UPDATES

സോഷ്യൽ വയർ

ഏഴുവര്‍ഷം മുന്‍പ് നഷ്ടപ്പെട്ട വിവാഹ മോതിരം തിരിച്ചെത്തി; അതും വിറ്റുപോയ അലമാരയില്‍നിന്ന്

ഏഴ് വര്‍ഷത്തിന് ശേഷം വിവാഹ വാര്‍ഷികത്തോടടുത്ത ദിവസമാണ് ഇവര്‍ക്ക് വിവാഹ മോതിരം തിരികെ ലഭിച്ചത്.

ഏഴു വര്‍ഷം മുന്‍പ് എന്നന്നേക്കുമായി നഷ്ടപ്പെട്ട് പോയെന്നു കരുതിയ വിവാഹ മോതിരം തിരിച്ച് കിട്ടിയതിന്റെ സന്തോഷത്തിലാണ് കൊച്ചി സ്വദേശി മില്‍ട്ടണ്‍ വര്‍ഗീസും കുടുംബവും. ഫിനാന്‍സ് കമ്പനി ഡയറക്ടറായ മില്‍ട്ടന്റെ ഭാര്യ നിമ്മിയുടെ വിവാഹ മോതിരമായിരുന്നു ഏഴ് വര്‍ഷം മുന്‍പ് കാണാതായത്. വിറ്റുപോയ അലമാരക്കുള്ളില്‍ ഉണ്ടായിരുന്ന മോതിരം അത് വാങ്ങിയ ആള്‍ തിരികെ നല്‍കുകയായിരുന്നു. ആലുവ സ്വദേശിയായ ബാബു ജോസഫും ഭാര്യയുമാണ് അലമാരയില്‍ കണ്ടെത്തിയ മോതിരം ഉടമയെ തിരികെ ഏല്‍പ്പിച്ചത്.

ഏഴ് വര്‍ഷത്തിന് ശേഷം വിവാഹ വാര്‍ഷികത്തോടടുത്ത ദിവസമാണ് ഇവര്‍ക്ക് വിവാഹ മോതിരം തിരികെ ലഭിച്ചത്. മില്‍ട്ടണ്‍ വര്‍ഗീസ് ഫെയ്‌സ്ബുക്കിലൂടെയാണ് ഈ സന്തോഷം പങ്കുവെച്ചത്.
‘ഏഴുവര്‍ഷം മുമ്പ് വീടും ഓഫിസും മാറിയ സമയത്ത് വീട്ടിലെയും ഓഫിസിലെയും ഫര്‍ണിച്ചറുകളെല്ലാം വിറ്റിരുന്നു. അന്ന് ഞങ്ങള്‍ വിറ്റ ആളുടെ കയ്യില്‍ നിന്നും ഒരു സ്റ്റീല്‍ അലമാര ഇദ്ദേഹം വാങ്ങിയിരുന്നു. കഴിഞ്ഞ വര്‍ഷം ഉണ്ടായ പ്രളയത്തിന് ശേഷം ഉപയോഗിക്കാതെ പുറത്തുവച്ചിരുന്ന അലമാര കുറച്ച് ദിവസം മുന്‍പ് തുറക്കാന്‍ ശ്രമിച്ചപ്പോള്‍ സ്റ്റക്കായിരുന്ന ഡ്രോവറിന്റെ ഡോറിന്റെ വിടവിനുള്ളില്‍ കുരുങ്ങി ഇരിക്കുന്ന നിലയില്‍ ലഭിച്ചതാണ്

വളരെ ബുദ്ധിമുട്ടി ഞങ്ങളെ കണ്ടു പിടിക്കാനും ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ച് ഒരു ബന്ധുവാന്നെന്ന് പറഞ്ഞ് കാര്യം പറയാതെ വിളിച്ച് സസ്‌പെന്‍സ് നിലനിര്‍ത്തി വിവാഹ വാര്‍ഷികത്തിന്റെ അടുത്ത ദിവസം തന്നെ വളരെ ബുദ്ധിമുട്ടി ഞങ്ങളെ തേടിയെത്തിയ ബാബുച്ചേട്ടനും ഭാര്യയും കാണിച്ച നല്ല മനസ്സിന് ഒത്തിരി നന്ദി’ മില്‍ട്ടണ്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
ഏട്ടു വര്‍ഷം മുമ്പ്, ഭാര്യയുടെ കാണാതായ വിവാഹമോതിരവുമായി ഇന്ന് രണ്ട് അഥിതികള്‍ വീട്ടിലെത്തി . കാക്കനാട് രാജേഷ് എക്‌സ്‌പോര്‍ട്ടില്‍ സുരക്ഷാ ജീവനക്കാരനായ, ആലുവ തോട്ടക്കാട്ടുകര ജംഗ്ഷനടുത്ത് താമസിക്കുന്ന കൊല്ലമ്മ പറമ്പില്‍ ബാബു ജോസഫും ഭാര്യയും.

ഏഴുവര്‍ഷം മുമ്പ് വീടും ഓഫിസും മാറിയ സമയത്ത് വീട്ടിലെയും ഓഫിസിലെയും ഫര്‍ണിച്ചറുകളെല്ലാം വിറ്റിരുന്നു. അന്ന് ഞങ്ങള്‍ വിറ്റ ആളുടെ കയ്യില്‍ നിന്നും ഒരു സ്റ്റീല്‍ അലമാര ഇദ്ദേഹം വാങ്ങിയിരുന്നു. കഴിഞ്ഞ വര്‍ഷം ഉണ്ടായ പ്രളയത്തിന് ശേഷം ഉപയോഗിക്കാതെ പുറത്തുവച്ചിരുന്ന അലമാര കുറച്ച് ദിവസം മുന്‍പ് തുറക്കാന്‍ ശ്രമിച്ചപ്പോള്‍ സ്റ്റക്കായിരുന്ന ഡ്രോവറിന്റെ ഡോറിന്റെ വിടവിനുള്ളില്‍ കുരുങ്ങി ഇരിക്കുന്ന നിലയില്‍ ലഭിച്ചതാണ്

വളരെ ബുദ്ധിമുട്ടി ഞങ്ങളെ കണ്ടു പിടിക്കാനും ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ച് ഒരു ബന്ധുവാന്നെന്ന് പറഞ്ഞ് കാര്യം പറയാതെ വിളിച്ച് സസ്‌പെന്‍സ് നിലനിര്‍ത്തി വിവാഹ വാര്‍ഷികത്തിന്റെ അടുത്ത ദിവസം തന്നെ വളരെ ബുദ്ധിമുട്ടി ഞങ്ങളെ തേടിയെത്തിയ
ബാബുച്ചേട്ടനും ഭാര്യയും കാണിച്ച നല്ല മനസ്സിന് ഒത്തിരി നന്ദി

“ഫ്‌ളാറ്റിന്റെ സ്‌കെച്ച് കണ്ടപ്പോള്‍ പാസാക്കി കൊടുത്തു കാണും. നല്ല കളറില്‍ ഭംഗിയില്‍ ആയിരിക്കുമല്ലോ വരച്ചിരിക്കുന്നത്”; മരട് ഫ്‌ളാറ്റ് വിവാദത്തില്‍ കൈകഴുകി ജനപ്രതിനിധികള്‍

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍