UPDATES

സോഷ്യൽ വയർ

‘ആനമാറാട്ടം നടത്തി കാട്ടിലെത്തിയവനായിരുന്നോ മണിയന്‍’; പുല്‍പ്പള്ളിക്കാരുടെ സ്വന്തം കാട്ടാന ‘മരിച്ചു’

സുബോധത്തിലേക്ക് തിരിച്ചു വരുമ്പോള്‍ ഓട്ടോ റോട്ടില്‍ തന്നെയുണ്ട്. ഞങ്ങള്‍ സീറ്റിലും. സ്വയം നുള്ളിനോക്കി ജീവന്‍ ഉറപ്പിക്കാവുന്നത്ര മനോഹര നിമിഷം.

പുല്‍പ്പള്ളിയിലെ കാട്ടിലെ നാട്ടാനയായിരുന്നു മണിയന്‍. സുല്‍ത്താന്‍ ബത്തേരി പുല്‍പ്പള്ളി റോഡില്‍ യാത്രപോകുന്നവര്‍ മുന്നില്‍ വലിയ കൊമ്പുകളുമായി വന്ന് നില്‍ക്കുന്ന കാട്ടാനയെ കണ്ടാല്‍ ഭയക്കാറില്ലായിരുന്നു. നാട്ടുകാര്‍ക്കെല്ലാം പ്രിയപ്പെട്ട ചെങ്ങാതിയായിരുന്ന മണിയന്‍ ചെറിഞ്ഞത് കഴിഞ്ഞ ദിവസമാണ്. മണിയന്‍ ചെരിഞ്ഞു എന്നല്ല മരിച്ചു എന്ന്തന്നെ പറയണമെന്നാണ് പഴശ്ശിരാജ മുന്‍ വിദ്യാര്‍ത്ഥിയും മാധ്യമപ്രവര്‍ത്തകനുമായ സൈല സലീഷ് പറയുന്നത്. മണിയനെന്ന കാട്ടാനയെ രാത്രി ആദ്യമായി കണ്ട അനുഭവവും സലീഷ് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പങ്കുവെക്കുന്നു.

കേട്ട കഥകള്‍ മുഴുവന്‍ ചങ്ങാതിയായ ഒരു ഇരട്ടകൊമ്പന്റെ കഥകളാണ്. വെടിവച്ച് കൊന്ന കാട്ടനയ്ക്ക് പകരം ‘ആനമാറാട്ടം’ നടത്തി കാട്ടുകള്ളന്മാര്‍ കാട്ടിലേക്ക് പറഞ്ഞുവിട്ടതാണ് മണിയനെന്ന ‘നാട്ടാന’യെ എന്ന കഥ പോലുമുണ്ട്. സത്യമറിയില്ല. എന്തായാലും പിന്നീട് അവന്‍ പേടിപ്പിച്ചിട്ടില്ല. കുട്ടികള്‍ക്ക് പോലും അടുത്തു ചെന്ന് പഴവും പലഹാരങ്ങളും കൊടുക്കാവുന്നത്ര ‘കമ്പനി’യായി മാറി അവന്‍. മണിയന്റെ സ്‌നേഹം ഒരുപാടു മാധ്യമങ്ങള്‍ക്ക് ഫീച്ചറും വാര്‍ത്തയുമായെന്ന് സലീഷ് ഫെയ്‌സ്ബുക്കില്‍ എഴുതുന്നു.

സലീഷ് മണിയനെ ആദ്യമായി കണ്ട അനുഭവവും പങ്കുവെക്കുന്നുണ്ട്. അതിങ്ങനെയാണ്, ‘ അങ്ങനെ മഴ തൂളുന്ന ഒരു ദിവസം ബത്തേരിക്ക് പോകാന്‍ തീരുമാനിച്ചു. ആ വഴിയുള്ള രാത്രി യാത്ര അത്യാവശ്യം റിസ്‌ക് പിടിച്ച പരിപാടിയാണ്. ഇരുളം കഴിഞ്ഞാല്‍ കാട് തുടങ്ങും. അതങ്ങ് ബത്തേരി കെ.എസ്.ആര്‍.റ്റി.സി ഡിപ്പോ വരെ ഇടവിട്ട് നീളും. അതിനിടയില്‍ കാട്ടുപോത്തോ കാട്ടുപന്നിയോ കലമാനോ എന്ന് വേണ്ട കടുവ വരെ മുന്നില്‍ ചാടാം. പക്ഷെ പേടി അത് കൊമ്പന്മാരെയാണ്. ഒന്ന് ആലോചിക്കാന്‍ സമയം തരുന്നതിനു മുന്നേ നമ്മളെ ചവിട്ടിക്കൂട്ടി പടമാക്കിക്കളയും അവന്മാര്‍. പ്രത്യേകിച്ച് ഒറ്റക്കൊമ്പന്‍മാര്‍! അതുകൊണ്ട് വലിയ വാഹനങ്ങള്‍ വരുന്നതും കാത്തു നിന്ന് അവയ്ക്ക് പിന്നാലെ വരികയാണ് രീതി. ഇതിപ്പം അങ്ങോട്ടല്ലേ..മാത്രമല്ല സമയം എട്ടു കഴിഞ്ഞതല്ലേയുള്ളൂ… പാട്ടിട്ട ഓട്ടോയില്‍ ചീയമ്പം കയറ്റം കയറി ഇരുളം അങ്ങാടി ക്രോസ് ചെയ്തു. ചുറ്റും കനംവച്ചു വരുന്ന കോടമഞ്ഞ്. അടുത്ത വളവിലേക്ക് തിരിയും മുന്നേ പെട്ടന്നതാ റോഡിലേക്ക് പാഞ്ഞു വരുന്നു ഒരു കൊമ്പന്‍! നിലം മുട്ടുന്ന കൊമ്പുകള്‍ ആ മങ്ങിയ കാഴ്ചയിലും ഞാന്‍ കണ്ടു. വണ്ടി സഡന്‍ ബ്രേക്കിട്ടു നിര്‍ത്തി. എല്ലാവരുടെയും ശ്വാസം ഒരു നിമിഷം നിലച്ചു. ഓട്ടോറിക്ഷ ചവിട്ടിത്തെറിപ്പിച്ചു തുമ്പിക്കൈയ്യില്‍ ഓരോരുത്തരെയും ചുഴറ്റി കാലിനടിയില്‍ വച്ച് ഒറ്റച്ചവിട്ട്…

സുബോധത്തിലേക്ക് തിരിച്ചു വരുമ്പോള്‍ ഓട്ടോ റോട്ടില്‍ തന്നെയുണ്ട്. ഞങ്ങള്‍ സീറ്റിലും. സ്വയം നുള്ളിനോക്കി ജീവന്‍ ഉറപ്പിക്കാവുന്നത്ര മനോഹര നിമിഷം.മണിയനുമായുള്ള ആദ്യ എന്‍കൗണ്ടര്‍ ആയിരുന്നു അത്’ . എന്നെങ്കിലും ഒരിക്കല്‍ ഒരു പഴം അവന്റെ തുമ്പിക്കൈയിലേക്ക് വച്ചുകൊടുക്കണം എന്നൊരാഗ്രഹം എനിക്കുണ്ടായിരുന്നു; ഒരോര്‍മക്ക്, ജീവന്‍ തിരിച്ചു തന്നതിന്റെ സ്‌നേഹ സമ്മാനമായി…!

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

മണിയന്‍ മരിച്ചു പോയി

ചരിഞ്ഞു എന്നൊക്കെ പറഞ്ഞാല്‍ മതിയെങ്കിലും അതിനു തോന്നുന്നില്ല. എന്തിനാണ് ഒരു കാട്ടാനയോടു ഇത്ര സ്‌നേഹം എന്ന് ചോദിച്ചാല്‍ വയനാട്ടുകാര്‍ക്ക് പ്രത്യേകിച്ച് പുല്പള്ളിക്കാര്‍ക്ക് പല കഥകളും പറയാനുണ്ടാകും.

എന്റെ ഓര്‍മ, ഹൃദയ മിടിപ്പിനെ പിടിച്ചു നിര്‍ത്തിയ ഒരു രാത്രിയുടെതാണ്…

ചന്നം പിന്നം പെയ്തുകൊണ്ടെയിരിക്കുന്ന നൂല്‍മഴയുടെ നാടായിരുന്നു ഒരിക്കലത്. എപ്പോ നോക്കിയാലും മഴതന്നെ മഴ. കുരുമുളകിനും ഇഞ്ചിക്കും വിലകേറിയെങ്കിലും പുല്പള്ളിയില്‍ പുത്തന്‍പടം റിലീസാവുന്ന തിയേറ്റര്‍ ഉണ്ടായിരുന്നില്ല. തമിഴ് തോട്ടം തൊഴിലാളികളെ രസിപ്പിക്കുന്ന കോളി-ടോളി-ബോളി-വുഡ് മസാലകള്‍ വാഴുന്ന കൊട്ടകകള്‍ മാത്രം. മുറുക്കിത്തുപ്പിയ പാക്കും കട്ടന്‍ബീഡിയും കള്ളും കൂടിക്കുഴഞ്ഞ മണം പടം കഴിഞ്ഞാലും മൂക്കില്‍ നിന്ന് ഇറങ്ങിപ്പോകില്ല. പ്രശ്‌നം അതായിരുന്നില്ല; പുത്തന്‍പടം ഇല്ല എന്നത് തന്നെയായിരുന്നു. പിന്നെയുള്ള വഴി ബത്തേരിക്ക് പോകലാണ്. അതും സെക്കണ്ട് ഷോക്ക്. ഫസ്റ്റിനൊന്നും ടിക്കറ്റ് കിട്ടില്ല. രാത്രി ഏഴരക്കോ മറ്റോ ബസുകള്‍ അവസാനിക്കും. ഇരുപത്തഞ്ചു കിലോമീറ്റര്‍ കാട്ടിലൂടെ! ഒറ്റ വഴിയേയുള്ളൂ- താല്‍പരകക്ഷികളായ ഓട്ടോക്കാരെ കണ്ടെത്തി അവരെയും കൂട്ടി പോവുക. സിനിമ ടിക്കറ്റും ഭക്ഷണവും പിന്നെ പിരിവിലൊരു ഭാഗവും കൂലി.

അങ്ങനെ മഴ തൂളുന്ന ഒരു ദിവസം ബത്തേരിക്ക് പോകാന്‍ തീരുമാനിച്ചു. ആ വഴിയുള്ള രാത്രി യാത്ര അത്യാവശ്യം റിസ്‌ക് പിടിച്ച പരിപാടിയാണ്. ഇരുളം കഴിഞ്ഞാല്‍ കാട് തുടങ്ങും. അതങ്ങ് ബത്തേരി കെ.എസ്.ആര്‍.റ്റി.സി ഡിപ്പോ വരെ ഇടവിട്ട് നീളും. അതിനിടയില്‍ കാട്ടുപോത്തോ കാട്ടുപന്നിയോ കലമാനോ എന്ന് വേണ്ട കടുവ വരെ മുന്നില്‍ ചാടാം. പക്ഷെ പേടി അത് കൊമ്പന്മാരെയാണ്. ഒന്ന് ആലോചിക്കാന്‍ സമയം തരുന്നതിനു മുന്നേ നമ്മളെ ചവിട്ടിക്കൂട്ടി പടമാക്കിക്കളയും അവന്മാര്‍. പ്രത്യേകിച്ച് ഒറ്റക്കൊമ്പന്‍മാര്‍! അതുകൊണ്ട് വലിയ വാഹനങ്ങള്‍ വരുന്നതും കാത്തു നിന്ന് അവയ്ക്ക് പിന്നാലെ വരികയാണ് രീതി. ഇതിപ്പം അങ്ങോട്ടല്ലേ..മാത്രമല്ല സമയം എട്ടു കഴിഞ്ഞതല്ലേയുള്ളൂ… പാട്ടിട്ട ഓട്ടോയില്‍ ചീയമ്പം കയറ്റം കയറി ഇരുളം അങ്ങാടി ക്രോസ് ചെയ്തു. ചുറ്റും കനംവച്ചു വരുന്ന കോടമഞ്ഞ്. അടുത്ത വളവിലേക്ക് തിരിയും മുന്നേ പെട്ടന്നതാ റോഡിലേക്ക് പാഞ്ഞു വരുന്നു ഒരു കൊമ്പന്‍! നിലം മുട്ടുന്ന കൊമ്പുകള്‍ ആ മങ്ങിയ കാഴ്ചയിലും ഞാന്‍ കണ്ടു. വണ്ടി സഡന്‍ ബ്രേക്കിട്ടു നിര്‍ത്തി. എല്ലാവരുടെയും ശ്വാസം ഒരു നിമിഷം നിലച്ചു. ഓട്ടോറിക്ഷ ചവിട്ടിത്തെറിപ്പിച്ചു തുമ്പിക്കൈയ്യില്‍ ഓരോരുത്തരെയും ചുഴറ്റി കാലിനടിയില്‍ വച്ച് ഒറ്റച്ചവിട്ട്…

സുബോധത്തിലേക്ക് തിരിച്ചു വരുമ്പോള്‍ ഓട്ടോ റോട്ടില്‍ തന്നെയുണ്ട്. ഞങ്ങള്‍ സീറ്റിലും. സ്വയം നുള്ളിനോക്കി ജീവന്‍ ഉറപ്പിക്കാവുന്നത്ര മനോഹര നിമിഷം.

മണിയനുമായുള്ള ആദ്യ എന്‍കൌണ്ടര്‍ ആയിരുന്നു അത്. പിന്നീട് കേട്ട കഥകള്‍ മുഴുവന്‍ ചങ്ങാതിയായ ഒരു ഇരട്ടകൊമ്പന്റെ കഥകളാണ്. വെടിവച്ച് കൊന്ന കാട്ടനയ്ക്ക് പകരം ‘ആനമാറാട്ടം’ നടത്തി കാട്ടുകള്ളന്മാര്‍ കാട്ടിലേക്ക് പറഞ്ഞുവിട്ടതാണ് മണിയനെന്ന ‘നാട്ടാന’യെ എന്ന കഥ പോലുമുണ്ട്. സത്യമറിയില്ല. എന്തായാലും പിന്നീട് അവന്‍ പേടിപ്പിച്ചിട്ടില്ല. കുട്ടികള്‍ക്ക് പോലും അടുത്തു ചെന്ന് പഴവും പലഹാരങ്ങളും കൊടുക്കാവുന്നത്ര ‘കമ്പനി’യായി മാറി അവന്‍. മണിയന്റെ സ്‌നേഹം ഒരുപാടു മാധ്യമങ്ങള്‍ക്ക് ഫീച്ചറും വാര്‍ത്തയുമായി. ബസിന്റെ സൈഡ് സീറ്റിലിരുന്ന് പിന്നെയും എത്രയോ വട്ടം കണ്ടിട്ടുണ്ട് അവനെ. ഇന്നിപ്പോള്‍ വീണ്ടും കണ്ടു- അലങ്കാരവും അഹങ്കാരവുമായിരുന്ന അവന്റെ കൊമ്പുകളില്‍ മണ്ണ് നിറഞ്ഞ്, ഇടത്തേക്ക് ചരിഞ്ഞു വീണ ചിത്രം. ഏതോ ആനയുടെ ആക്രമണത്തില്‍ ചരിഞ്ഞതാണത്രേ. അവന്‍ എതിര്‍ക്കാന്‍ മറന്നുപോയിട്ടുണ്ടാകുമോ ആവോ?

എന്നെങ്കിലും ഒരിക്കല്‍ ഒരു പഴം അവന്റെ തുമ്പിക്കൈയിലേക്ക് വച്ചുകൊടുക്കണം എന്നൊരാഗ്രഹം എനിക്കുണ്ടായിരുന്നു; ഒരോര്‍മക്ക്, ജീവന്‍ തിരിച്ചു തന്നതിന്റെ സ്‌നേഹ സമ്മാനമായി…!

ചിത്രങ്ങള്‍- സുജിത്ത് കെ എസ്

ജെഎന്‍യുവില്‍ വീണ്ടും ഇടത് മുന്നേറ്റം, ബാപ്സ സഖ്യത്തിനും നേട്ടം, എപിവിപി തറപറ്റുന്നു; ഫലപ്രഖ്യാപനം കോടതി വിധിക്ക് ശേഷം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍