UPDATES

സോഷ്യൽ വയർ

കവര്‍ ഗേളായി ഹിജാബ് ധരിച്ച പെണ്‍കുട്ടി; ചരിത്രം കുറിച്ച് സ്‌പോര്‍ട്‌സ് ഇല്ലൂസ്‌ട്രേറ്റര്‍

2016-ലെ മിസ്സ് യു.എസ്.എ മത്സരത്തില്‍ ഹിജാബ് ധരിച്ച് പങ്കെടുത്ത് ഹലീമ വാര്‍ത്തകളിള്‍ ഇടം നേടിയിരുന്നു

കവര്‍ ഫോട്ടോയില്‍ ബികിനിക്ക് പകരം ഹിജാബും ബുര്‍കിനിയും ധരിച്ച കവര്‍ ഗേളുമായി ചരിത്രമെഴുതി അമേരിക്കന്‍ സ്‌പോര്‍ട്‌സ് മാഗസിനായ സ്‌പോര്‍ട്‌സ് ഇല്ലൂസ്‌ട്രേറ്റര്‍. മാഗസിന്റെ ചരിത്രത്തിലാദ്യമായാണ് ഹിജാബ് ധരിച്ച പെണ്‍കുട്ടി കവര്‍ ഗേള്‍ ആകുന്നത്. അമേരിക്കകാരിയായ ഹലീമ ഏദനാണ് മോഡല്‍.

ഹലീമ തന്റെ ഇന്‍സ്റ്റാഗ്രാമില്‍ കവര്‍ഫോട്ടോ പങ്കുവെച്ചിട്ടുണ്ട്. ജീവിതത്തിലെ ഏറ്റവും മനോഹര നിമിഷമായിരുന്നെന്നും സന്തോഷത്താല്‍ കണ്ണുനിറഞ്ഞെന്നും അമേരിക്കന്‍ ടിവി ഷോ ആയ ഗുഡ്‌മോര്‍ണിങ് അമേരിക്കയില്‍ ഹലീമ പറഞ്ഞിരുന്നു. ബികിനി ധരിക്കുന്ന ഒരു സ്ത്രീയെപ്പോലെ തന്നെയാണ് ബുര്‍കിനി ധരിക്കുന്ന സ്ത്രീയെന്നും ബുര്‍കിനി ധരിക്കുന്നവളെ മാറ്റി നിര്‍ത്തേണ്ട കാര്യമില്ലെന്നാണ് ഈ കവര്‍ഫോട്ടോയിലൂടെ മാഗസിന്‍ മുന്നോട്ട് വയ്ക്കുന്നതെന്നും ഹലീമ പരിപാടിയില്‍ പറഞ്ഞു. ഇത് രണ്ടും സ്ത്രീത്വത്തിന്റെ ആഘോഷമാണെന്നും ഹലീമ കൂട്ടിച്ചേര്‍ത്തു.

സൊമാലിയന്‍ വംശജയായ ഹലീമ കെനിയയിലെ കാകുമ അഭയാര്‍ത്ഥി ക്യാമ്പിലാണ് ജനിച്ചത്. പിന്നീട് ഏഴാം വയസ്സോടെ അമേരിക്കയിലേക്ക് കുടിയേറി. മോഡലിങ് ചെയ്യാന്‍ തുടങ്ങിയതിലൂടെയാണ് ഈ 21-കാരി ശ്രദ്ധിക്കപ്പെട്ടത്. 2016-ലെ മിസ്സ് യു.എസ്.എ മത്സരത്തില്‍ ഹിജാബ് ധരിച്ച് പങ്കെടുത്ത് ഹലീമ വാര്‍ത്തകളിള്‍ ഇടം നേടിയിരുന്നു.

Read More : ഫോനി ചുഴലിക്കാറ്റ് ഒഡീഷ തീരത്തേക്ക്; കേരളത്തിൽ പരക്കെ മഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍