UPDATES

സോഷ്യൽ വയർ

മോഡലായി മാറിയ ട്രാന്‍സ്ജെന്‍ സന്യാസിനി; ഒരു അപൂർവ്വ കഥ

ടിബറ്റന്‍ സമൂഹത്തിലെ ആദ്യ ട്രാന്‍സ് ജെന്‍ഡറായ ടെന്‍സിന്‍ മോഡലിംഗില്‍ പ്രശയ്തയായതോടു കൂടി ആദ്യത്തെ ട്രാന്‍സ് മോഡലുമായി മാറി.

ജീവിതത്തില്‍ ഓര്‍ക്കാന്‍ ആഗ്രഹിക്കാത്ത നിമിഷങ്ങളിലൂടെ കടന്നു പോയിട്ടുള്ളവരായിരിക്കും നമ്മള്‍ ഓരോരുത്തരും. പ്രശ്‌നങ്ങള്‍ക്ക് നടുവില്‍ നിന്നും വിജയത്തിലേക്ക് കുതിച്ചവരും നമുക്ക് ചുറ്റുമുണ്ട്. അങ്ങനെ തന്റെ ജീവിതം ഒരു വിജയമാക്കി മാറ്റിയിരിക്കുകയാണ് ട്രാന്‍സ് മോഡലായ ടെന്‍സിന്‍ മാരികോ.

ടെന്‍സിന്‍ ഉഗേന്‍ എന്ന ആണ്‍കുട്ടിയില്‍ നിന്നും ടെന്‍സിന്‍ മാരികോ എന്ന ട്രാന്‍സ് മോഡലിലേക്കുള്ള ടെന്‍സിന്റെ വളര്‍ച്ച ഏവരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. ടിബറ്റന്‍ സമൂഹത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡറാണ് ടെന്‍സിന്‍ മാരികോ.

 

View this post on Instagram

 

TIME-LAPSE OF MYSELF! I’m the girl that was born as a boy,and has to prove to myself every day that I’m girl enough for the world. Few years ago I was gripped with fear unable to think unable to breath , today I’m surrounded by love and support from family, friends and supporters. I am living proof that it gets better. You never know how strong you are until being strong is the only choice you have. KEEP CALM AND “YES” I’M TRANSGENDER. ? Happy New Year 2019. Put a new soul in the old body of yours. God bless you all. #liferevolution #unseenpictures #revealed #transisbeautiful #Tibetan #transgender #lgbtq #livinglifehappy #becourageous #bestrong #beyourself #beconfident #iloveyouall #tenzinmariko

A post shared by Tenzin Mariko (@tenzin_mariko) on


ടെന്‍സിന്‍ മാരികോ ജനിച്ചതും വളര്‍ന്നതും എല്ലാം ആണ്‍കുട്ടിയായിട്ടായിരുന്നു എങ്കിലും പെണ്‍കുട്ടിയായി നടക്കാനായിരുന്നു ടെന്‍സിലിനു ഇഷ്ടം. പെണ്‍കുട്ടികള്‍ ഉപയോഗിക്കുന്ന വസ്തുക്കളോടായിരുന്നു ചെറുപ്പകാലം മുതല്‍ക്കെ ടെന്‍സിലിനു താല്‍പര്യം.

എന്നാല്‍ കുടുംബത്തില്‍ നിലനിന്നിരുന്ന ആചാരം അനുസരിച്ച് തന്റെ 9-ാം വയസ്സില്‍ ടെന്‍സിലിന് സന്യാസി മഠത്തിലേക്ക് പോകേണ്ടി വന്നു. സന്യാസ ജീവിതത്തിനിടയില്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു വീഡിയോയാണ് ടെന്‍സന്റെ ജീവിതം മാറ്റി മറിച്ചത്.

അഞ്ച് വര്‍ഷത്തിനു മുന്‍പ് പെണ്‍കുട്ടികളെ പോലെ വേഷം ധരിച്ച് നൃത്തം ചെയ്യുന്ന ടെന്‍സിലിന്റെ വീഡിയോയാണ് വൈറലായത്. തുടര്‍ന്ന് വീഡിയോയിലുള്ളത് താന്‍ അല്ലെന്ന് പറയേണ്ടി വരികയായിരുന്നു ടെന്‍സിലിന്.


പിന്നീട് സന്യാസിയായിരുന്ന ടെന്‍സിന്‍ ഉഗേല്‍ ടെന്‍സിന്‍ മാരികോയായി പരസ്യങ്ങളില്‍ എത്തി. ടിബറ്റന്‍ സമൂഹത്തിലെ ആദ്യ ട്രാന്‍സ് ജെന്‍ഡറായ ടെന്‍സിന്‍ മോഡലിംഗില്‍ പ്രശയ്തയായതോടു കൂടി ആദ്യത്തെ ട്രാന്‍സ് മോഡലുമായി മാറി.


ആറ് ആണ്‍മക്കള്‍ അടങ്ങുന്ന ടിബറ്റന്‍ കുടുംബമാണ് ടെന്‍സിന്റേത്. 1990-കളില്‍ ഇന്ത്യയില്‍ എത്തിയ ടെന്‍സിന്റെ കുടുംബം ഹിമാചല്‍ പ്രദേശിലെ ബിര്‍ എന്ന സ്ഥലത്തായിരുന്നു താമസം. ഈ അടുത്തിടയ്ക്ക് ഒരു നാഷണല്‍ ടെലിവിഷന്‍ നടത്തിയ ഏസ് ഓഫ് സ്‌പേസ് എന്ന പരിപാടിയില്‍ ടെന്‍സിന്‍ പങ്കെടുത്തിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍