UPDATES

സോഷ്യൽ വയർ

“അല്ല, അത് എഴുതിയത് ഖലീല്‍ ജിബ്രാനല്ല, ടാഗോറാണ്”: ഇമ്രാന്‍ ഖാനെ തിരുത്തിയും ട്രോളിയും സോഷ്യല്‍ മീഡിയ

തിരുത്തലുകളും രൂക്ഷമായ പരിഹാസങ്ങളും ട്രോള്‍ ആക്രമണങ്ങളുമാണ് ടാഗോറിന്റെ എഴുത്തിനെ ജിബ്രാന്റേതാക്കി മാറ്റിയ ഇമ്രാന്‍ ഖാന് നേരെ ഉയര്‍ന്നുവന്നത്.

ഖലീല്‍ ജിബ്രാന്റെ വരികളെന്ന് പറഞ്ഞ് രബീന്ദ്രനാഥ് ടാഗോറിന്റെ വരികള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത് വെട്ടിലായിരിക്കുകയാണ് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. തിരുത്തലുകളും രൂക്ഷമായ പരിഹാസങ്ങളും ട്രോള്‍ ആക്രമണങ്ങളുമാണ് ടാഗോറിന്റെ എഴുത്തിനെ ജിബ്രാന്റേതാക്കി മാറ്റിയ ഇമ്രാന്‍ ഖാന് നേരെ ഉയര്‍ന്നുവന്നത്. “I slept and I dreamed that life is all joy. I woke and I saw that life is all service. I served and I saw that service is joy (ഞാന്‍ ഉറങ്ങി, ജീവിതമെന്നാല്‍ സന്തോഷമാണെന്ന് സ്വപ്‌നം കണ്ടു. ഞാന്‍ ഉണര്‍ന്നു, ജീവിതമെന്നാല്‍ സേവനമാണ് എന്ന് കണ്ടു. ഞാന്‍ സേവിച്ചു, സേവനമാണ് സന്തോഷമെന്ന് തിരിച്ചറിഞ്ഞു.) എന്ന ടാഗോറിന്റെ വരികളാണ് ഖലീല്‍ ജിബ്രാന്‍ ക്വോട്ട് ആയി ഇമ്രാന്‍ ഖാന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. ജിബ്രാന്റെ ഈ വരികള്‍ മനസിലാക്കാന്‍ കഴിയുന്നവരെ സംബന്ധിച്ച് ജീവിതം സംതൃപ്തിയുടേതായിരിക്കും എന്ന് ട്വീറ്റില്‍ ഇമ്രാന്‍ ഖാന്‍ അഭിപ്രായപ്പെടുന്നുണ്ട്.

ടാഗോറിന്റെ ശരിക്കമുള്ള ക്വോട്ട് ഇങ്ങനെയാണ് – “I slept and dreamt that life was joy. I awoke and saw that life was service. I acted and behold, service was joy.” നയ പാകിസ്താന്റെ (നയ പാകിസ്താന്‍ എന്നത് ഇമ്രാന്‍ ഖാന്റെ തിരഞ്ഞെടുപ്പ് മുദ്രാവാക്യമായിരുന്നു) പ്രധാനമന്ത്രി ടാഗോറിന്റെ വരികള്‍ ജിബ്രാന്റേതാണ് എന്നാണ് കരുതുന്നത്. പാകിസ്താന്‍ സ്വയം രക്ഷിക്കട്ടെ എന്നും സജേദ അക്തര്‍ എന്ന വ്യക്തി പരിഹസിക്കുന്നു. നിരവധി പേരാണ് ഇമ്രാന്‍ ഖാനെ തിരുത്തിയും പരിഹസിച്ചും ട്വിറ്ററില്‍ രംഗത്തുവന്നിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍