UPDATES

സോഷ്യൽ വയർ

ബോളീവുഡ് താരങ്ങളെ പോലും അമ്പരപ്പിച്ച് കുട്ടികളുടെ ‘ചെരുപ്പ് സെല്‍ഫി’

കുട്ടിക്കാലത്ത് കളിക്കാന്‍ ചെരട്ടയും മണ്ണുമൊക്കെ ഉപയോഗിച്ച നമുക്ക് ഫോണിന് പകരം ചെരുപ്പ് ഉപയോഗിച്ചുള്ള ഈ ന്യൂജന്‍ കളിയും ദഹിക്കും

സെല്‍ഫിക്ക് പോസ് ചെയ്യുന്ന ഒരു കൂട്ടം കുട്ടികളെ കണ്ട് ബോളീവുഡ് പോലും അമ്പരന്ന് നില്‍ക്കുകയാണ്. കൂട്ടമായി നിന്ന് ചിരിച്ച് വളരെ സന്തോഷത്തോടെ സെല്‍ഫി എടുക്കാന്‍ നില്‍ക്കുന്ന ഇവരുടെ അഭിനയമാണ് ബോളീവുഡിനെ അമ്പരപ്പിക്കുന്നത്. കാരണം, തങ്ങളുടെ ചിത്രം ക്യാമറയില്‍ പതിയില്ലെന്ന് ഉറപ്പായിട്ടും സെല്‍ഫിക്ക് വേണ്ടി നില്‍ക്കുന്നത് പോലെയാണ് ഇവരുടെ നില്‍പ്പ്. ക്യാമറയ്ക്ക് പകരം ചെരുപ്പ് ഉപയോഗിച്ചാണ് ഇവരുടെ സെല്‍ഫി എടുപ്പ്.

കുട്ടിക്കാലത്തെ എല്ലാ കുസൃതികളും പതിഞ്ഞിരിക്കുന്ന ഈ ചിത്രം പകര്‍ത്തിയത് ആരാണെന്ന് വ്യക്തമല്ല. കുട്ടിക്കാലത്ത് കളിക്കാന്‍ ചെരട്ടയും മണ്ണുമൊക്കെ ഉപയോഗിച്ച നമുക്ക് ഫോണിന് പകരം ചെരുപ്പ് ഉപയോഗിച്ചുള്ള ഈ ന്യൂജന്‍ കളിയും ദഹിക്കും. അഞ്ച് കുട്ടികളാണ് ചിത്രത്തിലുള്ളത്. നിഷ്‌കളങ്കമായ ചിരിയോടെ ചെരുപ്പ് സെല്‍ഫിക്ക് പോസ് ചെയ്യുകയാണ് ഇവര്‍. ബോളീവുഡ് താരങ്ങളടക്കം നിരവധി പേരാണ് ഈ ചിത്രം പങ്കുവയ്ക്കുന്നത്.

അനുപം ഖേര്‍, സുനില്‍ ഷെട്ടി, ബോമന്‍ ഇറാനി എന്നിവരാണ് കുട്ടികളുടെ സെല്‍ഫി ഷെയര്‍ ചെയ്തിരിക്കുന്നവരില്‍ പ്രമുഖര്‍. ആളുകള്‍ക്ക് നല്ലതെന്ന് തോന്നുന്ന കാര്യങ്ങള്‍ അവര്‍ കാണിക്കാന്‍ തുടങ്ങിയെന്നാണ് അനുപം ഖേര്‍ ചിത്രം പങ്കുവച്ചുകൊണ്ട് ട്വീറ്റ് ചെയ്തത്. ‘നിങ്ങള്‍ തെരഞ്ഞെടുക്കുന്നതാണ് നിങ്ങളുടെ സന്തോഷം. ഈ ചിത്രം കൂടുതല്‍ ലൈക്ക് അര്‍ഹിക്കുന്നു’.- ബോമന്‍ ഇറാനി പറയുന്നു. ‘സന്തോഷം യഥാര്‍ത്ഥത്തില്‍ മനസിന്റെ ഒരു അവസ്ഥയാണ്’- എന്ന് സുനില്‍ ഷെട്ടിയും പറയുന്നു. പ്രശസ്ത ഫോട്ടോഗ്രാഫര്‍ അതുല്‍ കസേബ്ക്കര്‍ ആണ് ചിത്രം ഷെയര്‍ ചെയ്ത മറ്റൊരാള്‍.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍