പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞുകൊണ്ടുവന്ന് സ്ത്രീ കുഞ്ഞിനെ ഓടയിലേക്ക് വലിച്ചെറിയുന്ന ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിയുകയായിരുന്നു.
അമ്മ ഓടയില്‍ വലിച്ചെറിഞ്ഞ നവജാത ശിശുവിനെ തെരുവ് നായകള്‍ രക്ഷിച്ചു. ഹരിയാനയിലാണ് സംഭവം നടന്നത്. പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞുകൊണ്ടുവന്ന് സ്ത്രീ കുഞ്ഞിനെ ഓടയിലേക്ക് വലിച്ചെറിയുന്ന ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിയുകയായിരുന്നു.
സമീപ പ്രദേശങ്ങളിലുണ്ടായിരുന്ന നായകള്‍ കുഞ്ഞിനെ ഓടയില്‍നിന്ന് കരക്ക് കയറ്റുന്നതും, പിന്നീട് കുരച്ച് ബഹളമുണ്ടാക്കി ആളുകളെ വിളിച്ച് വരുത്തുന്നതുമായ ദൃശ്യങ്ങള്‍ ക്യാമറയിലുണ്ട്.
നായകളുടെ കുരകേട്ടെത്തിയ ആളുകള്‍ കുട്ടിയെ രക്ഷിക്കുകയായിരുന്നു. കുട്ടി ഇപ്പോള്‍ ഐസിയുവിലാണ്. അപകടനില തരണം ചെയ്തിട്ടില്ലെന്നും കുറച്ച് മണിക്കൂറുകള്‍ കൂടി കുട്ടി നിരീക്ഷണത്തിലാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു.