UPDATES

സോഷ്യൽ വയർ

ഗോഡ്‌സെ സ്വാതന്ത്ര്യസമര പോരാളിയോ എന്ന വിദേശ മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി നല്‍കി നിരുപമ റാവു

‘ഗോഡ്‌സെ എന്ന സ്വാതന്ത്ര്യ സമര സേനാനിയെ അറിയാത്തതിന് തന്നോട് ക്ഷമിക്കണം’ എന്നായിരുന്നു ലാംസാംഗിന്റെ ട്വീറ്റ്

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ഘാതകനായ ഗോഡ്‌സെയാണ് രാജ്യം കണ്ട ആദ്യ തീവ്രവാദിയെന്ന നടനും മക്കള്‍ നീതി മയ്യം നേതാവ് കമലഹാസന്റെ പരാമര്‍ശത്തെ തുടര്‍ന്ന് വന്‍ ചര്‍ച്ചകളാണ് ഉണ്ടായത്. കമലിന്റെ പരാമര്‍ശത്തിനെതിരെ ഗോഡ്‌സെയെ പുകഴ്ത്തിക്കൊണ്ട് ബിജെപി നേതാവ് പ്രഗ്യ സിംഗ് രംഗത്തെത്തിയിരുന്നു.

ഇതിനിടയിലാണ് ഗോഡ്‌സെ ആരാണെന്ന് ചോദിച്ച് ഒരു വിദേശ മാധ്യമ പ്രവര്‍ത്തകന്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. ഭൂട്ടാനിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകനായ ടെന്‍സിംഗ് ലാംസാംഗാണ് തന്റെ ട്വിറ്ററിലൂടെ ഗോഡ്‌സെ ആരെന്ന ചോദ്യവുമായെത്തിയത്. ‘ഇന്ത്യയിലെ രോക്ഷാകുലരായ യുവാക്കള്‍ ഗോഡ്‌സെയ്ക്ക് വേണ്ടി ട്വിറ്ററില്‍ വാദിക്കുന്നത് കണ്ടു. പ്രസിദ്ധനായ ഏതെങ്കിലും സ്വാതന്ത്ര്യ സമര സേനാനിയാണോ ഗോഡ്‌സെ? ഗോഡ്‌സെ എന്ന സ്വാതന്ത്ര്യ സമര സേനാനിയെ അറിയാത്തതിന് തന്നോട് ക്ഷമിക്കണം’ എന്നായിരുന്നു ലാംസാംഗിന്റെ ട്വീറ്റ്.

എന്നാല്‍ അദ്ദേഹത്തിന്റെ ട്വീറ്റിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് വിദേശകാര്യ മുന്‍ സെക്രട്ടറി നിരുപമ റാവു. ‘ഗോഡ്‌സെയെ വാഴ്ത്തുന്നവരില്‍ നിന്ന് അകന്നു നില്‍ക്കുകയാണ്‌ വേണ്ടതെന്നും സന്തോഷകരമായ ഒരു രാജ്യത്ത് ജീവിക്കുന്ന താങ്കള്‍ ഇത്തരം പീഡനങ്ങള്‍ ഏറ്റു വാങ്ങേണ്ടതില്ലെന്നും’ നിരുപമ തന്റെ ട്വീറ്റിലൂടെ അറിയിച്ചു.

Read More : സ്വാതന്ത്ര്യദിനത്തില്‍ കാട്ടില്‍ കണ്ടെത്തിയ അവള്‍ക്ക് പോലീസ് സ്വതന്ത്രയെന്ന് പേരിട്ടു; ഉപേക്ഷിച്ച അമ്മ ഇപ്പോള്‍ ജയിലില്‍; സിനിമയെ വെല്ലുന്ന ഒരു ജീവിതകഥ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍