UPDATES

സോഷ്യൽ വയർ

”അനിശ്ചിത കാല നിരാഹാരം കിടന്ന ഒരുത്തന്‍ ഫുഡ്‌പോയിസണ്‍ അടിച്ച് ചത്തു”; ശോഭ സുരേന്ദ്രനെ ട്രോളി സംവിധായകൻ മിഥുൻ മാനുവൽ തോമസ്

കറക്ട് ടൈമിംഗ് എന്ന് അടിക്കുറിപ്പോടെ മിഥുന്റെ പോസ്റ്റ് ഷെയർ ചെയ്യുന്നവരും ഉണ്ട്.

ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുള്ള നിരാഹാര സമരത്തിനിടെ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ സ്റ്റീല്‍ ഗ്ലാസില്‍ പാനീയം കുടിക്കുന്ന ചിത്രങ്ങൾ നവമാധ്യമങ്ങളിൽ ഏറെ ട്രോളുകൾക്ക് വഴി തെളിയിച്ചിരുന്നു. ഇപ്പോൾ ശോഭയെ ട്രോളി രംഗത്തെത്തിയിരിക്കുന്നത് സംവിധായകൻ മിഥുൻ മാനുവൽ തോമസ് ആണ്. തന്റെ സൂപ്പർ ഹിറ്റ് ചിത്രം ആട് 2 വിലെ ഒരു രംഗം തന്നെയാണ് ട്രോളാൻ ഉപയോഗിച്ചിരിക്കുന്നത്.

ആട് 2 വില്‍ മരണം വരെ നിരാഹാരം നടത്തുന്ന ഒരു രംഗത്തിനിടെ ഷാജി പാപ്പനും ക്ലീറ്റസും തമ്മിലുള്ള സംഭാഷണമാണ് മിഥുന്‍ മാനുവേല്‍ ട്രോളാക്കിയത്.

”അതേ പാപ്പാ ഈ അനിശ്ചിത കാല നിരാഹാരം കിടന്നിട്ട് ആരേലും മരിച്ചിട്ടുണ്ടോ” എന്ന് ക്ലീറ്റസ് ചോദിക്കുന്നതും ” പിന്നേ കഴിഞ്ഞ വര്‍ഷം ഒരുത്തന്‍ ഫുഡ്‌പോയിസണ്‍ അടിച്ചു ചത്തു” എന്ന് പാപ്പന്‍ മറുപടി പറയുന്ന രംഗമാണ് മിഥുന്‍ മാനുവേല്‍ ഷെയര്‍ ചെയ്തത്.

ഇതോടെ മിഥുന്റെ ട്രോള്‍ ട്രോളന്‍മാര്‍ ഏറ്റെടുക്കുകയും ചെയ്തു. ”ഇജ്ജാതി ദീര്‍ഘവീക്ഷണമെന്നും ശോഭേച്ചിയെ ട്രോളാന്‍ വേണ്ടി ഒന്നൂടെ ഷൂട്ട് ചെയ്യിച്ചതാണോ എന്നെല്ലാം ചോദിച്ച് നിരവധി പേരാണ് ട്രോള്‍ ആഘോഷമാക്കുന്നത്.ഈ വര്‍ഷത്തെ ലാസ്റ്റ് തഗ് എന്നും ശോഭേച്ചിക്ക് നല്ല സൈലന്റ് ട്രോള്‍ എന്നും ചിലര്‍ പ്രതികരിക്കുന്നു.
കറക്ട് ടൈമിംഗ് എന്ന് അടിക്കുറിപ്പോടെ മിഥുന്റെ പോസ്റ്റ് ഷെയർ ചെയ്യുന്നവരും ഉണ്ട്.

നിരാഹാര സമരം നടക്കുന്നതിനിടെ ശോഭാ സുരേന്ദ്രന് രണ്ട് സ്ത്രീകള്‍ സ്റ്റീല്‍ ഗ്ലാസില്‍ കുടിക്കാന്‍ എന്തോ നല്‍കുന്ന വീഡിയോ ആയിരുന്നു കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചത്. ശോഭേച്ചി ജ്യൂസ് കുടിക്കുകയാണെന്നും അല്ല കഞ്ഞിയാണെന്നും എനര്‍ജി ഡ്രിങ്കാണെന്നും പറഞ്ഞായിരുന്നു പലരും ട്രോളിയത്.

അതെ സമയം സെക്രട്ടറിയറ്റിന‌് മുന്നിലെ പത്ത‌് ദിവസത്തെ നിരാഹാരം മതിയാക്കി ബിജെപി ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രനും ഇന്നലെ പിൻവാങ്ങിയിരുന്നു. പാലക്കാട്ടുനിന്നുള്ള എൻ ശിവരാജനെ സംസ്ഥാന പ്രസിഡന്റ‌് പി എസ‌് ശ്രീധരൻപിള്ള നിരാഹാരം കിടക്കാൻ നിയോഗിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍