UPDATES

സോഷ്യൽ വയർ

മഴക്കാല അവധി ആവശ്യപ്പെട്ടുകൊണ്ട് ഫോണ്‍കോള്‍ ; അപേക്ഷയുമായി കലക്ടര്‍ അനുപമ

പ്രിയ സഹോദരീ സഹോദരന്‍മാരെ എന്നഭിസംബോധനചെയ്തുകൊണ്ട് തന്റെ പഴയപോസ്റ്റ് വീണ്ടും ഷെയര്‍ ചെയ്യുകയായിരുന്നു കലക്ടര്‍.

മഴക്കാലമായതിനാല്‍ അവധി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കലക്ട്രേറ്റിലേക്കു വിളിക്കുന്നവരോട് ഫേസ്ബുക്കിലൂടെ അപേക്ഷയുമായി തൃശ്ശൂര്‍ ജില്ലാ കലക്ടര്‍ അനുപമ ഐഎഎസ്. പ്രിയ സഹോദരീ സഹോദരന്‍മാരെ എന്നഭിസംബോധനചെയ്തുകൊണ്ട് തന്റെ പഴയപോസ്റ്റ് വീണ്ടും ഷെയര്‍ ചെയ്യുകയായിരുന്നു കലക്ടര്‍.

മഴക്കാലമായതിനാല്‍ അവധി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നിരവധി ഫോണ്‍ കോളുകള്‍ കലക്ട്രേറ്റില്‍ എത്തുന്നുണ്ടെന്നും അവ കാരണം അത്യാവശ്യത്തിനു ഫോണ്‍ വിളിക്കുന്നവര്‍ക്ക് പലപ്പോഴും കോള്‍ കിട്ടാതെ വരുന്നുണ്ടെന്നുമാണ് കലക്ടര്‍ പറയുന്നത്.

മഴകാരണം അവധി പ്രഖ്യാപിക്കേണ്ട ഒരു സാഹചര്യമുണ്ടെങ്കില്‍ അത് തീര്‍ച്ചയായും ചെയ്തിരിക്കും. നിങ്ങളെയാരേയും ബുദ്ധിമുട്ടിലാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ അവധി ആവശ്യപ്പെട്ടുകൊണ്ട് നിങ്ങള്‍ നിരന്തരമായി ഫോണ്‍ ചെയ്യുകയാണെങ്കില്‍ ലൈന്‍ ബിസിയായിരിക്കുകയും അത്യാവശ്യമായി വിളിക്കുന്നവര്‍ക്ക് ഫോണ്‍ കിട്ടാതിരിക്കുകയും ചെയ്യുന്നു.

നിങ്ങള്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുമ്പോള്‍ ഞങ്ങളെ വിളിക്കാനുള്ള സ്വാതന്ത്രമുണ്ട്. എന്നാല്‍ നിങ്ങള്‍ക്ക് ചില ഉത്തരവാദിത്വങ്ങള്‍ കൂടിയുണ്ട്. ചിലപ്പോള്‍ നിങ്ങള്‍ വിളിക്കുന്ന സമയം മറ്റൊരാളുടെ ജീവിതത്തിനും മരണത്തിനുമിടയിലുള്ള സമയമാകാം. അതിനാല്‍ തന്നെ നിങ്ങള്‍ വിളിക്കുമ്പോള്‍ അതുകൊണ്ട മറ്റൊരാള്‍ ബുദ്ധിമുട്ടിലാവുന്നില്ലെന്ന് ഉറപ്പുവരുത്തുക.

മനസിലാക്കിയതിനു നന്ദി

സുരക്ഷിതമായൊരു മഴക്കാലം ആശംസിക്കുന്നു. അനുപമ ഐഎഎസ് ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

*Reposting an old post for the impending rainy season*

Dear brothers and sisters,

We are receiving a lot of calls these days requesting us to declare a holiday because of rains.

We have criteria that have to be satisfied to declare a holiday – if they are met, trust us, we would declare a holiday, since we do not want to put any of you in harm’s way.

But when you are collectively calling us, the phone lines are busy and genuine calls about drowning, missing persons etc. might not be able to get through.

You do have the freedom to call us when you are facing a difficulty. But with freedom comes responsibility. Even 30 seconds sometimes becomes a matter of life and death for a victim of rain havoc. So the next time you call us for a holiday, please be responsible and ensure that you are not getting in the way of someone who actually needs urgent help.

Thank you for understanding.

Have a safe rainy season.

Read More : കത്വയില്‍ നടന്നത് രാജ്യത്തെ ഞെട്ടിച്ച ക്രൂരത, രാഷ്ട്രീയ സമ്മര്‍ദ്ദം അതിജീവിച്ചത് വനിതാ പൊലീസ് ഓഫീസറുടെ ഇച്ഛാശക്തി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍