UPDATES

സോഷ്യൽ വയർ

വൈറ്റ് ഹൗസിലും ‘വെള്ളം കയറി’, വാഷിങ്ടണിൽ കനത്തമഴ തുടരുന്നു / വീഡിയോ

യുഎസിന്റെ വിവിധ ഭാഗങ്ങളിൽ തുടരുന്ന കനത്ത മഴയിൽ തലസ്ഥാന നഗരമായ വാഷിങ്ടണിൽ വെള്ളപ്പൊക്കം. അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസ് ഉൾപ്പെടെ വെള്ളപ്പൊക്ക ഭീഷണിയിലാണ്. വൈറ്റ് ഹൗസിന്റെ ബേസ്മെന്റിലാണ് ഭാഗികമായി വെള്ളം കയറിയതെന്നാണ് റിപ്പോർട്ട്. ഇതിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.

വൈറ്റ് ഹൗസിന്റെ ബേസ്മെന്റില്‍ മാധ്യമ പ്രവർത്തർക്കായി ഒരുക്കിയിട്ടുള്ള മേഖലയിലാണ് വെള്ളം കയറിത്തുടങ്ങിയിട്ടുള്ളത്. തിങ്കളാഴ്ചയോടെ മഴ കനത്തതോടെയാണ് തലസ്ഥാന നഗരത്തില്‍ ഉൾപ്പെടെ അപ്രതീക്ഷിതമായി വെള്ളം പൊങ്ങിയത്. വാഷിങ്ടണിൽ വാഹന, റെയിൽ ഗതാഗതം താറുമാറായി. വൈദ്യുതി വിതരണത്തെയും മഴബാധിച്ചു.

പോടോമാക് നദി മഴയെതുടർന്ന് കരകവിഞ്ഞതാണ് വലിയ വെള്ളപ്പൊക്കത്തിന് കാരണമായതെന്നാണ് വിവരം.ചൊവ്വ, ബുധൻ ദിവസങ്ങളിലും മഴയ്ക്ക് സാധ്യതപ്രവചിച്ചിട്ടുണ്ട്. വെള്ളക്കെട്ടിൽ വാഹനത്തിൽ കുടുങ്ങിയവരെ പിന്നീട് രക്ഷപ്പെടുത്തി. റോഡുകളിൽ വലിയ തോതിലുള്ള വെള്ളക്കെട്ട് രൂപപ്പെട്ടതിനാൽ അപകട സാധ്യതമുന്നിൽ കാണമെന്നും അധികൃതർ അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍