UPDATES

സോഷ്യൽ വയർ

ഗാന്ധിവധം പുനരാവിഷ്‌കരിച്ചതിന് ഹിന്ദു മഹാസഭയ്ക്ക് മറുപണി; വെബ്‌സൈറ്റ് പൂട്ടിച്ച് കേരളാ സൈബര്‍ വാരിയേഴ്‌സ്

അഖില ഭാരതീയ ഹിന്ദു മഹാസഭയുടെ http://www.abhm.org.in എന്ന വെബ്‌സൈറ്റാണ് കേരള സൈബര്‍ വാരിയേഴ്‌സ് പൂട്ടിച്ചത്.

മഹാത്മാഗാന്ധിയുടെ 71ാം രക്തസാക്ഷിത്വദിനത്തില്‍ ഗാന്ധി വധം പുനരാവിഷ്‌കരിച്ച് ആഘോഷമാക്കിയ ഹിന്ദുമഹാസഭയ്ക്കെതിരെ പ്രതിഷേധം ശക്തമാവുന്നതിനിടെ വെബ്സൈറ്റ് ഹാക്ക് ചെയ്ത് കേരളാ സൈബര്‍ വാരിയേഴ്‌സ്. ഹിന്ദുമഹാസഭ ദേശീയ സെക്രട്ടറി പൂജാശകുന്‍ പാണ്ഡെയുടെ നേതൃത്വത്തിലായിരുന്നു ഇന്നെലെ ഗാന്ധിയുടെ ചിത്രത്തിലേക്ക് നിറയൊഴിച്ച ദിനാചരണം നടത്തിയത്. ഇതിനുള്ള പ്രതികാരമാണ് വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് നിശ്ചലമാക്കി കേരളാ സൈബര്‍ വാരിയേഴ്‌സ് എന്ന ഹാക്കര്‍ സംഘം നല്‍കിയിരിക്കുന്നത്.

അഖില ഭാരതീയ ഹിന്ദു മഹാസഭയുടെ http://www.abhm.org.in എന്ന വെബ്‌സൈറ്റാണ് കേരള സൈബര്‍ വാരിയേഴ്‌സ് പൂട്ടിച്ചത്. ഹിന്ദുമഹാസഭയുടെ ഉള്ളടക്കങ്ങള്‍ വെബ്‌സൈറ്റില്‍ നിന്നും പൂർണമായും നീക്കം ചെയ്ത ഹാക്കർമാർ പകരം ‘ഹിന്ദു മഹാസഭ തുലയട്ടെ’ എന്ന് കുറിച്ചിട്ടുണ്ട്. ശരിയുടെയും അംഹിംസയുടേയും പാത പിന്തുടരാന്‍ ആഹ്വാനം ചെയ്ത ഗാന്ധിജി ലോക ജനങ്ങളുടെ മാതൃകയായി തുടരുമെന്നും വ്യക്തമാക്കുന്നു. അനുവാദമില്ലാതെ ആര്‍ക്കും തന്നെ നോവിക്കാനാവില്ല. കണ്ണിന് കണ്ണ് എന്നത് ലോകത്തെ ആകെ അന്ധതയില്‍ ചെന്നവസാനിപ്പിക്കും എന്ന ഗാന്ധി വചനവും വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഗാന്ധി നിന്ദ നടത്തിയ സംഘടനാ പ്രവർത്തകരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും കേരളാ വാരിയേഴ്‌സ് ആവശ്യപ്പെടുന്നതിനൊപ്പം പൂജാശകുന്‍ പാണ്ഡെയോട് തലച്ചോര്‍ കളയാതെ തടികുറയ്ക്കാനുള്ള നിര്‍ദേശവും ഹാക്കര്‍മാര്‍ നല്‍കുന്നു.

ജയിലും മരണശിക്ഷയുമുള്ള ഹിന്ദു കോടതിയുടെ ചീഫ് ജസ്റ്റിസ്: പ്രതീകാത്മക ഗാന്ധിവധം നടത്തിയ ഹിന്ദുമഹാസഭാ നേതാവ് പൂജ ശകൂൻ പാണ്ഡെ

രക്തസാക്ഷിത്വ ദിനത്തിൽ മഹാത്മാഗാന്ധിയെ ‘വെടിവച്ച്’ ഹിന്ദു മഹാസഭ നേതാവ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍