UPDATES

സോഷ്യൽ വയർ

പ്രചരണത്തിനിടെ നേതാവിന്റെ കൈയ്യിലെ മോതിരം ഊരിയെടുത്ത് മോഷ്ടാവ്‌

വാഹനത്തിലിരുന്നു പ്രവര്‍ത്തകര്‍ക്ക് ഹസ്തദാനം നല്‍കുകയായിരുന്നു ശര്‍മിള

കള്ളന്മാര്‍ എവിടെ നിന്നും മോഷ്ടിക്കും. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയ്ക്ക് മോഷ്ടടിക്കുന്നത് ഇതാദ്യമായി ആയിരിക്കും. തിരഞ്ഞെടുപ്പ് പ്രചരണത്തിന് നേതൃത്വം നല്‍കുന്ന ആളുടെ കൈയ്യിലെ മോതിരം മോഷ്ടിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

ആന്ധ്രാപ്രദേശിലെ മംഗളഗിരിയില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസിനു വേണ്ടി പ്രചരണം നടത്തുന്നതിനിടയ്ക്കാണ് സംഭവം. ജഗ്മോഹന്‍ റെഡ്ഡിയുടെ സഹോദരി ശര്‍മിളയുടെ മോതിരം കവരാനാണ് ശ്രമമുണ്ടായത്. വാഹനത്തില്‍ ഇരുന്ന് അണികളെ അഭിസംബോധന ചെയ്യുന്നതിനിടയ്ക്കാണ് സംഭവം നടക്കുന്നത്. പാര്‍ട്ടി പ്രവര്‍ത്തകരുടെ ഇടയില്‍ നിന്നുമാണ് മോഷ്ണ ശ്രമം ഉണ്ടായത്.

വാഹനത്തിലിരുന്നു പ്രവര്‍ത്തകര്‍ക്ക് ഹസ്തദാനം നല്‍കുകയായിരുന്നു ശര്‍മിള. മോതിരം വലിച്ചൂരാന്‍ ശ്രമിക്കുന്നതും ശര്‍മിള അതിനെതിരെ ചെറുക്കുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ മോതിരം നഷ്ടപ്പെട്ടോ ഇല്ലയോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

 

Read More : എതിര്‍പ്പുണ്ടെങ്കിലും കമ്യൂണിസ്റ്റ് വിരുദ്ധ നയമില്ല; നെഹ്‌റു ആര്‍ ശങ്കറിനയച്ച രണ്ട് കത്തുകള്‍

 

“കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ…”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍