UPDATES

സോഷ്യൽ വയർ

കേന്ദ്ര മന്ത്രിക്ക് സിൻഹക്ക് പിറകിൽ ‘ഗോഷ്ടി കാണിക്കുന്ന’ പെൺകുട്ടി; ബജറ്റിനെ ട്രോളിയതെന്ന് സോഷ്യൽ മീഡിയ

 കേന്ദ്ര സിവില്‍ ഏവിയേഷന്‍ സഹമന്ത്രി ജയന്ത് സിന്‍ഹ മാധ്യമങ്ങളോട് സംസാരിക്കുകവെയാണ് പുറകിൽനിന്നു കൊണ്ട് ഒരു പെൺകുട്ടി​’ഗോഷ്ടി’ കാണിച്ചത്.

കേന്ദ്ര ബജറ്റ് അവതരണത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്ന കേന്ദ്ര മന്ത്രിക്ക് പിറകിലെ കുസൃതികാണിക്കുന്ന പെൺകുട്ടി. പാർലമെന്റിന് പുറത്ത് വച്ച് പകർത്തിയ മാധ്യമ റിപ്പോർട്ട് സോഷ്യൽ മീഡിയയില്‍ ചർച്ചയായത് ഇങ്ങനെയായിരുന്നു. കേന്ദ്ര സിവില്‍ ഏവിയേഷന്‍ സഹമന്ത്രി ജയന്ത് സിന്‍ഹ മാധ്യമങ്ങളോട് സംസാരിക്കുകവെയാണ് പുറകിൽനിന്നു കൊണ്ട് ഒരു പെൺകുട്ടി​’ഗോഷ്ടി’ കാണിച്ചത്. നിരവധി വൻ പദ്ധതികൾ ഉൾപ്പെടെ പ്രഖ്യാപിച്ച ബജറ്റിന് ലഭിച്ച ആദ്യത്തെ ട്രോളാണ് പെൺകുട്ടിയുടേതെന്നും, മന്തിയുടെ തള്ളിനെയാണ് കുട്ടി പരിഹസിച്ചതെന്നുമാണ് പരിഹാസം.

വൻ പ്രചാരമാണ് സാമൂഹ്യമാധ്യമങ്ങളിൽ മന്ത്രിയുടെ പിറകിൽനിന്ന് കളിയാക്കികൊണ്ടുള്ള പെൺകുട്ടിയുടെ ദൃശ്യങ്ങൾക്ക് ലഭിക്കുന്നത്. ബജറ്റ് അവതരണ ദിവസത്തെ ഏറ്റവും മികച്ച ചിത്രം എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവയ്ക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍