UPDATES

സോഷ്യൽ വയർ

സ്വകാര്യ ദൃശ്യങ്ങൾ പുറത്ത് വിടുമെന്ന് ഹാക്കർ, നഗ്ന ചിത്രം സ്വയം പങ്കുവച്ച് ഹോളിവുഡ് നടി

എനിക്കേറ്റവും പ്രിയപ്പെട്ട ഒരാൾ കാണേണ്ട കാര്യം ആരൊക്കെയോ ചേർന്ന് മോഷ്ടിച്ചെടുത്തതു പോലെയുള്ള അവസ്ഥയിലായിരുന്നു ഞാൻ. എനിക്കെന്നോടു തന്നെ അറപ്പു തോന്നിയ സമയം

സ്വകാര്യ വിവരങ്ങൾ ഹാക്കിങ്ങിലുടെ പകർത്തി ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിച്ച ഹാക്കറെ നാണം കെടുത്തി മോഡലും ഗായികയുമായ ബെല്ല. ഹാക്കറുടെ ഭീഷണിയെ പുച്ഛിച്ച് തള്ളിയ ബെല്ല അരാധകരെ ഞെട്ടിച്ചുകൊണ്ട് സ്വന്തം നഗ്ന ചിത്രങ്ങൾ‌ പങ്കുവയ്ക്കുകയായിരുന്നു. ഏത് ചിത്രങ്ങൾ പുറത്തുവിടുമെന്നാണോ ഹാക്കർ ഭീഷണിപ്പെടുത്തിയത് ആ ചിത്രങ്ങൾ താൻ തന്നെ പുറത്തുവിടുകയാണെന്നും ബെല്ല പ്രതികരിച്ചു. ബ്ലാക്ക് മെയിലിങ്ങിന് ഇരയായി നിരവധി പേര്‍ ദുരിതം അനുഭവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് സാധാരണ അഭിനേത്രികൾ ചെയ്യാൻ മടിക്കുന്ന പ്രവർത്തിയിലൂ ഹാക്കർക്ക് പ്രതിരോധം സൃഷ്ടിച്ചത്.

എന്നാല്‍, ഇത്തരം ഒരു പ്രതിരോധം തീർക്കുന്നതിന് മുൻപ് താൻ അനുഭവിച്ച മാനസിക സംഘർഷം വളകരെ വലുതാണെന്നും നടിപറയുന്നു. തന്റെ ജീവിതത്തിൽ അപ്രതീക്ഷിതമായുണ്ടായ പ്രതിസന്ധിയെക്കുറിച്ചും അതിനെ താൻ തരണം ചെയ്തതിനെക്കുറിച്ചുള്ള ഒരു കുറിപ്പും സമൂഹമാധ്യമങ്ങളിലൂടെ ബെല്ല പങ്കുവയ്ക്കുന്നു. ഹാക്കറുടെ ഭീഷണിക്ക് മുന്‍പിൽ താൻ അനുഭവിച്ച മാനസിക സംഘർഷങ്ങളെക്കുറിച്ചും മനോവേദനയെക്കുറിച്ചും പുസ്തകമെഴുതാൻ തീരുമാനിച്ചിട്ടുണ്ടെന്നും ഹാക്കർക്കുള്ള മറുപടിയിൽ അവർ പറയുന്നു.

താൻ അനുഭവിച്ച മാനസിക സംഘർഷങ്ങൾ‌ വ്യക്തമാക്കുന്ന കുറിപ്പാണ് ബെല്ല പങ്കുവച്ചിട്ടുള്ളത്. ” കഴിഞ്ഞ കുറച്ച് സമയമായി എന്റെ നഗ്നത കാട്ടി ഒരാളെന്നെ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുകയായിരുന്നു. എന്റെ നഗ്ന ചിത്രം മാത്രമല്ല, ഒരുപാട് പ്രശസ്തരുടെ നഗ്ന ചിത്രങ്ങൾ അയാൾ എനിക്കയച്ചു തന്നു. എനിക്കേറ്റവും പ്രിയപ്പെട്ട ഒരാൾ കാണേണ്ട കാര്യം ആരൊക്കെയോ ചേർന്ന് മോഷ്ടിച്ചെടുത്തതു പോലെയുള്ള അവസ്ഥയിലായിരുന്നു ഞാൻ. എനിക്കെന്നോടു തന്നെ അറപ്പു തോന്നിയ സമയം, ആരോ നിരീക്ഷിക്കുന്നുണ്ടെന്നു തോന്നൽ. ഇപ്പോഴത്തെ നിലയിൽ എന്നിലോ അയാൽ തനിക്ക് അയച്ചു തന്ന ചിത്രങ്ങളിലോ ഈ പട്ടിക തീരാൻ പോകുന്നില്ല എന്ന് എനിക്കുറപ്പാണ്. അവൻ ഈ വൃത്തികെട്ട രീതി തുടരുക തന്നെ ചെയ്യും.” ബെല്ല പറയുന്നു.

എന്നാൽ, ഭീഷണിക്കു മുന്നിൽ തകർന്നു പോകാതെ ധീരതയോടെ പ്രതികരിച്ച നടിയെ അഭിനന്ദിച്ച് ആരാധകരുൾപ്പടെ രംഗത്തെത്തിയിട്ടുണ്ട്. നമ്മുടെ ജീവിതത്തെ നിയന്ത്രിക്കാൻ മറ്റുള്ളവരെ അനുവദിക്കരുതെന്നതിനുള്ള സന്ദേശമാണ് നടി പങ്കുവയ്ക്കുന്നതെന്നും അവർ പറയുന്നു.

ബന്ധങ്ങളില്‍ അവിഹിതം തിരയുന്ന മാധ്യമ സദാചാരം

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍