UPDATES

സോഷ്യൽ വയർ

ആറ്റുകാല്‍ ഭക്തരുടെ ആരോഗ്യംവച്ചുള്ള കളി നിര്‍ത്തിക്കോ, ഇതൊരു താക്കീതാണ്; കച്ചവടക്കാരോട് തിരുവനന്തപുരം മേയര്‍

ലക്ഷക്കണക്കിന് ഭക്തര്‍ എത്തുന്ന ആറ്റുകാലില്‍ അവരുടെ ആരോഗ്യം സംരക്ഷിക്കുക എന്നത് മേയര്‍ എന്ന നിലയ്ക്ക് തന്റെ ചുമതലയാണെന്നു വി കെ പ്രശാന്ത്

ആറ്റുകാല്‍ ക്ഷേത്ത്രത്തിനു സമീപം സ്ഥിതി ചെയ്യുന്ന ഹോട്ടലുകളിലും ജ്യൂസ് കടകളിലും വിറ്റിരുന്നത് പഴകിയ ഭക്ഷണസാധനങ്ങള്‍. തിരുവനന്തപുരം കോര്‍പ്പേറഷന്‍ നടത്തിയ പരിധോനയിലാണ് ഞെട്ടിക്കുന്ന വിവരം അറിയുന്നത്. പൊങ്കാലയോടനുബന്ധിച്ച് ലക്ഷക്കണക്കിന് ഭക്തര്‍ ആണ് ആറ്റുകാലില്‍ എത്തുന്നത്. കൊള്ളലാഭം ഉണ്ടാക്കാന്‍ വലിയ തിരക്ക് മുതലെടുത്ത് പഴകിയതും കേടായതുമായ ഭക്ഷണസാധനങ്ങള്‍ വില്‍ക്കാനുള്ള ശ്രമമായിരുന്നു ചില വ്യാപാരികള്‍ക്കെന്നു മേയര്‍ വി കെ പ്രശാന്ത് പറയുന്നു. വരുമാനം വര്‍ദ്ധിപ്പിക്കാന്‍ ഭക്തരുടെ ആരോഗ്യംവച്ചുള്ള കളി നിര്‍ത്താന്‍ കടയുടമകളെ മേയര്‍ താക്കീത് ചെയ്തിട്ടുണ്ട്.

മേയറുടെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഈ വിവരം പങ്കുവച്ചിരിക്കുന്നത്. ആറ്റുകാല്‍ പരിസരത്ത് നടത്തിയ മിന്നല്‍ പരിശോധനയില്‍ പഴക്കം ചെന്ന പാല്‍ ഉപയോഗിച്ചാണ് മിക്ക കടകളിലും മില്‍ക്ക് ഷേക്ക് തയ്യാറാക്കുന്നതെന്നാണ് കണ്ടെത്താനായതെന്നു മേയര്‍ പറയുന്നു. ഹോട്ടലുകളിലെ കാര്യവും ഇതു തന്നെയാണെന്നും അ്‌ദ്ദേഹം പറയുന്നു. കുറ്റം ചെയ്തവര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.

മേയര്‍ വി കെ പ്രശാന്തിന്റെ ഫെയ്‌സബുക്ക് പോസ്റ്റ്

ആറ്റുകാല്‍ പരിസരത്ത് ഒരു മിന്നല്‍ പരിശോധന നടത്തി പഴക്കം ചെന്ന പാല്‍ ഉപയോഗിച്ചാണ് മിക്ക കടകളിലും മില്‍ക്ക് ഷേക്ക് തയ്യാറാക്കുന്നത് എല്ലാത്തിനെയും കൈയ്യോടെ പൊക്കി , … ഹോട്ടലുകള്‍ പരിശോധിച്ചപ്പോള്‍ അതിലും കഷ്ടം … എല്ലാ കടകള്‍ക്കും നോട്ടീസ് നല്‍കി … ലക്ഷക്കണക്കിന് ഭക്തര്‍ എത്തുന്ന ആറ്റുകാലില്‍ അവരുടെ ആരോഗ്യം സംരക്ഷിക്കുക എന്നത് സിറ്റി മേയര്‍ എന്ന നിലയ്ക്ക് എന്റെ ചുമതലയാണ് … നിങ്ങളും ജീവിക്കാനാണ് കടകള്‍ നടത്തുന്നത് എന്നാല്‍ ഇത്തരത്തിലാവരുത്…

ഹോട്ടല്‍ , ജ്യൂസ് കടയുടമകളുടെ ശ്രദ്ധയ്ക്ക് വരുമാനം വര്‍ദ്ധിപ്പിക്കാന്‍ ഭക്തരുടെ ആരോഗ്യം വച്ചുള്ള കളി നിര്‍ത്തിക്കോ … ഇതൊരു താക്കീതാണ് ഇനിയും ഇത്തരം പ്രവര്‍ത്തികള്‍ തുടര്‍ന്നാല്‍ ശക്തമായ നടപടിയിലേക്ക് കടക്കേണ്ടി വരും .

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍