ഐക്യരാഷ്ട്രസഭാ ഉച്ചകോടിയില്‍ ഗ്രെറ്റ തന്‍ബെര്‍ഗ് ട്രംപിനെ രൂക്ഷമായി നോക്കുന്നതിന്റെ ജിഫാണ് സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ചിരിക്കുന്നത്.
ഐക്യരാഷ്ട്രസഭാ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനിടെ കാലാവസ്ഥ പ്രവര്‍ത്തകയായ ഗ്രെറ്റ തന്‍ബെര്‍ഗ് ട്രംപിനെ നോക്കിയ നോട്ടമാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ ആളുകളെ ചിരിപ്പിക്കുന്നത്. കാലാവസ്ഥാ വ്യതിയാനമോ, ആഗോള താപനമോ ഉണ്ടെന്ന വാദം ട്രംപ് പലതവണ നിഷേധിച്ചിരുന്നു.
അപകടകരമായ ആഗോള താപനത്തെ അഭിസംബോധന ചെയ്യുന്നതിന് പുതിയ നൂതന മാര്‍ഗ്ഗങ്ങള്‍ മുന്നോട്ടുവെക്കുന്നതില്‍ ലോക രാജ്യങ്ങള്‍ പരാജയപ്പെട്ടുവെന്ന് ഗ്രെറ്റ ഉച്ചകോടിക്കിടെ പറയുകയുണ്ടായി. ‘ഇപ്പോഴും ഇതുപോലെ പറയാനുള്ള പക്വത നിങ്ങള്‍ക്കില്ല. നിങ്ങള്‍ ഞങ്ങളെ പരാജയപ്പെടുത്തുകയാണ്. എന്നാല്‍ നിങ്ങള്‍ കാണിച്ചുകൊണ്ടിരിക്കുന്ന വിശ്വാസവഞ്ചന യുവാക്കള്‍ മനസ്സിലാക്കാന്‍ തുടങ്ങിയിരിക്കുന്നുവെന്നും’ പറഞ്ഞുകൊണ്ടാണ് ഗ്രെറ്റ തന്‍ബെര്‍ഗ് ഉച്ചകോടിയില്‍ പ്രസംഗം ആരംഭിച്ചത്. ഇതിനിടയില്‍ ഗ്രെറ്റ തന്‍ബെര്‍ഗ് ട്രംപിനെ രൂക്ഷമായി നോക്കുന്നതിന്റെ ജിഫ് വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ചിരിക്കുന്നത്.
സ്‌കോര്‍ട്ടിഷ് മന്ത്രിയായിട്ടുള്ള പോള്‍ വീല്‍ഹഹൗസ് അടക്കമുള്ള ആളുകള്‍ ഈ ജിഫ് ഷെയര്‍ ചെയ്യുകയുണ്ടായി. കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിനായി അടിയന്തര നടപടി ആവശ്യപ്പെട്ടുകൊണ്ട് ദശലക്ഷക്കണക്കിന് ചെറുപ്പക്കാര്‍ ലോകമെമ്പാടും തെരുവിലിറങ്ങിയിരുന്നു. അതിനു ശേഷമാണ് ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനം നടന്നത്. കാര്‍ബണ്‍ പുറന്തള്ളുന്നത് തടയാന്‍ പുതിയ ശ്രമങ്ങള്‍ക്ക് ആക്കം കൂട്ടുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. എന്നാല്‍, ഹരിതഗൃഹ വാതകം പുറന്തള്ളല്‍ സമൂലമായി ഇല്ലാതാക്കുന്നതിന് ഉച്ചകോടി പുതിയ പദ്ധതികളൊന്നും മുന്നോട്ടു വെക്കുന്നില്ലെന്ന് ഗ്രെറ്റ പറയുന്നു. ‘നിങ്ങള്‍ നിങ്ങളുടെ ശൂന്യമായ വാക്കുകളാല്‍ കവര്‍ന്നെടുത്തത് എന്റെ കുട്ടിക്കാലവും സ്വപ്നങ്ങളുമാണെന്ന് വൈകാരികമായി ഗ്രെറ്റ പറഞ്ഞു.
Greta’s look of utter contempt for Trump at UN has to be GIF of the year. Had to remind myself how far Greta’s come in just over a year after starting her protests. Remarkable young woman & can only wonder what role she’ll go on to. Meanwhile World hopes Trump ends up a footnote. pic.twitter.com/PoCaafBuLd
— Paul Wheelhouse MSP??????? (@PaulWheelhouse) September 23, 2019