടുപ്പിക്കാനാണു എല്ലാവരും ശ്രമിച്ചത്. അവരെ പിന്തിരിപ്പിച്ചത് വലതുപക്ഷക്കാരായിരുന്നു. ഇപ്പോൾ അത്തരം പണി ഏറ്റെടുക്കുന്നത് ജനാധിപത്യവാദികളാണെന്നും റാഡിക്കലുകളാണെന്നും സ്വയം പ്രഖ്യാപിക്കുന്നവരാണ്.വലതുപക്ഷരാഷ്ട്രീയത്തിനെതിരെ ജനാധിപത്യമുന്നേറ്റം അനിവാര്യമായിരിക്കുന്ന നമ്മുടെ കാലഘട്ടത്തിൽ ഇത്തരം പ്രവർത്തനരീതി ശരിയാണെന്നു നിങ്ങൾക്ക് ബോധ്യമുണ്ടോ? നിങ്ങളുടെ പ്രവർത്തനം കൊണ്ട് രക്ഷപ്പെടാൻ പോകുന്നത് വലതുപക്ഷം തന്നെയല്ലേ? .അവർ രക്ഷപ്പെട്ടാലും സാരമില്ല സ്വന്തം അനുഭവസാക്ഷ്യങ്ങളും സ്വത്വങ്ങളും തന്നെയാണ് വലുത് എന്നാണോ?

ഫേസ്ബുക് പോസ്റ്റ്
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

‘മരം കാണുകയും കാട് കാണാതിരിക്കുകയും ചെയ്യരുത്’: വനിതാ മതിലിൽ പങ്കെടുക്കില്ല എന്ന് പ്രഖ്യാപിച്ച സാറ ജോസഫിന് സുജ സൂസൻ ജോർജിന്റെ തുറന്ന കത്ത്

ഒരു പുരോഗമന സമൂഹത്തെ ലജ്ജിപ്പിക്കുന്ന തരം വർഗ്ഗീയ ധ്രുവീകരണം നടക്കുമ്പോൾ ബദൽ പ്രതിരോധം ഇല്ലാത്ത പക്ഷം കടലെടുത്ത് പോകും നമ്മുടെ നവോത്ഥാനം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍