UPDATES

സോഷ്യൽ വയർ

ഭാരവാഹികളെ കെട്ടിയിറക്കല്‍; മുസ്ലീം ലീഗിന്റെ പ്രവാസി സംഘടന കെഎംസിസിയില്‍ കൂട്ടത്തല്ല് -വീഡിയോ

ജില്ലാ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ട ചിലരെ നേതൃത്വം മനപ്പൂര്‍വ്വം അവഗണിക്കുന്നു എന്നതാണ് അടി നടക്കാനുണ്ടായ കാരണം.

വിഭാഗീയത ആരോപിച്ചുകൊണ്ടുള്ള വാദപ്രതിവാദം കൂട്ട തല്ലിലേക്ക്. ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗിന്റെ പ്രവാസ ലോകത്തെ പോഷക സംഘടനയായ കെഎംസിസിയുടെ ദുബായ് ആസ്ഥാനത്ത് ഭാരവാഹികള്‍ തമ്മില്‍ കൂട്ടത്തല്ല്. ജില്ലാ ഭാരവാഹികളുടെ യോഗത്തിലാണ് അടി നടന്നത്. അടിയുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സംഭവത്തിന്റെ വീഡിയോ യോഗത്തില്‍ പങ്കെടുത്തവര്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.

ജില്ലാ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ട ചിലരെ നേതൃത്വം മനപ്പൂര്‍വ്വം അവഗണിക്കുന്നു എന്നതാണ് അടി നടക്കാനുണ്ടായ കാരണം. ഈ വര്‍ഷം ഫെബ്രുവരിയില്‍ ദുബായി കെഎംസിയുടെ പ്രസ്ഡന്റ് സ്ഥാനത്തു നിന്ന് പികെ അന്‍വര്‍ നഹയെ ഒഴിവാക്കി എളേറ്റില്‍ ഇബ്രാഹിമിനേയും സെക്രട്ടറിയായി മുസ്തഫ വേങ്ങരയെയും മുസ്ലീം ലീഗ് സംസ്ഥാന പ്രസ്ഡന്റ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. ഇതോടെ കഴിഞ്ഞ ആറു മാസമായി ദുബായ് കെഎംസിസിയില്‍ അസ്വസ്ഥത നിലനില്‍ക്കുകയായിരുന്നു.

തിരഞ്ഞെടുപ്പ് കൂടാതെയുള്ള ഈ നിയമനത്തില്‍ നേതാക്കളിലും പ്രവര്‍ത്തകരിലും വലിയൊരു ശതമാനം പേര്‍ അസ്വസ്ഥരായിരുന്നു. എന്നാല്‍ ഇതെല്ലാം അകത്ത് തന്നെ ഒതുക്കിവക്കാന്‍ സാധിച്ചു. ഇതിന്റെ ഗൗരവം മനസിലാക്കിയിട്ടും നേതൃത്വത്തിന്റെ ഭാഗത്തു നിന്നും പ്രശ്‌ന പരിഹാരത്തിന് കാര്യമായ ശ്രമം നടക്കാത്തതാണ് കൂട്ടത്തല്ലിന് കാരണമായതെന്ന് ഭാരവാഹികളില്‍ ചിലര്‍ തുറന്നു പറയുന്നു. ഇനിയും പ്രശ്‌ന പരിഹാരം കണ്ടില്ലെങ്കില്‍ വരും യോഗങ്ങളിലും പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന ആശങ്കയിലാണ് പലരും.

ദുബായ് കമ്മ്യൂണിറ്റി ഡെവലപ്പ്‌മെന്റ് അതോറിറ്റിയുടെ അംഗീകാരത്തൊടെ പ്രവര്‍ത്തിക്കുന്ന കെഎംസിസി പ്രവാസ ലോകത്തെ ഏറ്റവും വലിയ മലയാളി സംഘടനകളില്‍ ഒന്നാണ്. നാട്ടിലും ഗള്‍ഫിലുമായി ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും കെഎംസിസി നടത്തുന്നു.

Read More :ടെക്‌സാസില്‍ കൂട്ടവെടിവെപ്പില്‍ അത്ഭുതകരമായി രക്ഷപ്പെട്ട് 17 മാസം പ്രായമുള്ള പെണ്‍കുഞ്ഞ്; ക്രൗഡ് ഫണ്ടിങ്ങിലൂടെ ചികിത്സാ സഹായമായി രണ്ടുമണിക്കൂറിനുള്ളില്‍ പിരിഞ്ഞത് 71 ലക്ഷം രൂപ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍