UPDATES

സോഷ്യൽ വയർ

‘ഈ മാലാഖയുടെ കയ്യിലിരിപ്പ് അവനല്ലേ അറിയൂ, ചുമ്മാതെ ആരും ആരേയും കൊല്ലില്ല’ -ആൻലിയയ്ക്കെതിരെ സോഷ്യൽ മീഡിയയില്‍ വ്യക്ത്യധിക്ഷേപം

‘ഈ മാലാഖയുടെ കയ്യിലിരിപ്പ് അവനല്ലേ അറിയൂ, ചുമ്മാതെ ആരും ആരേയും കൊല്ലില്ല’ -ഷൈജു കെസി എന്നയാളുടെ കമന്റാണിത്.

ആലുവ പുഴയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ ആൻലിയയെ സോഷ്യൽ മീഡിയയിൽ വ്യക്ത്യധിക്ഷേപം ചെയ്ത് ചിലർ രംഗത്ത്. ഏഷ്യാനെറ്റ് അടക്കമുള്ള വാര്‍ത്താ മാധ്യമങ്ങൾ ഫേസ്ബുക്കിൽ പങ്കുവെച്ച വാർത്തകൾക്കു താഴെയാണ് മോശം കമന്റുകളുമായി ആളുകൾ സജീവമായിരിക്കുന്നത്. ഇതേ പ്രൊഫൈലുകൾ ആൻലിയയുമായി ബന്ധപ്പെട്ട വാർത്തകൾ വരുന്ന മിക്കയിടത്തും സജീവമാണെന്നതും ശ്രദ്ധേയമാണ്.


മിനുങ്ങും മിന്നാമിനുങ്ങേ മിന്നിമിന്നി തേടുന്നതാരേ..: കൊല്ലപ്പെട്ട ആൻലിയ വിവാഹനാളിൽ പിതാവുമൊത്ത് പാടുന്ന വീഡിയോ


ബെംഗളൂരുവിൽ നഴ്സായി ജോലി നോക്കിയിരുന്ന ആൻലിയയെ ഇക്കാരണം ചൂണ്ടിക്കാട്ടിയാണ് ചിലർ അധിക്ഷേപിക്കുന്നത്. ‘ആരുടെ കയ്യിലാണ് തെറ്റെന്ന് പറയാന്‍ പറ്റില്ല. അവന്‍ തന്നെയാണ് കൊലയാളി എന്നു വിചാരിക്കരുത്. കേസു വന്നാല്‍ കീഴടങ്ങിയേ പറ്റു. പിന്നെ നഴ്‌സ് അല്ലേ, സുന്ദരിയും അതും ബാഗ്ലൂരില്‍ എക്‌സ്ട്രാ മാരിട്ടല്‍ അഫയര്‍ കാണും. അല്ലെങ്കില്‍ എക്‌സ് ബോയി ഫ്രണ്ടായി പഞ്ചാര വര്‍ത്താനം ഉണ്ടാകും. അതു കണ്ടു പിടിച്ചപ്പോള്‍ അടിയായി. പിടിയായി. അവസാനം ഇങ്ങനെ’ -ടോം ജോർജ് എന്നയാളുടെ കമന്റാണിത്.


അയാള്‍ കെട്ടിയ താലിയുടെ ബലത്തില്‍ അയാളുടെ വീട്ടുകാര്‍ എന്നെ തല്ലന്നു, എന്നെയവര്‍ ഭ്രാന്തിയാക്കി മുദ്ര കുത്തുന്നു; ആന്‍ലിയയുടെ പരാതികള്‍


‘ഈ മാലാഖയുടെ കയ്യിലിരിപ്പ് അവനല്ലേ അറിയൂ, ചുമ്മാതെ ആരും ആരേയും കൊല്ലില്ല’ -ഷൈജു കെസി എന്നയാളുടെ കമന്റാണിത്.

തൃശൂര്‍ സ്വദേശി ജസ്റ്റിന്റെ ഭാര്യയായ ആൻലിയയെ 2018 ഓഗസ്റ്റ് 25ന് കാണാതാവുകയായിരുന്നു. ഭര്‍ത്താവ് ജസ്റ്റിനാണ് ആന്‍ലിയയെ കാണാനില്ലെന്നു പൊലീസിനോട് പറയുന്നത്. പക്ഷേ ആ വിവരം ആന്‍ലിയയുടെ മാതാപിതാക്കളെ അറിയിച്ചില്ല. റെയില്‍വേ പൊലീസില്‍ നിന്നായിരുന്നു ഹൈജിനസിനെ മകളെ കാണാനില്ലെന്ന വിവരം അറിയിക്കുന്നത്. പരീക്ഷയെഴുതാന്‍ ബെംഗളൂരുവിലേക്ക് താന്‍ ട്രെയിന്‍ കയറ്റി വിട്ടതാണെന്നായിരുന്നു ജസ്റ്റിനെ ബന്ധപ്പെട്ടപ്പോള്‍ ഹൈജിനസിന് കിട്ടിയ വിവരം.


ആണുങ്ങളെല്ലാം ഇത്ര വൃത്തികെട്ടവരായിരുന്നോ? വെറുപ്പോടെ ആന്‍ലിയ പറഞ്ഞ ആ വൈദികന്‍ ആരെന്ന ചോദ്യവുമായി സോഷ്യല്‍ മീഡിയ


ഓഗസ്റ്റ് 28 ന് ആൻലിയയുടെ മൃതദേഹം പെരിയാറിൽ പൊങ്ങി. തുടക്കത്തിൽ പൊലീസ് പലതും മറച്ചുപിടിക്കാൻ ശ്രമം നടത്തിയെങ്കിലും ആൻലിയയുടെ പിതാവിന്റെ ശ്രമഫലമായി മുഖ്യമന്ത്രി ഇടപെട്ടതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. ജസ്റ്റിൻ പൊലീസിൽ കീഴടങ്ങി.

ഇനി എത്ര നാള്‍ ഈ അച്ഛന് തിരക്കേണ്ടിവരും തന്റെ മകളെ കൊന്നത് ആരെന്ന്, എന്തിനെന്ന്?

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍