UPDATES

സോഷ്യൽ വയർ

‘ആരാലും ശ്രദ്ധിക്കപ്പെടാത്തവര്‍ക്കും ഒരുനാള്‍ വരും’; ഇന്ദ്രന്‍സിന് അഭിനന്ദനവുമായി ബിനീഷ് കോടിയേരി

പ്രിയപ്പെട്ട ഇന്ദ്രന്‍സേട്ടാ നിങ്ങള്‍ ഒരു ഊര്‍ജമാണ് ഇന്ദ്രന്‍സിന് അഭിനന്ദനവുമായി ബിനീഷ് കോടിയേരിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

ആരാലും ശ്രദ്ധിക്കപെടാത്തവര്‍ക്കും ഇവിടെ ഒരുനാള്‍ വരുമെന്നും അന്ന് എല്ലാവരും മനസില്‍ ഒരു സ്ഥാനം നല്‍കി നമ്മെ ചേര്‍ക്കുമെന്നും ജീവിതം കൊണ്ട് കാണിച്ചു തന്ന തരുന്ന പ്രിയപ്പെട്ട ഇന്ദ്രന്‍സേട്ടാ നിങ്ങള്‍ ഒരു ഊര്‍ജമാണ് ഇന്ദ്രന്‍സിന് അഭിനന്ദനവുമായി ബിനീഷ് കോടിയേരിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഷാങ്ഹായി ചലച്ചിത്രമേളയില്‍ ബെസ്റ്റ് ആര്‍ട്ടിസ്റ്റിക് അച്ചീവ്‌മെന്റ് പുരസ്‌കാരം ഇന്ദ്രന്‍സിന് ലഭിച്ചതിലുള്ള സന്തോഷം അറിയിക്കുകയായിരുന്നു ബിനിഷ് കോടിയേരി തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
ആരാലും ശ്രദ്ധിക്കപെടാത്തവര്‍ക്കും ഇവിടെ ഒരുനാള്‍ വരുമെന്നും അന്ന് എല്ലാവരും മനസില്‍ ഒരു സ്ഥാനം നല്‍കി നമ്മെ ചേര്‍ക്കുമെന്നും ജീവിതം കൊണ്ട് കാണിച്ചു തന്ന തരുന്ന പ്രിയപ്പെട്ട ഇന്ദ്രന്‍സേട്ട , നിങ്ങള്‍ ഒരു ഊര്‍ജമാണ്.

പൊട്ടിച്ചിതറി കിടന്നിടത്തു നിന്നും പൊട്ടി മുളച്ച് വന്‍ വൃക്ഷമായി മാറിയ മനുഷ്യാ… പ്രിയ Indrans ഏട്ടാ… നെഞ്ചോടു ചേര്‍ത്ത് നിര്‍ത്തി ആശ്ലേഷിക്കുന്നു..അഭിനന്ദിക്കുന്നു..

അതേസമയം, ബിനീഷിന്റെ കുറിപ്പിനു താഴെ സഹോദരൻ ബിനോയ്‌യുടെ കേസുമായി ബന്ധപ്പെട്ട പ്രതികരണങ്ങളാണ് കൂടുതൽ. ഡോണ്ടു…ഡോണ്ടു…പാവം ഇന്ദ്രന്‍സിന് ആ ആശ്‌ളേഷം താങ്ങാനുളള ശേഷിയുണ്ടാവില്ല, സ്വന്തം ഏട്ടനെ കാണാതെ ഇരിക്കുമ്പോള്‍ പോലും പോസ്റ്റ് ഇടുന്ന കമ്മി കുട്ടന്റെ മനസു ആരും കാണാതെ പോകരുത് ഒന്ന് പൊട്ടി കരഞ്ഞുടെ കുട്ടാ തുടങ്ങിയ കമന്റുകളാണ് ബിനീഷ് കോടിയേരിയുടെ പോസ്റ്റിന് ലഭിച്ചിട്ടുള്ളത്.

 

കബീര്‍ സിംഗ് എന്തുകൊണ്ട്‌ കുമ്പളങ്ങി നൈറ്റ്‌സ് കാണണം?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍