UPDATES

സോഷ്യൽ വയർ

‘എല്ലാ സ്ത്രീകളും ഒരു പോലെയല്ല, ചിലർ സൈനികരുടെ ഭാര്യമാരാണ്’; മിറാഷ് വിമാനാപകടത്തിൽ മരിച്ച വൈമാനികന്റെ ഭാര്യയും എയർഫോഴ്സിലേക്ക്

ബെംഗളുരു എച്ച് എ എല്‍ വിമാനത്താവളത്തില്‍ വച്ചുണ്ടായ അപകടത്തിൽ ഇക്കഴിഞ്ഞ ഫെബ്രുവരി ഒന്നിനാണ് സിമിർ കൊല്ലുപ്പെടുന്നത്.

പരീക്ഷണ പറക്കലിനിടയില്‍ മിറാഷ് 2000 യുദ്ധവിമാനം തകര്‍ന്ന് മരിച്ച വ്യോമസേന സ്‌ക്വാഡ്രണ്‍ ലീഡര്‍ സമിര്‍ അബ്രോലിന്റെ ഭാര്യ ഗരിമ അബ്രോല്‍ സൈനിക സേവനത്തിന്. വിരമിച്ച എയര്‍മാര്‍ഷല്‍ അനില്‍ ചോപ്രയാണ് ഇക്കാര്യം അറിയിച്ചത്. അദ്ദേഹത്തിന്റ ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് അനിൽ ചോപ്ര ഗരിമ അബ്രോലിന്റെ എയർഫോഴ്സ് പ്രവേശനത്തെകുറിച്ച് പരാമർശിക്കുന്നത്.

തെലങ്കാന ദുണ്ടിഗല്ലിലെ ഐഎഎഫ് അക്കാദമിയില്‍ ഗരിമ പ്രവേശനം നേടുമെന്നാണ് അറിയിപ്പ്. വരാണസിയില്‍ നിന്ന് സര്‍വീസ് സെലക്ഷന്‍ ബോര്‍ഡ് കടന്ന ഗരിമ അസാധാരണ കഴിവുള്ള സ്ത്രീയാണെന്നും അനില്‍ ചോപ്ര കുറിപ്പിൽ പറയുന്നു. ഗരിമ സമിറിനൊപ്പം നില്‍ക്കുന്ന ചിത്രവും പരിശീലനവേഷത്തില്‍ നില്‍ക്കുന്ന ചിത്രവും ഇതിനൊപ്പം ട്വീറ്റ് ചെയ്തിരുന്നു. ‘എല്ലാ സ്ത്രീകളും തുല്യരല്ല, ചിലര്‍ സായുധസേനാംഗങ്ങളുടെ ഭാര്യമാരാണ്’ എന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു.

ബെംഗളുരു എച്ച് എ എല്‍ വിമാനത്താവളത്തില്‍ വച്ചുണ്ടായ അപകടത്തിൽ ഇക്കഴിഞ്ഞ ഫെബ്രുവരി ഒന്നിനാണ് സിമിർ കൊല്ലുപ്പെടുന്നത്.
മിറാഷ് 2000 യുദ്ധവിമാനത്തിന്റെ പരീക്ഷണപറക്കിലിനിടയിലായിരുന്നു അപകടം. അപകടത്തില്‍ സ്‌ക്വാഡ്രണ്‍ ലീഡര്‍മാരായ സിമിറിനും സിദ്ധാര്‍ഥ് നേഗിക്കും ജീവന്‍ നഷ്ടപ്പെട്ടിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍