ഉയരേയിലെ “നീ മുകിലോ” എന്ന പാട്ട് റേഡിയോയിൽ കേട്ടപ്പോ പുതു ശബ്ദവുമായി വന്നതേതോ പുതിയ ഗായികയാണെന്ന് ധരിച്ച് വിവരങ്ങൾ തിരക്കിയിറങ്ങിയതാണ്
സംഗീത പ്രേമികളുടെ ഇഷ്ട ഗായികയാണ് സിതാര കൃഷ്ണകുമാര്‍. വ്യത്യസ്ത ശബ്ദദങ്ങളിലുള്ള സിതാരയുടെ പാട്ടിന് ആരാധകരേറയാണ്. അടുത്തിറങ്ങിയ ഉയരേ എന്ന സിനിമയിലെ സിതാര പാടിയ ‘നീ മുകിലോ’ എന്ന പാട്ടാണ് ഇപ്പോള്‍ ആളുകള്‍ ഏറ്റെടുത്തിരിക്കുന്നത്. ഒരേ സമയം വ്യത്യസ്ത ശബ്ദദങ്ങളില് പാടുന്ന സിതാര ഗായകരിലെ കുമ്പിടിയോ അന്യനോ ആണെന്നുള്ള ഒരു ആരാധകന്റെ കുറിപ്പാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
പോസ്റ്റ് പൂര്‍ണ്ണരൂപത്തില്‍,
‘ഗായകരിലെ കുംബിടിയോ അന്ന്യനോ മറ്റോ ആണെന്ന് തോന്നിയിട്ടുണ്ട് സിതാര.. നാടോടിനൃത്തത്തിലെ മലവേടനായി ഒരു വേദിയിൽ, സ്റ്റേജ് നമ്പർ 2ൽ ലളിതഗാനത്തിൽ, വേറൊരിടത്ത് നാടൻ പാട്ടിൽ, പിന്നെ നാടക ഗാനമോ കാക്കാരിശ്ശീപ്പാട്ടോ, പിന്നെ സെമിക്ലാസിക്കൽ വേദിയിൽ. ഇതൊക്കെ വളരെ വ്യത്യസ്തമായ ശബ്ദ മാനറിസങ്ങളിൽ. അന്ന്യനിലെ അംബി സ്റ്റൈൽ.! ഉ യരേയിലെ “നീ മുകിലോ” എന്ന പാട്ട് റേഡിയോയിൽ കേട്ടപ്പോ പുതു ശബ്ദവുമായി വന്നതേതോ പുതിയ ഗായികയാണെന്ന് ധരിച്ച് വിവരങ്ങൾ തിരക്കിയിറങ്ങിയതാണ്. (ഒരു ഓഡിയോ കൊളാഷ് തെളിവിനായി ചേർത്തിട്ടുണ്ട്, സംഗീതപ്രേമികൾക്ക് ) എം3ഡിബി പ്രൊഫൈലിവിടെ – https://m3db.com/sitharak’
Read More : പീഡനം, സ്പിരിറ്റ് കേസ്, പൊക്സോ… സി പി എമ്മുകാരെ, എത്രകാലം മനോരമയെ പഴിച്ച് കാലം കഴിക്കും?