UPDATES

സോഷ്യൽ വയർ

പട്ടി കുരച്ചാല്‍ ഒരു പടിയും തുറക്കില്ല, ആലപ്പാട് പോയി സമരം ചെയ്യ്; സി.ലൂസിയെ പരിഹസിച്ച് എഫ്‌സിസി അംഗമായ കന്യാസ്ത്രീ

സന്ന്യാസി സമൂഹത്തിന്റെ മേലധികാരികളുടെയും സഭ തലവന്‍മാരുടെയും തെറ്റുകള്‍ ചൂണ്ടിക്കാണിച്ച് നിലപാടുകളെടുത്തോടെ സ്വന്തം സന്ന്യാസി സമൂഹത്തില്‍ നിന്നുള്‍പ്പെടെ പലരും സി. ലൂസിയുടെ ശത്രുക്കളായിട്ടുണ്ട്

ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍(എഫ്‌സിസി) അംഗം സി. ലൂസി കളപ്പുരയെ അധിക്ഷേപിച്ച് അതേ സന്ന്യാസി സമൂഹത്തിലെ മറ്റൊരു കന്യാസ്ത്രീയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ്. സി. ലൂസിയുടെ പേര് എടുത്തു പറയാതെയാണ് പരിഹാസരൂപേണയുള്ള പോസ്റ്റ്. ചുമ്മാ സന്ധ്യ… പട്ടികള്‍ കുരച്ചു കൊണ്ടിരിക്കും… ഒരു പടിയും തുറക്കില്ല.. തുറക്കാനുള്ള ഒരു താക്കോലും നിന്റെ അടുത്തില്ല… ഇതേ…ചുമ്മാ കുരച്ചാല്‍ പേടിക്കുന്ന ടൈപ്പ് അല്ല… 2000 വര്‍ഷമായി നായ്ക്കള്‍ കുരച്ച് കൊണ്ടിരിക്കുന്നു…ഇതേ നിങ്ങളെ നാടകങ്ങള്‍ അഭിനയിക്കാന്‍ പറ്റിയ വേദിയല്ല…ആലപ്പാട് പോയി സമരം ചെയ്യ്…അല്ലെങ്കില്‍ എന്തെങ്കിലും ഉപകാരമുള്ള പ്രവര്‍ത്തി ചെയ്യ്… ഇതേ പത്രോസ് ആകുന്ന പാറയാ…പൊട്ടാസ് പൊട്ടിച്ചു സമയം കളിക്കാതെ… ഇതായിരുന്നു  വാക്കുകള്‍.

സന്ന്യാസി സമൂഹത്തിന്റെ മേലധികാരികളുടെയും സഭ തലവന്‍മാരുടെയും തെറ്റുകള്‍ ചൂണ്ടിക്കാണിച്ച് നിലപാടുകളെടുത്തോടെ സ്വന്തം സന്ന്യാസി സമൂഹത്തില്‍ നിന്നുള്‍പ്പെടെ പലരും സി. ലൂസിയുടെ ശത്രുക്കളായിട്ടുണ്ട്. എന്നാല്‍ ഉയര്‍ത്തുന്ന നിലപാടുകളിലൊന്നിലും സി. ലൂസിക്ക് ഒരുകാര്യവും ചെയ്യാനാകില്ലെന്ന ധ്വനിയോടെയാണ് പോസ്റ്റിലെ വാക്കുകള്‍ ഉപയോഗിച്ചിരിക്കുന്നത്. സി. ലൂസിയെ അനുകൂലിച്ച് പ്രസിദ്ധീകരിക്കപ്പെട്ട ഒരു ലേഖനത്തിനുള്ള കമന്റായാണ് ഈ കന്യാസ്ത്രീയുടെ കമന്റ് വന്നിരിക്കുന്നത്.

"</p

സി.ലൂസി കളപ്പുരയ്ക്ക് സമൂഹമാധ്യമങ്ങളില്‍ നിന്നും പൊതു സമൂഹത്തില്‍ നിന്നും വലിയ പിന്തുണ കിട്ടുന്നുണ്ട്. ഇതാണ് സഭയെ പരിഭ്രാന്തരാക്കുന്നത്. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ ബലാത്സംഗ കേസില്‍ നീതി തേടി സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ക്ക് ഒപ്പം നില്‍ക്കുന്നതും സി.ലൂസിയെ സഭയുടെ കണ്ണിലെ കരടാക്കിയിട്ടുണ്ട്. കുറവിലങ്ങാട് മഠത്തില്‍ നിന്നും ഫ്രാങ്കോ കേസില്‍ പോരാട്ടം തുടരുന്ന കന്യാസ്തീകളെ സ്ഥലം മാറ്റാനുള്ള നടപടിയേയും സി.ലൂസി വിമര്‍ശിച്ചിരുന്നു.

അനുസരണവ്രതം, ദരിദ്ര്യവ്രതം എന്നിവയുടെ ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി സി. ലൂസിക്കെതിരേ എഫ്‌സിസി നടപടിക്കൊരുങ്ങുകയാണ്. എന്നാല്‍ തന്റെ മേല്‍ ആരോപിക്കുന്ന കുറ്റങ്ങള്‍ തള്ളിക്കളഞ്ഞ് മുന്നോട്ടു പോകുന്നതിനെയാണ് അധ്യാപിക കൂടിയായ എഫ്‌സിസി അംഗം വിമര്‍ശിക്കുന്നത്.സ്വന്തം കൈയില്‍ നിന്നും പണം മുടക്കി കവിത സമാഹാരം പ്രസിദ്ധീകരിച്ചു, ഡ്രൈവിംഗ് പഠിക്കുകയും ലൈസന്‍സ് എടുക്കുകയും ചെയ്തു. ലോണ്‍ എടുത്ത് കാര്‍ വാങ്ങി, ചാനലുകളിലും അച്ചടിമാധ്യമങ്ങളിലും സംസാരിക്കുകയും എഴുതുകയും ചെയ്തു, ട്രാന്‍സ്ഫര്‍ ഉത്തരവ് അംഗീകരിച്ചില്ല, എറണാകുളത്ത് നടന്ന കന്യാസ്ത്രീ സമരത്തില്‍ പങ്കെടുത്തു എന്നിവയാണ് സി.ലൂസി ചെയ്ത പാപങ്ങളായി എഫ്‌സിസി സൂപ്പീരയര്‍ ജനറല്‍ നിരത്തിയിരിക്കുന്നത്. ഇവയില്‍ വിശദീകരണം നല്‍കാന്‍ സി.ലൂസിയോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും സിസ്റ്റര്‍ ആ ആവശ്യം നിരാകരിക്കുകയായിരുന്നു.

സി. റോസ്ലിന്‍ ജോസഫിന്റെ വിമര്‍ശനത്തില്‍ പ്രതികരണം ചോദിച്ചെങ്കിലും ഇത്തരത്തില്‍ സംസാരിക്കുന്നവര്‍ക്ക് മറുപടി പറയാന്‍ നില്‍ക്കുന്നില്ലെന്നായിരുന്നു സി. ലൂസി കളപ്പുരയുടെ മറുപടി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍