UPDATES

സോഷ്യൽ വയർ

ലിഫ്റ്റില്‍ കുരുങ്ങി മരണത്തോട് മല്ലിട്ട് സഹോദരന്‍, സമയോചിതമായി ഇടപെട്ട് സഹോദരി-വീഡിയോ

തുര്‍ക്കിയിലെ ഇസ്താംബൂളില്‍ കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം.

കഴുത്തില്‍ കയര്‍ കുരുങ്ങി മരണത്തോട് മല്ലിട്ട സഹോദരന്റെ ജീവന്‍ രക്ഷിച്ച് സഹോദരി. മൂന്ന് ചെറിയ കുട്ടികള്‍ ലിഫ്റ്റിലേക്ക് കയറുന്നു. ലിഫ്റ്റിന്റെ വാതില്‍ അടഞ്ഞുകഴിഞ്ഞ് ലിഫ്റ്റിനുള്ളില്‍ കുരുക്കിയിട്ടിരുന്ന കയറിനുള്ളില്‍ ആണ്‍ കുട്ടി കുടുങ്ങി. കഴുത്തില്‍ കുരുങ്ങിയ കയര്‍ മുകളിലേക്ക് ഉയര്‍ന്നതോടെ ശ്വാസം മുട്ടിയ കുട്ടിയെ ഒരു നിമിഷം പോലും സമയം പാഴാക്കാതെയാണ് സഹോദരി രക്ഷപ്പെടുത്തിയത്.

തുര്‍ക്കിയിലെ ഇസ്താംബൂളില്‍ കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. വീഡിയോ പുറത്തുവന്നതോടെയാണ് സംഭവം ലോകമറിയുന്നത്. സമയോചിതമായ ഇടപെടലിലൂടെ സഹോദരന്റെ ജീവന്‍ രക്ഷിച്ച പെണ്‍കുട്ടിയെ പ്രശംസിക്കുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ. ആദ്യം കാലില്‍ പിടിക്കുകയും പിന്നെ എമര്‍ജന്‍സി ബട്ടണ്‍ അമര്‍ത്തുകയും ചെയ്യുന്ന പെണ്‍കുട്ടി അപ്പോള്‍ തന്നെ കുരുക്ക് അഴിച്ചെടുത്ത് സഹോദരനെ രക്ഷപ്പെടുത്തുകയും ചെയ്തു.

നിര്‍ണ്ണായകമായ നിമിഷത്തില്‍ സമോയിചിതമായി ഇടപെട്ടതിന് നിരവധിപേരാണ് സോഷ്യല്‍ മീഡിയയില്‍ പെണ്‍കുട്ടിയ്ക്ക് ആശംസകളുമായെത്തുന്നത്. പെണ്‍കുട്ടിയുടെ മനസ്സാന്നിദ്ധ്യമാണ് വന്‍ ദുരന്തം ഒഴിവാക്കിയതെന്നാണ് ആളുകള്‍ പറയുന്നത്. പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ആണ്‍കുട്ടി സുരക്ഷിതനായിരിക്കുന്നു.

Read More : എന്ത് പ്രഹസനമാണ് കളക്ടറേ’, ‘നന്മമരം കളക്ടര്‍’; ശ്രീറാമിന് ട്രോള്‍ പൊങ്കാല

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍