കോഴിയെ ചികിത്സിക്കാന്‍ അവന്റെ സമ്പാദ്യം അത്രയും എടുത്തു കൊണ്ടാണ് കുട്ടി ആശുപത്രിയിലേക്ക് പോയത്
മനുഷ്യരാശിയില്‍ നിഷ്‌കളങ്കത എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കുട്ടികള്‍. നാടകീയത ഒട്ടുമില്ലാതെ, ലളിതമായി ചിന്തിക്കുന്ന, സാമൂഹിക വ്യവസ്ഥകളെ കുറിച്ച് ഒന്നും അറിയാത്തവര്‍. തെറ്റിനെ തെറ്റെന്നു അംഗീകരിച്ചു അതിനെ തിരുത്താന്‍ ശ്രമിക്കുന്നവരാണ് കുട്ടികള്‍.
ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് മിസോറാമിലെ ഒരു കൊച്ചു ബാലന്‍. താന്‍ ഓടിച്ച സൈക്കിള്‍ അറിയാതെ അയല്‍ക്കാരുടെ കോഴിയുടെ പുറത്ത് കേറിയതിനെ തുടര്‍ന്ന് കുട്ടി കോഴിയുമായി ആശുപത്രിയിലേക്ക് ഓടി. കോഴിയെ ചികിത്സിക്കാന്‍ അവന്റെ സമ്പാദ്യം അത്രയും എടുത്തു കൊണ്ടാണ് കുട്ടി ആശുപത്രിയിലേക്ക് പോയത്.
പരുക്കേറ്റ കോഴിയുമായി നില്‍ക്കുന്ന കുട്ടിയുടെ ചിത്രങ്ങള്‍ വളരെ പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. കുട്ടിയുടെ പ്രവൃത്തിയെ അഭിനന്ദിച്ചു കൊണ്ടു നിരവധി പേരാണ് എത്തുന്നത്.
Read More : കോണ്‍ഗ്രസ് പ്രകടന പത്രിക വെറും ഷോ എന്ന് മായാവതി, അഖിലേഷും മുലായവും ബിജെപി ഏജന്റുമാരെന്ന് ചന്ദ്രശേഖര്‍ ആസാദ്
“കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ…”