പാലക്കാട് കുനിശ്ശേരി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ത്ഥികളാണ് തമ്മിലടിക്കുന്നതെന്നാണ് വീഡിയോയില്‍ പറയുന്നത്
ഒരു ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പൊരിഞ്ഞ അടിയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള തല്ലാണെങ്കിലും സിനിമാ സ്റ്റൈലിലാണ് ചവിട്ടും കുത്തുമെല്ലാം.
പാലക്കാട് കുനിശ്ശേരി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ത്ഥികളാണ് തമ്മിലടിക്കുന്നതെന്നാണ് വീഡിയോയില്‍ പറയുന്നത്. ഈമാസം 14ന് ഹരിഷ് കെ ഹരിദാസ് എന്നയാളാണ് ഈ വീഡിയോ ആദ്യം ഷെയര്‍ ചെയ്തത്. അതില്‍ നിന്നും ഒട്ടനവധി പേര് ഇത് ഷെയര്‍ ചെയ്യുകയും കമന്റിടുകയും ചെയ്തു. സോളോ ന്യൂസ് എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് ഇപ്പോള്‍ വീഡിയോ പ്രചരിക്കുന്നത്. ‘നല്ല അച്ചടക്കം ഉള്ള പാലക്കാട് കുനിശ്ശേരി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികള്‍ മാതൃക പെരുമാറ്റത്തിന് ഉള്ള അവാര്‍ഡ് കിട്ടും’ എന്നാണ് വീഡിയോയ്ക്ക് കൊടുത്തിരിക്കുന്ന അടിക്കുറിപ്പ്.
ഭാവിയിലേക്കുള്ള എസ്എഫ്ഐ നേതാക്കളെ വാര്ത്തെടുക്കുകയാണെന്നാണ് ചിലര്‍ ഈ വീഡിയോയ്ക്ക് ഇട്ടിരിക്കുന്ന കമന്റ്. ‘സ്കൂള്‍ അധികാരികളെ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം.. ഇതുങ്ങളെ പഠിപ്പിക്കാന്‍ ആയി യൂണിഫോമും ബുക്കും.. ഭക്ഷണവും കൊടുത്ത് വിടുന്ന അച്ഛനമ്മമാരുടെ ഗതികേട് ഓര്‍ക്കുമ്പോള്‍ ആണ് സങ്കടം തോന്നുന്നത്’- എന്നാണ് മറ്റൊരാളുടെ കമന്റ്.