UPDATES

സോഷ്യൽ വയർ

മലപ്പുറത്ത് വിവാഹത്തിന് എത്തിയ കോളേജ് വിദ്യാർഥിനികൾക്ക് നേരെ നാട്ടുകാരുടെ സദാചാര ഗുണ്ടായിസം

ഏതാണ്ട് എട്ടോളം പെൺകുട്ടികൾ തികച്ചും ഒരു ഫൺ മൂഡിൽ ചെയ്ത വീഡിയോ ആണ് ഇപ്പോൾ വലിയ വിവാദം സൃഷ്ടിച്ചിരിക്കുന്നത്.

മലപ്പുറത്ത് വിവാഹത്തിന് എത്തിയ കോളേജ് വിദ്യാർഥിനികൾക്ക് നേരെ നാട്ടുകാരുടെ സദാചാര ഗുണ്ടായിസം എന്ന് പരാതി. മലപ്പുറം വേങ്ങരയിൽ കിളിനാക്കോട് വിവാഹത്തിന് എത്തിയ പെൺകുട്ടികൾ ആ നാടിനെ കുറിച്ചുള്ള തങ്ങളുടെ അനുഭവം തമാശ രൂപേണ പ്രകടിപ്പിച്ചതിന്റെ വീഡിയോ വൈറൽ ആയതിനെ തുടർന്ന് വ്യാപകമായ സൈബർ ആക്രമണവും ഇപ്പോൾ നടക്കുന്നുണ്ട്. പെൺകുട്ടികൾ വീഡിയോയിൽ പറയുന്നതിപ്രകാരം “ഞങ്ങൾ ഇപ്പോൾ കിളിനാക്കോട് എന്ന സ്ഥലത്ത് ഒരു സുഹൃത്തിന്റെ കല്യാണത്തിന് വേണ്ടി വന്നത് ആണ്. ഇത്രയും ദയനീയം ആയിട്ടുള്ള ഒരു സ്ഥലം ഞങ്ങൾ കണ്ടിട്ടില്ല, ഇവിടെ വന്നതിന്റെ പേരിൽ ഒരുപാട് പീഡനങ്ങൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ഒട്ടും നേരം വെളുക്കാത്ത കൾച്ചർ ഫെല്ലോസ് മാത്രമുള്ള ഒരു നാട് ആണിത്, 12 ആം നൂറ്റാണ്ടിലോ മറ്റോ ആണ് ഈ നാട്ടിലെ ആളുകൾ ജീവിക്കുന്നത് എന്ന് തോന്നുന്നു.”

കോളമിസ്റ്റ് അപർണ പ്രശാന്തി സംഭവത്തെ കുറിച്ച് ഫേസ്ബുക് കുറിപ്പിൽ പറയുന്നതിങ്ങനെ:  
മലപ്പുറം ജില്ലയിലെ വേങ്ങരക്കടുത്ത ഒരു പ്രദേശമാണ് കിളിനക്കോട് . സമീപത്തുള്ള കോളേജിലെ ഒരു കൂട്ടം പെൺകുട്ടികൾ സഹപാഠിയുടെ കല്യാണത്തിനു ഇവിടെ എത്തുന്നു. അവർ ആൺകുട്ടികളായ സഹപാഠികൾക്ക് ഒപ്പം സെൽഫി എടുക്കുകയും അവരുടെ വാഹനങ്ങളിൽ തിരിച്ചു പോകാൻ ശ്രമിക്കുകയും ചെയ്യുന്നു . ഇത് കണ്ട കുറച്ച നാട്ടുകാർ അവരെ വാഹനങ്ങളിൽ നിന്ന് വലിച്ചിറക്കി നട്ടുച്ചക്ക് നടുറോട്ടിലൂടെ നടത്തിക്കുന്നു. ഈ സംഭവം പെൺകുട്ടികൾ ഒരു വീഡിയോയിലൂടെ സമൂഹ മാധ്യമങ്ങളിൽ പങ്കു വെക്കുന്നു. ഇവിടുള്ളവർ 12 ആം നൂറ്റാണ്ടിൽ ഉള്ളവർ ആണെന്നും ആരും ഇവിടെ ഉള്ളവരെ കല്യാണം കഴിക്കരുതെന്നും തങ്ങൾ മാനസിക പീഡനം അനുഭവിച്ചെന്നും ആണ് ഈ വീഡിയോയുടെ ഉള്ളടക്കം..മറുപടി വീഡിയോകൾ വന്നു. അവർക്ക് ലോഡ്ജ് കിട്ടാത്തതിന്റെ പ്രശ്നമാണെന്നും പീഡിപ്പിച്ചാൽ ഇങ്ങനെ ആവില്ല തിരിച്ചു പോകുക എന്നും ആണുങ്ങളോട് കൂടെ ഇങ്ങനെ ഇരിക്കാൻ ആണോ വീട്ടിൽ നിന്നും കോളേജിൽ നിന്നും പഠിപ്പിച്ചത്, ഞങ്ങളുടെ സംസ്കാരത്തെ അപമിക്കരുത് തുടങ്ങീ പതിവ് പല്ലവികൾ ആണ് വീഡിയോകളിൽ. കാര്യങ്ങൾ അവിടം കൊണ്ടും അവസാനിച്ചില്ല.രാത്രി ആ നാടിനെ അപമാനിച്ചെന്നോ മറ്റെന്തൊക്കെയോ പറഞ്ഞു വേറെ കുറെ ഉപദേശ പാരമ്പരകളുമായി അവർ പോലീസ് സ്റ്റേഷനിൽ ഇരുന്നു കരയുന്ന വീഡിയോയും ഇപ്പോൾ പുറത്ത് വന്നു.

ഏതാണ്ട് എട്ടോളം പെൺകുട്ടികൾ തികച്ചും ഒരു ഫൺ മൂഡിൽ ചെയ്ത വീഡിയോ ആണ് ഇപ്പോൾ വലിയ വിവാദം സൃഷ്ടിച്ചിരിക്കുന്നത്. അങ്ങേയറ്റം സ്ത്രിവിരുദ്ധമായും ആക്ഷേപിച്ചും ആണ് ഇവരുടെ വീഡിയോ ഒരു കൂട്ടം ആളുകൾ ഫേസ്ബുക്കിലും, വാട്സാപ്പിലും പ്രചരിപ്പിക്കുന്നത്. അതെ സമയം സൈബർ ഇടത്തിൽ തുടങ്ങിയ പ്രശ്നങ്ങൾ പിന്നീട് ആ നാട്ടിൽ പ്രചരിക്കുകയും പെൺകുട്ടികളെ അപമാനിക്കാൻ ഉള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തു. പിന്നീട് ഈ കുട്ടികൾ വേങ്ങര പോലീസ് സ്റ്റേഷനിൽ എത്തി തങ്ങളെ അധിക്ഷേപിച്ചവർക്ക് നേരെ പരാതി നൽകുകയായിരുന്നു. പോലീസ് സ്റ്റേഷന് പുറത്തും ഒരു ജനക്കൂട്ടം ഉണ്ടായിരുന്നു.

“മലപ്പുറം കിളിനാക്കോട് ഇന്നലെ കുറെ കുട്ടികൾ കല്യാണത്തിന് പോയി ചെക്കമ്മാരുടെ കൂടെ അവരുടെ അഴിഞ്ഞാട്ടം ചോദ്യം ചെയ്തതിന് എതിരെ ആയിരുന്നു ഈ വിഡിയോ” ഇങ്ങനെ ഒരു തലക്കെട്ടിൽ ആണ് ഭൂരിഭാഗം ഫേസ്ബുക് നോൺ വെരിഫൈഡ് പേജുകളും ഈ പെൺകുട്ടികളുടെ ട്രോൾ വീഡിയോ പ്രചരിപ്പിക്കുന്നത്.

“കല്യാണം കഴിക്കാൻ പ്രായമായ ചെറുപ്പക്കാർ ഇതങ്ങളുടെ ഫോട്ടോ സൂക്ഷിച് വെച്ചോ വഴിതെറ്റിയെങ്ങാനും ഇതിങ്ങളെ കെട്ടണ്ട അവസ്ഥ വന്നാൽ പോന്ന അനിയന്മാരെ നിങ്ങളുടെ ജീവിതം പാണ്ടി ലോറി കഴറിയ താവളയെപ്പോലെയാകും” ഈ തരത്തിൽ ആണ് വീഡിയോക്ക് കീഴെയുള്ള ഓരോ കമന്റുകളും.ഇതിനു പുറമെ ആ നാട്ടിലെ തന്നെ ചെറുപ്പക്കാർ എന്ന പേരിൽ ഒരു കൂട്ടരുടെ മറുപടി വീഡിയോയും വന്നിട്ടുണ്ട്. പ്രസ്തുത വീഡിയോയിൽ പെൺകുട്ടികളെ വ്യക്തിപരമായി ആക്ഷേപിക്കുകയും, വെല്ലുവിളിക്കുകയും മാത്രം ആണ് ചെയ്യുന്നത്.

 


മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍