UPDATES

സോഷ്യൽ വയർ

മണിക്കൂറിന് രണ്ട് ലക്ഷം വാഗ്ദാനം ചെയ്ത സൈബര്‍ ഞരമ്പുരോഗിക്ക് നടി ഗായത്രി അരുൺ നൽകിയ മറുപടി

കാര്യങ്ങള്‍ രണ്ട് പേര്‍ക്കുള്ളില്‍ രഹസ്യമായിരിക്കും എന്നും വേണമെങ്കില്‍ ഒരു മണിക്കൂറിന് രണ്ട് ലക്ഷം നല്‍കാമെന്നും ഇയാള്‍ വാഗ്ദാനവും നല്‍കുന്നുണ്ട്.

മലയാളി സൈബർ ഇടത്തിൽ സ്ത്രീകൾക്ക് പ്രത്യേകിച്ച് സെലിബ്രിറ്റികൾക്ക് നേരെ നടക്കുന്ന അശ്‌ളീല പരാമർശങ്ങൾക്ക് ഇന്നും അറുതി വന്നിട്ടില്ല. എന്നാൽ ശക്തമായി തന്നെ ചിലരെങ്കിലും പ്രതികരിക്കുന്നു എന്നത് ശുഭ പ്രതീക്ഷയാണ്. അശ്ലീല സന്ദേശമയച്ച സൈബര്‍ ഞരമ്പു രോഗിക്ക് ചുട്ടമറുപടി നല്‍കി നടി ഗായത്രി അരുണ്‍ സോഷ്യൽ മീഡിയയിലെ താരം ആയിരിക്കയാണ്.

തനിക്ക് വന്ന സന്ദേശവും ഇയാളുടെ പ്രൊഫൈലിന്റെ ലിങ്കുമുള്‍പ്പെടെ പങ്കുവെച്ച നടി താങ്കളുടെ അമ്മയുടെയും പെങ്ങളുടെയും സുരക്ഷയ്ക്കായി പ്രാര്‍ത്ഥിക്കാമെന്നും കുറച്ചിട്ടുണ്ട്. രണ്ട് ലക്ഷം രൂപ തന്നാല്‍ ഒരു രാത്രിക്ക് കൂടെ വരുമോ എന്നായിരുന്നു ഗായത്രിക്ക് വന്ന അശ്ലീല സന്ദേശം. കാര്യങ്ങള്‍ രണ്ട് പേര്‍ക്കുള്ളില്‍ രഹസ്യമായിരിക്കും എന്നും വേണമെങ്കില്‍ ഒരു മണിക്കൂറിന് രണ്ട് ലക്ഷം നല്‍കാമെന്നും ഇയാള്‍ വാഗ്ദാനവും നല്‍കുന്നുണ്ട്.

തനിക്ക് വന്ന അശ്ലീല സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ടും സാമൂഹിക മാധ്യമങ്ങളിലെ ഇയാളുടെ പ്രൊഫൈലുകളുടെ ലിങ്കുകളുമുള്‍പ്പടെ പങ്കുവെച്ചു കൊണ്ടാണ് ഗായത്രി ഇതിനോട് പ്രതികരിച്ചിരിക്കുന്നത്. എന്നാല്‍ സന്ദേശമയച്ച വ്യക്തിയുടെ അക്കൗണ്ടുകള്‍ സോഷ്യല്‍ മീഡിയകളില്‍ നിന്ന് അപ്രത്യക്ഷമായിരിക്കുകയാണ്.

നടികള്‍ ആദ്യമായല്ല ഇത്തരം ഞരമ്പുരോഗികളെ വെളിപ്പെടുത്തുന്നത്.. നേരത്തെ നടി മീരാ നന്ദന്‍, നേഹ സക്സേന, ഗായിക അമൃത തുടങ്ങിയവരും ഇത്തരക്കാരുടെ വിവരങ്ങള്‍ പുറത്തു വിട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം ദീപിക പദുക്കോണിനു നേരെ ഇൻസ്റ്റഗ്രാമിൽ സദാചാര ആക്രമണം നടന്നിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍