UPDATES

സോഷ്യൽ വയർ

ഐസ് പാളികളിലൂടെ നടക്കുന്ന നായകളുടെ ഈ ചിത്രം എന്തുകൊണ്ട് വൈറലായി?

ഗ്രീന്‍ലാന്റില്‍ അസാധാരണമായി മഞ്ഞുരുകുന്നു

ആഗോളതാപനത്തിന്റെ തീവ്രത കാണിച്ചുതരുന്ന ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. കാലാവസ്ഥാ ശാസ്ത്രജ്ഞനായ സ്റ്റീഫന്‍ ഓള്‍സെനാണ് വടക്കുപഠിഞ്ഞാറന്‍ ഗ്രീന്‍ലാന്റിലെ മഞ്ഞുരുകുതിന്റെ തോത് കാണിക്കു ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചത്. ജൂണ്‍ 13 ന് അദ്ദേഹം ഗ്രീന്‍ ലാന്റിലേക്കു നടത്തിയ യാത്രയിലാണ് ഈ ചിത്രം പകര്‍ത്തിയത്.

ഐസ് പ്രതലത്തിലൂടെ നടക്കുന്ന നായകളുടെ ചിത്രമാണ് അദ്ദേഹം പങ്കു വച്ചിരിക്കുന്നത്. എന്നാല്‍ കാഴ്ചക്കാര്‍ക്ക് ചിത്രത്തില്‍ അവ വെള്ളത്തിലൂടെ നടക്കുന്നതായാണ് കാണാന്‍ സാധിക്കുന്നത്. വെള്ളമായി കാണുന്നതു മുഴുവന്‍ മഞ്ഞായിരുന്നെന്നും അവ ഉരുകിയതാണെന്നുമാണ് ചിത്രം പറയുന്നത്. ആഗോളതാപനത്തിന്റെ ഫലമായി അന്തരീക്ഷത്തില്‍ ചൂടുകൂടുന്നതിന്റെ ഭാഗമായാണ് ഇതു സംഭവിക്കുന്നത്.

ഗ്രീന്‍ലാന്റില്‍ ഐസ് ഉരുകുന്നത് സാധാരണയായി ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെയാണ്. എന്നാല്‍ ഇത്തവണ ഏപ്രില്‍ 30ഓട് കൂടിത്തന്നെ മഞ്ഞ് ഉരുകാന്‍ തുടങ്ങി. 1980 നു ശേഷം ആദ്യമായാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇത്രനേരത്തെ മഞ്ഞുരുകുന്നു എന്നത് വളരെ അസാധാരണമാണ്. ജിയോളജിക്കല്‍ സര്‍വ്വേയിലെ മുതിര്‍ന്ന ഗവേഷകനായ വില്യം കോള്‍ഗന്‍ ബിബിസിയോട് പറഞ്ഞു.

ആഗോളതാപനത്തിന്റെ തീവ്രത കാണിക്കു്ന്ന ചിത്രം എന്നപേരില്‍ നിരവധി പേര്‍ ഇതിനോടകം ചിത്രം ഷെയര്‍ ചെയ്തുകഴിഞ്ഞു.

Read More : സഹസ്രാബ്ദങ്ങളായി ഉറഞ്ഞുകിടക്കുന്ന ഭൂമിക്കടിയിലുള്ള മഞ്ഞുകട്ടകള്‍ പോലും അസാധാരണമാംവിധം ഉരുകുന്നു; കാലാവസ്ഥാ വ്യതിയാനം ഭയപ്പെട്ടതിനേക്കാള്‍ വേഗത്തില്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍