UPDATES

സോഷ്യൽ വയർ

പായ് വഞ്ചി മത്സരത്തിലെ ഏക വനിതയും അപകടത്തില്‍പ്പെട്ടു; ബോധരഹിതയായ സൂസിയെ ചൈനീസ് കപ്പല്‍ രക്ഷപ്പെടുത്തി

മൂന്നാം വയസ്സില്‍ ആദ്യത്തെ കടല്‍യാത്ര നടത്തിയിട്ടുള്ള സൂസി കടുത്ത സമുദ്ര സാഹസിക സഞ്ചാര പ്രേമിയാണ്.

ഗോള്‍ഡന്‍ ഗ്ലോബ് രാജ്യാന്തര പായ്വഞ്ചി മല്‍സരത്തിലെ (ജിജിആര്‍) ഏക വനിതയും പ്രായം കുറഞ്ഞ മല്‍സരാര്‍ഥിയുമായ സൂസി ഗുഡാളും അപകടത്തില്‍പ്പെട്ടു. 29 കാരിയായ സൂസി തന്റെ ഡിഎച്ച്എല്‍ സ്റ്റാര്‍ലൈറ്റ് എന്ന പായ്വഞ്ചിയില്‍ ശക്തമായ കടല്‍ക്ഷോഭത്തില്‍ ബോധരഹിതയായി വീഴുകയായിരുന്നു. തുടര്‍ന്ന് ബോധം തെളിഞ്ഞപ്പോള്‍ ജിജിആര്‍ സംഘാടകരുമായി സ്റ്റാര്‍ലൈറ്റ് ഫോണില്‍ ബന്ധപ്പെടുകയും അവര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് സമീപമേഖലയിലുണ്ടായിരുന്ന ഒരു ചൈനീസ് കപ്പലെത്തി സൂസിയെ രക്ഷിക്കുകയുമായിരുന്നു.

അപടത്തില്‍പ്പെടുമ്പോള്‍ സൂസി മത്സരത്തിന്‍ നാലാം സ്ഥാനത്തായിരുന്നു. ചിലിയ്ക്ക് സമീപം കേപ് ഹോണ്‍ മുനമ്പില്‍നിന്ന് 2000 നോട്ടിക്കല്‍ മൈല്‍ (ഒരു നോട്ടിക്കല്‍ മൈല്‍ എന്നത് 1.852 കി.മീ) അകലെയായിരുന്നു സൂസിയുടെ പായ്വഞ്ചി. ദക്ഷിണ പസിഫിക്കിലെ കടല്‍ക്ഷോഭം പതിവായ റോറിങ് ഫോര്‍ട്ടീസ് എന്ന മേഖലയിലായിരുന്നു സൂസി അപകടത്തില്‍പ്പെട്ടത്. വ്യാഴാഴ്ച പുലര്‍ച്ചെ കനത്ത കാറ്റും കടല്‍ക്ഷോഭവുമുണ്ടായി. തുടര്‍ന്ന് സൂസീ സംഘാടകര്‍ക്കു സന്ദേശമയച്ചിരുന്നു.

ശക്തമായ കാറ്റില്‍ ബോട്ടിന്റെ പായ്മരങ്ങള്‍ ഒടിയുകയും വഞ്ചിയിലെ ഉപകരണങ്ങള്‍ തകരുകയും ചെയ്തു. തിരയില്‍ ആടിയുലഞ്ഞ വഞ്ചിക്കുള്ളില്‍ സൂസീ തെറിച്ചു വീണാണ് കുറച്ചുനേരത്തേക്ക് ബോധം നഷ്ടപ്പെട്ടത്. പിന്നീട് ബോധം തിരിച്ചുകിട്ടിയപ്പോള്‍ സൂസി വഞ്ചിയിലുള്ള ഡീസല്‍ എന്‍ജിന്‍ സ്റ്റാര്‍ട്ടാക്കിയെങ്കിലും അല്‍പസമയത്തിനു ശേഷം അതു നിലച്ചു. പിന്നീട് വന്‍ തിരയില്‍ നിയന്ത്രണം വിട്ടു പോകാതെ സൂസീ ചെറിയ നങ്കൂരം കൊണ്ട് വഞ്ചിയുടെ വേഗം കുറയ്ക്കുകയും സാറ്റലൈറ്റ് ഫോണ്‍ വഴി സംഘാടകരുമായി ബന്ധപ്പെടുകയും ചെയ്തു.

സംഘാടകര്‍ ചിലി മാരിടൈം റസ്‌ക്യു സര്‍വീസസിനെ വിവരം അറിയക്കുകയും അവരുടെ നിര്‍ദേശ പ്രകാരം സമീപമേഖലയിലുണ്ടായിരുന്ന തിയാന്‍ ഫു എന്ന ചൈനീസ് കപ്പല്‍ സൂസീ കുടുങ്ങിയ മേഖലയിലേക്ക് പുറപ്പെടുകയും ചെയ്തു. നങ്കൂരമിട്ടിരുന്നതിനാല്‍ സൂസിയുടെ വഞ്ചി തിരയില്‍പ്പെട്ട് അധികം ദൂരേക്ക് ഒഴുകിപ്പോയിരുന്നില്ല. ഒരു ദിവസത്തിന് ശേഷം തിയാന്‍ ഫു സൂസിയുടെ സമീപമെത്തി അവരെ രക്ഷിച്ചു. സനിയാഴ്ചയോടെ സൂസിയെ സുരക്ഷിതമായി എത്തിച്ചുവെന്നുള്ള സന്ദേശവും സോഷ്യല്‍ മീഡിയയിലൂടെ പുറത്തെത്തി.

 

View this post on Instagram

 

We would like to express our deepest gratitude to everyone involved in the successful rescue of Susie. MRCC Chile, MRCC Falmouth, the Golden Globe Race organisers, and especially the master and crew on Tian Fu, have given it their all over the past few days. . It was with a heavy heart Susie left DHL Starlight to fend for herself, before she fills with water and rests on the Pacific Ocean floor. DHL Starlight has been her home for the past few years; a faithful friend who stood up valiantly to all the elements, a guardian until their last moments together. . Once aboard Tian Fu, Susie remarked how enormously welcome the crew made her feel. They offered lots of food and drink, and over the next week or so she’ll have plenty of time to rest en route to Argentina. . When she was younger, Susie loved doing somersaults on trampolines. We just never thought she’d do one in a boat. . — Susie’s Family . ?: the crew of Tian Fu 🙂 . @goldengloberace

A post shared by Susie Goodall Racing (@susiegoodallracing) on

മൂന്നാം വയസ്സില്‍ ആദ്യത്തെ കടല്‍യാത്ര നടത്തിയിട്ടുള്ള സൂസി കടുത്ത സമുദ്ര സാഹസിക സഞ്ചാര പ്രേമിയാണ്. പതിനൊന്നാം വയസില്‍ സ്വന്തമായ ആദ്യത്തെ ചെറുവഞ്ചിയില്‍ തന്നെ സാഹസിക യാത്രകള്‍ പരീക്ഷിച്ചിട്ടുണ്ട് സൂസി. കൗമാരക്കാലം കഴിഞ്ഞപ്പോള്‍ ഇംഗ്ലണ്ടിന്റെ തെക്കന്‍ പ്രദേശത്തെ ഐല്‍ ഓഫ് വൈറ്റ് ദ്വീപില്‍ സെയ്‌ലിങ് ഇന്‍സ്ട്രക്ടറായി ജോലിക്ക് ചേരുകയും ഒപ്പം പഠനം നടത്തുകയും ചെയ്തു.പഠനത്തിനായി പണം കണ്ടെത്തിത് തന്റെ പ്രിയപ്പെട്ട ബോട്ട് വിറ്റായിരുന്നു. പിന്നീട് യുകെയിലും ഓസ്‌ട്രേലിയയിലും കുറച്ച് വര്‍ഷം വാട്ടര്‍സ്‌പോര്‍ട്‌സ് പഠിപ്പിക്കാന്‍ പോവുകയും 20ാം വയസ്സില്‍ യാട്ട് ട്രെയിനിങ്ങിന് ചേരുകയും ചെയ്തു. 21 വയസ്സുള്ളപ്പോള്‍ ജോലിയും കിട്ടി. പിന്നീട് സെയിലിങ് ട്രെയിനിങ്ങിലേക്കു തിരിയുകയായിരുന്നു.

ഗോള്‍ഡന്‍ ഗ്ലോബ് രാജ്യാന്തര പായ്വഞ്ചിമത്സരത്തില്‍ ഇന്ത്യന്‍ പ്രതിനീധികരിച്ചിരുന്ന അഭിലാഷ് ടോമി അപകടത്തില്‍പ്പെട്ട് മത്സരത്തില്‍ നിന്ന് പിന്മാറിയിരുന്നു. തുരീയ എന്ന പായ്വഞ്ചിയില്‍ സഞ്ചരിച്ചിരുന്ന അഭിലാഷ് ടോമി മൂന്നാം സ്ഥാനത്ത് തുടരുമ്പോഴാണ് അപകടത്തില്‍പ്പെട്ടത്. സെപ്റ്റംബറില്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അപകടത്തില്‍പ്പെട്ട അഭിലാഷിനെ 71 മണിക്കൂറുകള്‍ക്കു ശേഷമാണ് രക്ഷപ്പെടുത്തിയത്.

ആധുനിക സൗകര്യങ്ങളില്ലാതെ പായ്വഞ്ചിയില്‍ പരമ്പരാഗത മാര്‍ഗ്ഗങ്ങള്‍ മാത്രം ആശ്രേയിച്ച് ഒറ്റയ്ക്കു ലോകം ചുറ്റുന്ന അതിസാഹസികമായ സമുദ്ര സഞ്ചാരാണ് ഗോള്‍ഡന്‍ ഗ്ലോബ് റേസ്. 2108 ജൂലൈ ഒന്നിന് ഫ്രാന്‍സില്‍ നിന്നു 18 നാവികരുടെ പായ്വഞ്ചികളുമായി തുടങ്ങിയ മല്‍സരത്തില്‍ ഇനി 7 പേര്‍ മാത്രമാണ് ശേഷിക്കുന്നത്.

അപകടത്തില്‍ പെടുമ്പോള്‍ അഭിലാഷ് ടോമി ഗോള്‍ഡന്‍ ഗ്ലോബ് റേസില്‍ മൂന്നാം സ്ഥാനത്ത്; കൊടുങ്കാറ്റ് കവര്‍ന്ന വിജയസ്വപ്നം

മരണം മുന്നില്‍ കണ്ട മൂന്ന് രാത്രിയും രണ്ടര പകലും; അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തിയത് ഇങ്ങനെ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍