UPDATES

സോഷ്യൽ വയർ

അത്രയ്ക്ക് വിശപ്പുണ്ടായിരുന്നു, സ്വന്തം ശരീരം പാതിയോളം വിഴുങ്ങി ഒരു പാമ്പ്-വീഡിയോ

ഏറെ സമയമെടുത്താണ് പാമ്പിന്റെ വാല് അതിന്റെ വായില്‍നിന്ന് രക്ഷാപ്രവര്‍ത്തകന്‍ മോചിപ്പിച്ചത്.

വിശന്നപ്പോള്‍ ഈ പാമ്പ് അതിന്റെ വാല് പതുക്കെ വിഴുങ്ങാന്‍ തുടങ്ങി. അങ്ങനെ സ്വന്തം ശരീരത്തിന്റെ കുറേയേറെ ഭാഗങ്ങള്‍ അത് വയറ്റിലാക്കി. ഇരകളെ വിഴുങ്ങുന്ന പാമ്പുകള്‍ ഇത്തരത്തില്‍ തെറ്റിധരിക്കപ്പെട്ട് സ്വന്തം ശരീരം വിഴുങ്ങാറുണ്ട്. എന്നാല്‍ അമളി മനസിലായാല്‍ പാമ്പുകള്‍ അതില്‍നിന്ന് പിന്‍മാറുകയാണ് പതിവ്. എന്നാല്‍ സ്വന്തം ശരീരമാണ് വിഴുങ്ങുന്നതെന്ന് മനസിലാകാത്ത ഒരു പാമ്പിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളിലൂടെ ഇപ്പോള്‍ പ്രചരിക്കുകയാണ്.

ജെസ്സി റോത്താക്കര്‍ എന്നയാളാണ് പാമ്പ് സ്വന്തം ശരീരം വിഴുങ്ങുന്നതും, അതിനെ രക്ഷിക്കുന്നതുമായ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. മാസങ്ങള്‍ക്ക് മുന്‍പ് പാമ്പ് വളര്‍ത്തല്‍ കേന്ദ്രത്തിലേക്ക് ലഭിച്ച പാമ്പാണിതെന്നും. ഇതിന് അഞ്ച് വയസ്സ് പ്രായമുണ്ടെന്നും അദ്ദേഹം പറയുന്നു. ഇത്തരം പാമ്പുകള്‍ ഇരയെ ഞെരുക്കിയാണ് ഭക്ഷിക്കുന്നതെന്നാണ് ജെസ്സി പറയുന്നത്.

പാമ്പിന്റെ വായില്‍നിന്ന് അതിന്റെ ശരീരത്തെ വേര്‍പെടുത്താന്‍ ശ്രമിക്കുന്നതും, എന്നാല്‍ അതിനനുവധിക്കാതെ ആവേശത്തോടെ സ്വന്തം ശരീരം വിഴുങ്ങുന്നതും വീഡിയോയില്‍ കാണാം. ഏറെ സമയമെടുത്താണ് പാമ്പിന്റെ വാല് അതിന്റെ വായില്‍നിന്ന് രക്ഷാപ്രവര്‍ത്തകന്‍ മോചിപ്പിച്ചത്.

കവളപ്പാറയിലേക്ക് ‘ദുരന്ത ടൂറിസ്റ്റുകൾ’, ദുരിതാശ്വാസ വാഹനങ്ങൾ ഗതാഗതക്കുരുക്കിൽ; പിന്തിരിയണമെന്നഭ്യർത്ഥിച്ച് അധികൃതർ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍