UPDATES

സോഷ്യൽ വയർ

‘മീൻ അവിയലി’ന്റെ ആദ്യകാല റഫറൻസ് കണ്ടെത്തി; ജെ അച്ചാമ്മയുടെ പാചകക്കുറിപ്പുമായി എൻഎസ് മാധവൻ

എൻഎസ് മാധവനാണ് മീനവിയലിന്റെ ഒരുപക്ഷെ, ആദ്യകാല റഫറന്‍സ് എന്നു വിളിക്കാവുന്ന ഒരു പഴയ പുസ്തകത്താളുമായി രംഗത്തെത്തിയിരിക്കുന്നത്.

‘അക്കരെ അക്കരെ അക്കരെ’ എന്ന പ്രിയദർശൻ സിനിമയിലാണ് ‘മീൻ അവിയൽ’ എന്ന വാക്ക് പലരും ആദ്യമായി കേൾക്കുന്നത്. 1990ലായിരുന്നു അത്. ഇങ്ങനെയൊരു പാചകരീതി ഉണ്ടെന്ന് പ്രസ്തുത ഭക്ഷണം കഴിച്ചിട്ടില്ലാത്ത വലിയ വിഭാഗം മലയാളികളും കരുതിയില്ല. പിൽക്കാലത്ത് ഇത്തരമൊരു വെപ്പുരീതിയുണ്ടെന്നും കേരളത്തിന്റെ തെക്കൻ ദേശങ്ങളിൽ അത് വ്യാപകമാണെന്നും പതുക്കെ തിരിച്ചറിയാൻ തുടങ്ങി. ‘പീര’ എന്ന പേരിലാണ് ചിലയിടങ്ങളിൽ ഈ വിഭവം അറിയപ്പെടുന്നത്. നെത്തോലി മീന്‍ ആണ് ഉപയോഗിക്കുന്നതെങ്കിൽ ഉപയോഗിക്കുന്നതെങ്കിൽ നെത്തോലിപ്പീര എന്നു വിളിക്കുന്നു. എങ്കിലും ഈ പാചകരീതിയുടെ പാരമ്പര്യം തിരിച്ചറിയാൻ നല്ലൊരു റഫറൻസ് കിട്ടിയിരുന്നില്ല. അതിനും എൻഎസ് മാധവന്റെ സഹായം വേണ്ടിവന്നു!

എൻഎസ് മാധവനാണ് മീനവിയലിന്റെ ഒരുപക്ഷെ, ആദ്യകാല റഫറന്‍സ് എന്നു വിളിക്കാവുന്ന ഒരു പഴയ പുസ്തകത്താളുമായി രംഗത്തെത്തിയിരിക്കുന്നത്. 1957ൽ പ്രസിദ്ധീകരിച്ച, ജെ അച്ചാമ്മയുടെ പാചകവിജ്ഞാനം എന്ന പുസ്തകത്തിലാണ് എങ്ങനെ മീൻ അവിയൽ വെക്കുമെന്ന വിവരണമുളളത്.

ഒരു ചെറിയ പ്രശ്നമുള്ളത്, അക്കാലത്തെ പാചകക്കുറിപ്പുകളിൽ സാധനങ്ങളുടെ അളവ് ചേർക്കാറില്ല എന്നതാണ്. അടുക്കളയിൽ പെരുമാറുന്നവരുടെ മനോധർമ്മത്തെ വളരെ ബഹുമാനിച്ചിരുന് കാലമായിരുന്നു അത്!

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍