UPDATES

വീഡിയോ

ബന്ദിപ്പൂര്‍ കടുവ സംരക്ഷണ മേഖലയില്‍ വന്‍ തീപിടുത്തം; വയനാട് വന്യജീവി സങ്കേതത്തിലേക്കും തീ പടര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ / വീഡിയോ

ബന്ദിപ്പൂരിന്റെ അതിര്‍ത്തിയായ വയനാട് വന്യജീവി സങ്കേതത്തിലേക്കും തീ പകര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നു

ബന്ദിപ്പൂര്‍ കടുവ സംരക്ഷണ കേന്ദ്രത്തില്‍ വന്‍ തീപിടുത്തം. ശനിയാഴ്ച ഉച്ചയോടെയാണ് മൈസൂര്‍ ബന്ദിപ്പൂരിലെ മൃഗ സംരക്ഷണ കേന്ദ്രത്തില്‍ വന്‍ തീപിടുത്തമുണ്ടായത്. ഗോപാലസ്വാമിബേട്ട എന്ന സ്ഥലത്താണ് ആദ്യം തീ പിടുത്തമുണ്ടായത്. ശക്തമായ കാറ്റിനെ തുടര്‍ന്ന്‌ തീ വ്യാപിക്കുകയായിരുന്നു.

വനസംരക്ഷണ മേഖലയിലേക്ക് തീ പടരുകയായിരുന്നു. ഇതേ തുടര്‍ന്ന് നിരവധി മൃഗങ്ങളാണ് ചത്തുവീണത്. ചില മൃഗങ്ങള്‍ ഓടി രക്ഷപ്പെടുകയും ചെയ്തു. മാനുകള്‍ ഓടിപോയതായും ഇഴജന്തുക്കള്‍ ചത്തു നശിച്ചെന്നുമാണ് പരിസ്ഥിതി പ്രവര്‍കര്‍ അറിയിച്ചത്. കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല.

600 ഹെക്ടറിലധികം വന്യഭൂമി കാട്ടു തീയില്‍ കത്തിനശിച്ചതായാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. ബന്ദിപ്പൂരിന്റെ അതിര്‍ത്തിയായ വയനാട് വന്യജീവി സങ്കേതത്തിലേക്കും തീ പകര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നു. മണിക്കൂറുകളോളം ഇവിടുത്തെ ഗതാഗതം സ്തംഭിച്ചു.

മണിക്കൂറുകളോളം നീണ്ടുനിന്ന ശ്രമത്തിനൊടുവിലാണ് തീ അണക്കാന്‍ സാധിച്ചത്. ഇവിടെ ഇതിനു മുന്‍പും തീ പിടുത്തമുണ്ടായിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഇത്രയും വലിയ കാട്ടുതീ ഉണ്ടാകുന്നത്. ചൂടു കൂടിയതിനാലാണ് തീപിടുത്തം ഉണ്ടായത്. കഴിഞ്ഞ ദിവസങ്ങളില്‍ വടക്കനാട് മേഖല ഉള്‍പ്പെടെ പല സ്ഥലങ്ങളിലും തീപിടുത്തം ഉണ്ടായി.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍