ഹാപ്പി ഓണം എന്നതിനോടൊപ്പം തന്നെ ഓണാശംസകള്‍ എന്നും പോസ്റ്റില്‍ എഴുതിയിട്ടുണ്ട്.
മലയാളികള്‍ക്ക് ഓണാശംസയുമായി നിരവധിപേരാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയത് ഇപ്പോഴിതാ വളരെ അപ്രതീക്ഷിതമായി മാര്‍വല്‍ സ്റ്റുഡിയോസ് മലയാളികള്‍ക്ക് ഓണാശംസയുമായി എത്തിയിരിക്കുന്നു. മാര്‍വല്‍ സ്റ്റുഡിയോസിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഓണാശംസകള്‍ പങ്കുവച്ചിരിക്കുന്നത്.
ഓണ സദ്യകഴിക്കുന്ന ഹള്‍ക്കിന്റെ ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചുകൊണ്ടാണ് മാര്‍വല്‍ സ്റ്റുഡിയൊസ് ഓണാശംസകള്‍ നേര്‍ന്നത്. ഹാപ്പി ഓണം എന്നതിനോടൊപ്പം തന്നെ ഓണാശംസകള്‍ എന്നും പോസ്റ്റില്‍ എഴുതിയിട്ടുണ്ട്.
ഇതിനോടകം ഈ പോസ്റ്റ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. നിരവധിപേരാണ് മാര്‍വല്‍ സ്റ്റുഡിയോസിന് നന്ദി പറഞ്ഞു കൊണ്ട് കമന്റ് ചെയ്യുന്നത്. മാര്‍വല്‍ ചിത്രങ്ങളിലെ സുപ്പര്‍ ഹീറോസില്‍ പ്രധാനിയാണ് ഹള്‍ക്ക്.
Read More :മലയാളത്തില്‍ ഓണാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതിയും മോദിയും അമിത് ഷായും