ബില്‍ അടച്ചാല്‍ മാത്രമെ വൈദ്യുതി കണക്ഷന്‍ വീണ്ടും നല്‍കുകയുള്ളു എന്ന് ഇലക്ട്രിസിറ്റി ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ഷമിം
ഫാനും ലൈറ്റും മാത്രമുപയോഗിച്ചിട്ടും ഉത്തര്‍പ്രദേശിലെ ഹാപ്പൂരില്‍ കര്‍ഷകന് ലഭിച്ചത് 1,28,45,95,444 ഇലക്ട്രിസിറ്റി ബില്‍.
വൈദ്യുതി ബില്‍ ലഭിച്ചപ്പോള്‍ ഷമിം ആദ്യം ഞെട്ടുകയാണുണ്ടായത്. ഫാനും ലൈറ്റും മാത്രമുപയോഗിച്ചിട്ടും ഇത്രയും വൈദ്യുതി ബില്‍ എങ്ങനെ വന്നു എന്ന സംശയവുമായി ഇലക്ട്രിസിറ്റി ഡിപ്പാര്‍ട്ട്‌മെന്റിനെ സമീപിച്ചപ്പോള്‍ ആരും പരിഗണിച്ചില്ലെന്നാണ് ഷമിം പറയുന്നത്. ബില്‍ അടക്കാത്തത് മൂലം കണക്ഷന്‍ ഇപ്പോള്‍ വിഛേദിച്ചിരിക്കുകയാണ്. ബില്‍ അടച്ചാല്‍ മാത്രമെ വൈദ്യുതി കണക്ഷന്‍ വീണ്ടും നല്‍കുകയുള്ളു എന്ന് ഇലക്ട്രിസിറ്റി ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ഷമിം പറയുന്നു.
ഫാനും ലൈറ്റുകളും മാത്രം ഉപയോഗിക്കുന്ന ഞങ്ങള്‍ക്ക് എങ്ങനെ ഇത്ര വലിയ തുക ബില്ല് വരും എന്ന് ഷമിമിന്റെ ഭാര്യ ചോദിക്കുന്നു. സങ്കേതിക പ്രശ്‌നമാണിതെന്ന് ഇലക്ട്രിസിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് സമ്മതിച്ചതായും, ഉടന്‍ കണക്ഷന്‍ പുനരാരംഭിക്കുമെന്നും എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
Hapur: A resident of Chamri has received an electricity bill of Rs 1,28,45,95,444. He says “No one listens to our pleas, how will we submit that amount? When we went to complain about it,we were told that they won’t resume our electricity connection unless we pay the bill.”(20.7) pic.twitter.com/2kOQT8ho36
— ANI UP (@ANINewsUP) July 20, 2019