UPDATES

സോഷ്യൽ വയർ

കാന്‍സര്‍ ബാധിതയായിരുന്ന ഭാര്യയുടെ യാത്രക്ക് ബന്ധുക്കള്‍ നല്‍കിയ ബൈക്ക് വിറ്റ് ദുരിതാശ്വാസനിധിയിലേക്ക് സംഭവാന നല്‍കാനൊരുങ്ങി സച്ചിന്‍

കാന്‍സര്‍ രോഗത്തെ തോല്‍പ്പിച്ച് ഭവ്യ ജീവിതത്തിലേക്ക് തിരിച്ച് വന്നപ്പോള്‍ ബന്ധുക്കള്‍ സന്തോഷത്തോടെ വാങ്ങി നല്‍കിയ ബുള്ളറ്റ് വില്‍ക്കാന്‍ ഒരുങ്ങുമ്പോഴും സച്ചിന്‍ കുമാറിന് സങ്കടമില്ല.

നട്ടെല്ലിന് കാന്‍സര്‍ ബാധിച്ച് ശസ്ത്രക്രിയ നടത്തിയ ഭവ്യയ്ക്ക് സുരക്ഷിതയായി യാത്ര ചെയ്യാനാണ് ബന്ധുക്കള്‍ ബുള്ളറ്റ് വാങ്ങി നല്‍കിയത്. കാന്‍സര്‍ രോഗത്തെ തോല്‍പ്പിച്ച് ഭവ്യ ജീവിതത്തിലേക്ക് തിരിച്ച് വന്നപ്പോള്‍ ബന്ധുക്കള്‍ സന്തോഷത്തോടെ വാങ്ങി നല്‍കിയ ബുള്ളറ്റ് വില്‍ക്കാന്‍ ഒരുങ്ങുമ്പോഴും സച്ചിന്‍ കുമാറിന് സങ്കടമില്ല.

നാട്ടിലുള്ള ആളുകള്‍ സകലതും നശിച്ച് ക്യാംപില്‍ കഴിയുമ്പോള്‍ ബൈക്കില്‍ യാത്രപോവാന്‍ സച്ചിനും, ഭാര്യ ഭവ്യയ്ക്കും മനസുവരുന്നില്ല. ഇപ്പോള്‍ ഞങ്ങളെ നാടും നഗരവും എല്ലാം തകര്‍ന്നടിഞ്ഞു.. ഒരുപാട് ജീവനുകള്‍ നഷ്ട്ടപ്പെട്ടു, ഒരുപാട് ആളുകളെ ഇനിയും മണ്ണിനടിയില്‍ നിന്നും കിട്ടാനുമുണ്ട്.. എന്റെ നാട് പഴയതുപോലെയാവാന്‍ ഈ ബൈക്ക് കൊടുത്തുകിട്ടുന്ന മുഴുവന്‍ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൊടുക്കാന്‍ ഞാനും എന്റെ കുടുംബവും തീരുമാനിച്ചു എന്നാണ് സച്ചിന്‍ പറയുന്നത്.

മലപ്പുറം പോത്തുകല്ല് പട്ടീരിയിലെ സച്ചിന്‍ കുമാറിനേയും ഭാര്യ ഭവ്യയേയും നമ്മളില്‍ പലരുമറിയും. കാമുകിയ്ക്ക് കാന്‍സറാണെന്നറിഞ്ഞിട്ടും ജീവിതത്തിലേയ്ക്ക് കൈപിടിച്ച വ്യക്തിയായിരുന്നു സച്ചിന്‍. ഭവ്യയ്ക്ക് നട്ടെല്ലിനായിരുന്നു കാന്‍സര്‍. 16 കീമോതെറാപ്പിക്കും 30 റേഡിയേഷനും ശേഷം ജീവിതത്തിലേക്ക് രോഗമുക്തയായി തിരികെ വന്നുകൊണ്ടിരിക്കുകയാണ് ഭവ്യ.

ശസ്ത്രക്രിയ കഴിഞ്ഞതിനാല്‍ ബസ് യാത്ര ചെയ്യാന്‍ കഴിയില്ല. ബൈക്കില്‍ യാത്ര ചെയ്താല്‍ കുഴപ്പമില്ലെന്ന് മനസിലാക്കിയ സച്ചിന്റെ ബന്ധുക്കളായിരുന്നു 4 മാസം മുന്‍പ് ബൈക്ക് വാങ്ങി നല്‍കിയത്. ടൈല്‍സ് പണിയായിരുന്നു സച്ചിന്. ബൈക്ക് വില്‍ക്കാനുണ്ടെന്നറിഞ്ഞ് വിളിക്കുന്നവരോട് സച്ചിന്‍ ചോദിക്കുന്നത് ബൈക്ക് വിലയ്ക്ക് വാങ്ങാമോ എന്നല്ല. നന്മചെയ്യാന്‍ പങ്കാളിയാകാമോ എന്നാണ്?

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ഈ അടുത്താണ് എനിക്ക് എന്റെ കുടുംബത്തില്‍ പെട്ട കുറച്ചു ആളുകള്‍ യാത്രകളെ സ്‌നേഹിക്കുന്ന ഭവ്യക്ക്, ഭവ്യയുടെ യാത്ര സുരക്ഷിതമാക്കാന്‍ ബുള്ളറ്റ് 350 ബൈക്ക് എനിക്ക് സമ്മാനിച്ചത്.. ഇപ്പോള്‍ ഞങ്ങളെ നാടും നഗരവും എല്ലാം തകര്‍ന്നടിഞ്ഞു,, ഒരുപാട് ജീവനുകള്‍ നഷ്ട്ടപ്പെട്ടു, ഒരുപാട് ആളുകളെ ഇനിയും മണ്ണിനടിയില്‍ നിന്നും കിട്ടാനുമുണ്ട്.. എന്റെ നാട് പഴയതുപോലെയാവാന്‍ ഈ ബൈക്ക് കൊടുത്തുകിട്ടുന്ന മുഴുവന്‍ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൊടുക്കാന്‍ ഞാനും എന്റെ കുടുംബവും തീരുമാനിച്ചു..
നമ്മള്‍ അതിജീവിക്കും…

‘മേയര്‍ ബ്രോ’ വിളിയൊന്നും കേട്ട് എന്റെ കണ്ണ് മഞ്ഞളിച്ച് പോകില്ല, കേരളത്തിന്റെ ഐക്യത്തെ തകര്‍ക്കാന്‍ ശ്രമിച്ചവര്‍ക്കുള്ള മറുപടി കൂടിയാണ് ഈ കൂട്ടായ്മ; തിരുവനന്തപുരം മേയര്‍ വി.കെ പ്രശാന്ത് / അഭിമുഖം

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍