UPDATES

സോഷ്യൽ വയർ

വെറുപ്പിന്റെ പ്രചാരകർ പുതിയ നുണകളുമായി ഇറങ്ങുമ്പോൾ ജാഗ്രതയോടെ ഇരിക്കുക എന്നതാവണം പുതുവർഷ പ്രതിജ്ഞ

സോഷ്യൽ മീഡിയയുടെ ഭാഗമല്ലാത്ത ഇതൊന്നും അറിഞ്ഞിട്ടില്ലാത്ത ഒരു വിഭാഗം ജനങ്ങളിൽ വിഷം കുത്തിവെക്കുക എന്നതാണ് ജന്മഭൂമിയും ലക്‌ഷ്യം വെക്കുന്നത്.

വര്‍ക്കല സി എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ കോളേജില്‍ വിദ്യാർത്ഥികളുടെ ആന്വൽ ഡേ പരിപാടിയെ ഐ.എസ് അനുകൂല റാലിയെന്ന് വ്യാജ വാർത്ത നൽകിയ ജനം ടീവി റിപ്പോർട്ട് ഏറ്റുപിടിച്ച് ജൻമഭൂമി രംഗത്ത് വന്നത് സോഷ്യൽ മീഡിയയിൽ വ്യാപകമായ പ്രതിഷേധങ്ങൾക്ക് വഴി തെളിയിക്കുന്നു. നടന്‍ സലീം കുമാര്‍ ഉദ്ഘാടകനായെത്തിയ വപരിപാടിക്കെതിരായ റിപ്പോർട്ടുകൾ വ്യാജമാണെന്ന് ഇന്നലെ തന്നെ പോലീസ് ഉൾപ്പെടെ സ്ഥിരികരിച്ചിരുന്നു. എന്നാൽ ഇതിനുശേഷവും ആരോപണങ്ങൾ ആവർത്തിക്കുകയാണ് ജൻമഭൂമി ചെയ്യുന്നത്. ഞായറാഴ്ച പുറത്തിറങ്ങിയ പത്രത്തിന്റെ ഒന്നാം പേജിൽ അതീവ പ്രാധാന്യത്തോടെയാണ് വാർത്ത നൽകിയിട്ടുള്ളത്.

ഈ വിഷയത്തിൽ മിനേഷ് രാമനുണ്ണിയുടെ ഫേസ്ബുക് പോസ്റ്റ്:

ഇന്നലെ രാവിലെയാണ് ജനം ടി വി 2018 മാർച്ചിൽ വർക്കല സി എച് മെമ്മോറിയൽ കോളേജിൽ ആന്വൽ ഫങ്ഷന്റെ ഭാഗമായി നടന്ന ഒരു റോഡ് ഷോ യുടെ വീഡിയോ പൊക്കിപ്പിടിച്ചു കേരളത്തിൽ ഐ എസ്- അൽ ഖ്വയ്ദ പ്രവർത്തനം എന്ന് പറഞ്ഞു വാർത്ത പ്ലാന്റ് ചെയ്തത്. ആ വാർത്ത വന്ന ജനം ടി വി എഫ് ബി പേജിൽ തന്നെ ചിലർ അത് തെറ്റായ വാർത്തയാണെന്നും കോളേജിലെ കുട്ടികൾ കറുപ്പ് തീമിൽ ചെയ്ത ഒരു പരിപാടിയാണെന്നും ആ ബൈക്ക് റാലിയിൽ ആനയിച്ചു കൊണ്ട് വരുന്നത് സിനിമാ താരം സലിം കുമാറിനെ ആണെന്നും വ്യക്തമാക്കിയിരുന്നു.

ഉച്ചയോടെ സലിം കുമാറും ഈ വിഷയത്തിൽ മുഖ്യധാരാ മാധ്യമങ്ങൾ വഴി പ്രതികരിച്ചിരുന്നു. സലിം കുമാറിന്റെ സി ഐ ഡി മൂസയിലെ പ്രശസ്തമായ തീവ്രവാദിയെ ബെയിസ് ചെയ്തായിരുന്നു ആ തീം. അതിനെയൊക്കെയാണ് കേരളത്തിൽ ഐ എസ് സാന്നിധ്യമായി ജനം ടി വി ചിത്രീകരിച്ചത് ! ഒരു വാർത്ത പ്ലാന്റ് ചെയ്തു അത് മണിക്കൂറുകൾക്കുള്ളിൽ വെടിപ്പായി പൊളിഞ്ഞു പോയിട്ടും ഇന്നത്തെ ജന്മഭൂമിയിൽ അതേ വാർത്ത തന്നെ ഫ്രണ്ട് പേജിൽ പ്രധാന വാർത്തയായി അടിച്ചു വന്നിരിക്കുന്നു എന്ന് കാണുമ്പോഴാണ് ഈ ദ്രോഹികൾക്ക് എത്രമാത്രം വെറുപ്പുണ്ട് നമ്മുടെ നാടിനോട് എന്ന് മനസിലാക്കുക.

സോഷ്യൽ മീഡിയയുടെ ഭാഗമല്ലാത്ത ഇതൊന്നും അറിഞ്ഞിട്ടില്ലാത്ത ഒരു വിഭാഗം ജനങ്ങളിൽ വിഷം കുത്തിവെക്കുക എന്നതാണ് ജന്മഭൂമിയും ലക്‌ഷ്യം വെക്കുന്നത്. സംഘപരിവാർ രാഷ്ട്രീയം കേരളത്തിൽ നടത്തുന്ന വിദ്വേഷ പ്രചാരണത്തിന്റെ ക്ലാസിക് ഉദാഹരണമാണ് ഇത്. മറ്റൊരു സംസ്ഥാനമായിരുന്നെങ്കിൽ ഇതിന്റെ പേരിൽ ഒരു കലാപം ഇതിനകം തന്നെ പൊട്ടിപ്പുറപ്പെട്ടേനെ. കേരളമായതു കൊണ്ട് മാത്രം അത് ട്രോളുകളിൽ ചരമമടയുന്നു. പുതിയൊരു വര്ഷം പടിവാതിലിൽ നിൽക്കുമ്പോൾ, ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്ത് എത്തിയ വേളയിൽ വെറുപ്പിന്റെ പ്രചാരകർ പുതിയ നുണകളുമായി ഇറങ്ങും എന്ന് ഉറപ്പാണ്. കൂടുതൽ ജാഗ്രതയോടെ ഇരിക്കുക എന്നതാവണം എല്ലാവരുടെയും പുതുവർഷ പ്രതിജ്ഞ.

ഫേസ്ബുക് പോസ്റ്റ്
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മിനേഷ് രാമനുണ്ണി

മിനേഷ് രാമനുണ്ണി

എഞ്ചിനീയര്‍, ബെഹ്റിനില്‍ താമസം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍