UPDATES

സോഷ്യൽ വയർ

അഴുക്കുചാലിന്റെ ദ്വാരത്തില്‍ കുടുങ്ങി എലി; കൈയടി നേടി രക്ഷാ പ്രവർത്തകർ

എലിയെ രക്ഷിക്കുന്നതിനായി വിവിധ ഏജന്‍സികളില്‍ നിന്നുമുള്ള രക്ഷാപ്രവര്‍ത്തനങ്ങളാണ് ബെന്‍ഷ്യം ടൗണില്‍ നടന്നത്. ഗാര്‍ഡിയന്റെ റിപ്പോര്‍ട്ട് അനുസരിച്ച് അഗ്നി ശമന സേനയും, റെയ്ന്‍ നെക്കര്‍ മൃഗസംരക്ഷണ സേനാംഗങ്ങളും എലിയുടെ രക്ഷാ പ്രവര്‍ത്തനത്തിനായി എത്തിയിരുന്നു.

ജര്‍മ്മനിയിലെ ഒരു അഴുക്കു ചാലിന്റെ ദ്വാരത്തില്‍ കുടുങ്ങിയ എലിയെ രക്ഷാപ്രവര്‍ത്തകര്‍ ചേര്‍ന്ന് രക്ഷിക്കാന്‍ ശ്രമിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. രക്ഷാപ്രവര്‍ത്തകരുടെ പ്രവൃത്തി സോഷ്യല്‍ മീഡിയയിൽ നിരവധി ഹൃദയങ്ങളെ കീഴടക്കിയിരിക്കുകയാണ്.

എലിയെ രക്ഷിക്കുന്നതിനായി വിവിധ ഏജന്‍സികളില്‍ നിന്നുമുള്ള രക്ഷാപ്രവര്‍ത്തനങ്ങളാണ് ബെന്‍ഷ്യം ടൗണില്‍ നടന്നത്. ഗാര്‍ഡിയന്റെ റിപ്പോര്‍ട്ട് അനുസരിച്ച് അഗ്നിശമന സേനയും, റെയ്ന്‍ നെക്കര്‍ മൃഗസംരക്ഷണ സേനാംഗങ്ങളും എലിയുടെ രക്ഷാപ്രവര്‍ത്തനത്തിനായി എത്തിയിരുന്നു. എട്ട് രക്ഷാപ്രവര്‍ത്തകര്‍ ചേര്‍ന്നാണ് അഴുക്കുചാലിന്റെ അടപ്പ് പൊക്കി എലിയെ രക്ഷിച്ചത്.

വണ്ണമുള്ള എലിയായതിനാല്‍ ശരീരം ദ്വാരത്തില്‍ കുടുങ്ങി അനങ്ങാന്‍ പറ്റാതെ പോയതാണെന്ന് മൃഗ രക്ഷാപ്രവര്‍ത്തക മിച്ചൈല്‍ സെഹ്ര്‍ പറഞ്ഞു.

പരുക്കുകളൊന്നും ഇല്ലാതെ രക്ഷപ്പെട്ട എലി രക്ഷപ്പെട്ടു. അഴുക്കു ചാലില്‍ കുടുങ്ങിയ എലിയുടെ ചിത്രങ്ങളും വീഡിയോയും മിച്ചൈല്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. നിരവധി ആളുകളാണ് എലിയെ രക്ഷിച്ചതിന് നന്ദി അറിയിച്ചെത്തിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍