UPDATES

സോഷ്യൽ വയർ

ഡോ.റെഹാന ബഷീര്‍; കഠ്‌വ പെണ്‍കുട്ടിയുടെ ഗുജ്ജര്‍ സമൂഹത്തില്‍ നിന്നും സിവില്‍ സര്‍വ്വീസ് നേടുന്ന ആദ്യ യുവതി

തിരഞ്ഞെടുപ്പ് കാലത്ത് നമ്മള്‍ മറന്നുപോകാന്‍ പാടില്ലാത്ത കഠ്‌വ പെണ്‍കുട്ടിക്ക് വേണ്ടി കൂടി, അവിടെ നിന്ന് അവളുടെ സമൂഹത്തില്‍ നിന്ന് ഒരു മധുര വിജയം

സിവില്‍ സര്‍വ്വീസ് ലഭിച്ച വയനാട്ടിലെ ശ്രീധന്യയെ പോലെ ജമ്മുവില്‍ നിന്നുമുള്ള ഒരു സന്തോഷ വാര്‍ത്തയാണ് ഡോ.റെഹാന ബഷീര്‍. ജമ്മുവിലെ ഗുജ്ജര്‍ സമൂഹത്തില്‍ നിന്നും സിവില്‍ സര്‍വ്വീസ് നേടുന്ന ആദ്യ സ്ത്രീയാണ് ഡോ.റെഹാന ബഷീര്‍.
റെഹാന കൈവരിച്ച വിജയത്തെ കുറിച്ച് മാധ്യമ പ്രവര്‍ത്തകനായ ശ്രീജിത്ത് ദിവാകരന്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്.

കഠ്‌വ പെണ്‍കുട്ടിയുടെ അതേ സമൂഹത്തില്‍ നിന്നുമുള്ള പ്രതിനിധി കൂടിയാണ് റെഹാന. ബക്കര്‍വാള്‍ നാടോടി സമൂഹത്തില്‍ നാടോടി സമൂഹങ്ങള്‍ പുതിയ തീവ്രഹൈന്ദവതയുടെ കാലത്ത് സമൂഹത്തില്‍ അനുദിനം ഒറ്റപ്പെട്ടുകൊണ്ടിരിക്കുന്ന കാലത്താണ് 187-ാം റാങ്ക് വാങ്ങി പൂഞ്ച് മേഖലയെ ഡോ.റെഹാന അഭിമാനമണിയിച്ചതെന്നു പോസ്റ്റില്‍ പറയുന്നു.

പോസ്റ്റ് വായിക്കാം,

‘ഇത് ഡോക്ടര്‍ റെഹാന ബഷീര്‍. ജമ്മുവിലെ ഗുജ്ജര്‍ സമൂഹത്തില്‍ നിന്ന് സിവില്‍ സര്‍വ്വീസ് ലഭിക്കുന്ന ആദ്യ സ്ത്രീ. കഠ്‌വ പെണ്‍കുട്ടിയുടെ അതേ സമൂഹത്തില്‍ നിന്നുള്ള പ്രതിനിധി. ജമ്മുവിലെ ഗുജ്ജര്‍, ബക്കര്‍വാള്‍ നാടോടി സമൂഹങ്ങള്‍ പുതിയ തീവ്രഹൈന്ദവതയുടെ കാലത്ത് സമൂഹത്തില്‍ അനുദിനം ഒറ്റപ്പെട്ടുകൊണ്ടിരിക്കുന്ന കാലത്താണ് 187-ാം റാങ്ക് വാങ്ങി പൂഞ്ച് മേഖലയെ തന്നെ ഡോ.റെഹാന ബഷീര്‍ അഭിമാനമണിയിച്ചത്.

നമ്മുടെ വയനാടിന്റെ ശ്രീധന്യപോലെ ജമ്മുവില്‍ നിന്നുള്ള സന്തോഷ വാര്‍ത്ത.

തിരഞ്ഞെടുപ്പ് കാലത്ത് നമ്മള്‍ മറന്നുപോകാന്‍ പാടില്ലാ്ത്ത കഠ്‌വ പെണ്‍കുട്ടിക്ക് വേണ്ടി കൂടി, അവിടെ നിന്ന് അവളുടെ സമൂഹത്തില്‍ നിന്ന് ഒരു മധുര വിജയം.

PC: google pics’

 

 

Read More : തിരഞ്ഞെടുപ്പ് ഫലം വൈകിയാലും കുഴപ്പമില്ല, 50 ശതമാനം വിവിപാറ്റ് സ്ലിപ്പുകളും എണ്ണണമെന്ന നിലപാടിലുറച്ച് പ്രതിപക്ഷം

“കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ…”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍