UPDATES

സോഷ്യൽ വയർ

അപ്പൊത്തന്നെ ഞാനൊരു മാലാഖയായി ലോകബാങ്കിലേക്ക് പറന്ന് ചെന്ന് ആവിശ്യത്തിന് കാശും വാരിപ്പെറുക്കി ഇങ്ങ് പോന്നു; വിശ്വാസികളുടെ മുന്‍പില്‍ ഘാന പാസ്റ്ററുടെ തള്ള്

ലോകബാങ്കിന്റെ ആസ്ഥാനം സ്വിറ്റ്സർലാന്റ് അല്ലെന്നും അത് വാഷിംഗ്ടൺ ഡിസിയിലാണെന്നും സ്കൂൾ വിദ്യാർത്ഥികൾക്ക് പോലും അറിയാവുന്നതാണ്.

“പെട്ടെന്ന് പൈസയ്ക്ക് ആവിശ്യം വന്നപ്പോൾ ഞാൻ ഒരു മാലാഖയായി നേരെ ലോകബാങ്കിന്റെ ആസ്ഥാനമായ സ്വിറ്റസർലണ്ടിലേക്ക് പറക്കും. അവിടെയാണെങ്കിൽ വിവിധ രാജ്യങ്ങളുടെ കറൻസികൾ ഇങ്ങനെ അച്ചടിച്ച് കുന്നുകൂട്ടി ഇട്ടിരിക്കുന്നു. ആവശ്യത്തിന് പണം ഞാൻ കെട്ടിപൊതിഞ്ഞെടുത്ത് ഒരു നിമിഷം പോലും വൈകാതെ തിരിച്ച് പറന്നു. പിന്നീട് ആത്മീയതയെല്ലാം വിട്ട് സാധാരണ ലൗകിക ജീവിതത്തിലേക്ക് തിരിച്ച് വന്ന് പണമെല്ലാം വിവിധ ബാങ്കുകളിൽ നിക്ഷേപിച്ച് സുഖമായി ജീവിക്കും.” താൻ എങ്ങനെയാണ് ആത്മീയമായി പൈസ ഉണ്ടാക്കുന്നതെന്ന് ഘാനയിലെ സ്വയം പ്രഖ്യാപിത മാലാഖ ഒബിനിം പാസ്റ്റർ തന്നെ കേട്ടിരിക്കുന്ന ഭക്തർക്ക് വിശദീകരിച്ച് കൊടുക്കുകയാണ്.

ആത്മീയമായി എങ്ങനെ പൈസ നേടാം എന്ന് വളരെ ആധികാരികമായാണ് തന്റെ അസാധാരണ ദിവ്യ പ്രവർത്തികൾ പറഞ്ഞ് പ്രശസ്തനായ ഒബിനിം പാസ്റ്റർ വിശദമാക്കുന്നത്. legit .ng  എന്ന വെബ്‌സൈറ്റ് പരസ്യപ്പെടുത്തിയ  വീഡിയോയിലൂടെ പാസ്റ്റർ വരുമാനം ഉണ്ടാക്കുന്ന രഹസ്യം ലോകം അറിഞ്ഞു. എന്നാൽ പാസ്റ്റർ പറഞ്ഞതിലധികവും മണ്ടത്തരങ്ങളായതിനാൽ വീഡിയോ കണ്ടവരെല്ലാം ചിരിച്ച് മണ്ണുകപ്പി.

ലോകബാങ്കിന്റെ ആസ്ഥാനം സ്വിറ്റ്സർലാന്റ് അല്ലെന്നും അത് വാഷിംഗ്ടൺ ഡിസിയിലാണെന്നും സ്കൂൾ വിദ്യാർത്ഥികൾക്ക് പോലും അറിയാവുന്നതാണ്. വിവിധ രാജ്യങ്ങളിലെ കറൻസി നോട്ടുകൾ എല്ലാം അച്ചടിക്കുന്നതും കൂട്ടിവെക്കുന്നതും സ്വിറ്റ്സർലണ്ടിലാണെന്നതും വസ്തുതകൾക്ക് നിരക്കുന്നതല്ല. എന്നാൽ താൻ ഇത്തരത്തിലാണ് ധനികനായത് എന്ന വാദത്തിൽ ഉറച്ച് നിൽക്കുകയാണ് ഇന്റർനാഷണൽ ഗോഡ്സ് വേ ചർച്ച് (IGWC)  സ്ഥാപകനായ ഈ സ്വയം പ്രഖ്യാപിത മാലാഖ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍