UPDATES

സോഷ്യൽ വയർ

ഇന്ത്യ എന്തുകൊണ്ട് തോറ്റു; മുൻ എംപി എംബി രാജേഷ് പറയുന്നു

ശക്തമായ വെല്ലുവിളി നേരിട്ട രണ്ട് ടീമുകൾക്കെതിരെയും – ഇംഗ്ലണ്ടും ന്യൂസിലാൻറും- പരാജയപ്പെട്ട വിഖ്യാതമായ ഇന്ത്യൻ ടീമിന്റെ ദൗർബല്യം

എല്ലാ ഘടകങ്ങളും അനുകൂലമായിരുന്നു. എന്നിട്ടും ലോകകപ്പ് സെമി ഫൈനലിൽ അപ്രതീക്ഷിതമായി ടീം ഇന്ത്യ തോൽവി ഏറ്റുവാങ്ങി. ആരാധകരുടെ പ്രതീക്ഷകൾ തല്ലി തകർത്തുകൊണ്ടുള്ള ഇന്ത്യയുടെ തോൽവിയുടെ കാരണം വിലയിരുത്തുകയാണ് പാലക്കാട് മുൻ എംപി എംബി രാജേഷ്.

ആദ്യ ദിനം മഴമൂലം തടസപ്പെട്ട് റിസർവ് ദിനത്തിലേക്ക് മാറ്റിവച്ച കളിയായിരുന്നു സെമി, എന്നാൽ രണ്ട് ദിവസം സമയം കിട്ടിയിട്ടും ആദ്യത്തെ പത്തോവർ അതിജീവിക്കാനുള്ള ക്ഷമ ഇന്ത്യൻ ടോപ് ഓർഡറിന് ഇല്ലാതെ പോയതതാണ് പ്രധാന തിരിച്ചടിയായതെന്ന് രാജേഷ് വിലയിരുത്തുന്നു. നിർണായകമായ മൽസരത്തിൽ വെറും അഞ്ച് ബൗളർമാരെ മാത്രം വെച്ച് കളിച്ചതും, അത്യുജ്ജലമായ ഫോമിൽ ബൗൾ ചെയ്തിരുന്ന മുഹമ്മദ് ഷമിയെ സെമിഫൈനലിൽ പുറത്തിരുത്തിയതും, കൂടുതൽ റൺ വഴങ്ങിയ ചെഹലിനെ ഈ സുപ്രധാന മൽസരത്തിൽ കളിപ്പിച്ചതും അനാവശ്യ തീരുമാനമായിരുന്നെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു.

എംബി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം…

സെമിഫൈനലിലെ തോൽവി ഏതൊരു ശരാശരി ക്രിക്കറ്റ് പ്രേമിയുടെ മനസ്സിലും ചില ചോദ്യങ്ങൾ ഉയർത്താതിരിക്കില്ല.
1.നിർണായകമായ മൽസരത്തിൽ വെറും അഞ്ച് ബൗളർമാരെ മാത്രം വെച്ച് കളിച്ചത്
2 അത്യുജ്ജലമായ ഫോമിൽ ബൗൾ ചെയ്തിരുന്ന മുഹമ്മദ് ഷമിയെ സെമിഫൈനലിൽ പുറത്തിരുത്തിയത്
3. കൂടുതൽ റൺ വഴങ്ങിയ ചെഹലിനെ ഈ സുപ്രധാന മൽസരത്തിൽ കളിപ്പിച്ചത്
4.നിർണായകമായ മൽസരത്തിൽ ഈ ലോകകപ്പിൽ ഇതുവരെ കളിക്കാതിരുന്ന ദിനേഷ് കാർത്തിക്കിനെ പരീക്ഷിച്ചത്
5. രവീന്ദ്ര ജഡേജക്ക് ഇതുവരെ അവസരം നൽകാതിരുന്നത്‌
6.ബൗളർമാർ അഞ്ച് മാത്രം, എന്നാൽ ഒരേ സമയം മുന്ന് വിക്കറ്റ് കീപ്പർമാരെ കളിപ്പിച്ചതിന്റെ യുക്തി
7. പിച്ചിന്റെ സ്വഭാവം ശരിയായി മനസ്സിലാക്കാൻ രണ്ടു ദിവസത്തെ സാവകാശം കിട്ടിയിട്ടും ആദ്യത്തെ പത്തോ വർ അതിജീവിക്കാനുള്ള ക്ഷമ ഇന്ത്യൻ ടോപ് ഓർഡറിന് ഇല്ലാതെ പോയത്
8. സർവ്വോപരി ,ശക്തമായ വെല്ലുവിളി നേരിട്ട രണ്ട് ടീമുകൾക്കെതിരെയും – ഇംഗ്ലണ്ടും ന്യൂസിലാൻറും- പരാജയപ്പെട്ട വിഖ്യാതമായ ഇന്ത്യൻ ടീമിന്റെ ദൗർബല്യം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍