UPDATES

സോഷ്യൽ വയർ

‘തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം’ ഓര്‍മപ്പെടുത്തി വിമര്‍ശകര്‍ക്കുള്ള മറുപടിയുമായി റഹ്മാനും മകളും

എന്തുകൊണ്ടാണ് റഹ്മാനെ പോലൊരാൾ തന്റെ മകളെ ഇത്തരത്തിൽ വസ്ത്രം ധരിക്കാൻ നിർബന്ധിക്കുന്നത്‌ എന്നായിരുന്നു സോഷ്യൽ മീഡിയയിൽ ഉയർന്ന ചോദ്യം

എ.ആർ റഹ്മാനൊപ്പം പൊതു വേദിയിൽ പർദ്ദ ധരിച്ച് എത്തിയ മകളുടെ ചിത്രം സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു. കഴിഞ്ഞ ദിവസം സ്ലം ഡോഗ് മില്ല്യണയര്‍ എന്ന ചിത്രത്തിന്റെ പത്താം വാർഷികാഘോഷ വേളയിൽ ആണ് റഹ്‌മാനോപ്പം മകളായ ഖതീജ മുഖം മറച്ച് പൊതു വേദിയിൽ എത്തിയത്.

ഒട്ടേറെ വിമർശനങ്ങളാണ് ഇതേ തുടർന്ന് എ.ആർ റഹ്മാന് നേരിടേണ്ടി വന്നത്. എന്തുകൊണ്ടാണ് റഹ്മാനെ പോലൊരാൾ തന്റെ മകളെ ഇത്തരത്തിൽ വസ്ത്രം ധരിക്കാൻ നിർബന്ധിക്കുന്നത്‌ എന്നാണ് സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്ന ചോദ്യം.

ഈ വിഷയത്തിൽ പ്രതികരണവുമായി എ.ആർ റഹ്‌മാൻ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഇന്നലെ ട്വിറ്ററിൽ റഹ്മാനും ഭാര്യയും രണ്ടു മക്കളും നിത അംബാനിക്ക് ഒപ്പം നിൽക്കുന്ന ചിത്രം പോസ്റ്റ് ചെയ്തു കൊണ്ടാണ് അദ്ദേഹം മറുപടി പറയുന്നത്.ചിത്രത്തിൽ ഖതീജ പർദ്ദ ധരിച്ചാണ് നിൽക്കുന്നത് എന്നാൽ ഭാര്യയും മകൾ റഹീമയും പർദ്ദ ധരിക്കാതെയും. ഫ്രീഡം റ്റു ചൂസ് എന്ന ഹാഷ്‌ടാഗോടു കൂടിയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

കൂടതെ ഈ വിഷയത്തിൽ  ഖതീജയും പ്രതികരണവുമായി വന്നിട്ടുണ്ട്. ‘തന്നെ പർദ്ധ ധരിക്കാൻ ആരും നിർബന്ധിച്ചിട്ടില്ലന്നും,പൂർണ്ണ സമ്മതത്തോടും ബഹുമാനത്തോടും കൂടിയാണ് താൻ പർദ്ദ ധരിച്ചെതെന്നും ,താൻ സ്വബോധമുള്ള പ്രായപൂർത്തിയായ ഒരു വ്യക്തിയാണ് , ജീവിതത്തിൽ എന്ത് തിരഞ്ഞെടുക്കണമെന്ന് എനിക്ക് അറിയാം’ ഖതീജ തന്റെ ഇൻസ്റ്റഗ്രം അക്കൗണ്ടിൽ കുറിച്ചു.കൂടാതെ എല്ലാവർക്കും അവരുടെ ഇഷ്ടത്തിന് വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും താനും അത് മാത്രമാണ് ചെയ്തതെന്നും , ഒരു കാര്യത്തെ കുറിച്ച് പൂർണമായും മനസിലാകാതെ ഒരു തീരുമാനമെടുക്കരുതെന്നും ഖതീജ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍